ലുലുവില്‍ മെഗാ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസരം

ലുലുവില്‍ മെഗാ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസരം

ലുലുവില്‍ മെഗാ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും അവസരം; ഇന്റര്‍വ്യൂ ജനുവരി 19ന് തലശ്ശേരിയിൽ

ലുലു ഗ്രൂപ്പിന് കീഴില്‍ കേരളത്തിലെ വിവിധ മാളുകളിലേക്ക് മെഗാ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സെക്യൂരിറ്റി മുതല്‍ സെയില്‍സ്മാന്‍, വരെ നിരവധി തസ്തികകളില്‍ ജോലിക്കാരെ ആവശ്യമുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്ക് ജോലി നേടാം.

തസ്തിക & ഒഴിവ്

ലുലു മാളുകളിലേക്ക് സൂപ്പര്‍വൈസര്‍, സെക്യുരിറ്റി സൂപ്പര്‍വൈസര്‍/ഓഫീസര്‍/ സി സി ടി വി/ ഓപ്പറേറ്റര്‍, മെയിന്റയിന്‍സ് സൂപ്പര്‍വൈസര്‍/ എച്ച് വി എ സി ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍, സോസ് ഷെഫ്, സ്റ്റോര്‍ കീപ്പര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, സെയില്‍സ് മാന്‍ / സെയില്‍സ് വുമണ്‍, സീനിയര്‍ സെയില്‍മാന്‍ / സീനിയര്‍ സെയില്‍സ് വുമണ്‍, കാഷ്യര്‍, റൈഡ് ഓപ്പറേറ്റര്‍, കോമി/ സി ഡി പി/ ഡി സി ഡി പി, ബുച്ചര്‍ / ഫിഷ് മോങ്കര്‍, ഹെല്‍പര്‍/പാക്കര്‍, ബയര്‍ തുടങ്ങി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. കേരളത്തിലുടനീളം ഒഴിവുകളുണ്ട്.

യോഗ്യത

സെക്യുരിറ്റി സൂപ്പര്‍വൈസര്‍/ഓഫീസര്‍/ സി സി ടി വി/ ഓപ്പറേറ്റര്‍

ബന്ധപ്പെട്ട മേഖലകളില്‍ ഒന്നു മുതല്‍ 7 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മെയിന്റയിന്‍സ് സൂപ്പര്‍വൈസര്‍/ എച്ച് വി എ സി ടെക്‌നീഷ്യന്‍/ മള്‍ട്ടി ടെക്‌നീഷ്യന്‍

ഉദ്യോഗാര്‍ഥികള്‍ക്ക് എം ഇ പിയില്‍ കൃത്യമായ അറിയും ഇലക്ട്രിക്കല്‍ ലൈസന്‍സും ഉണ്ടായിരിക്കണം. ബിടെക് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറങ്ങില്‍ ഡിപ്ലോമ ഉണ്ടായിരിക്കണം. അതോടൊപ്പം തന്നെ അപേക്ഷകര്‍ക്ക് നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം.

സോസ് ഷെഫ്

ബന്ധപ്പെട്ട മേഖലയില്‍ ബി എച്ച് എം അല്ലെങ്കില്‍ നാല് മുതല്‍ എട്ട് വര്‍ഷം വരേയുള്ള വ്യക്തമായ പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം.

സ്റ്റോര്‍ കീപ്പര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. അതോടൊപ്പം തന്നെ സ്റ്റോര്‍ കീപ്പര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ വിഭാഗത്തില്‍ ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തി പരിചയം വേണം.

ദിവസവും ഒരു ഗ്ലാസ് പാല്‍; കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

ദിവസവും ഒരു ഗ്ലാസ് പാല്‍; കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാന്‍സര്‍ റിസര്‍ച്ച് യുകെയും നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ദിവസേനയുള്ള പാല്‍ ഉപയോഗം കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് ഗവേഷണം പറയുന്നത്.

യുകെയില്‍ എല്ലാ വര്‍ഷവും ഏകദേശം 45,000 കുടല്‍ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ എല്ലാ കുടല്‍ കാന്‍സറുകളും 54 ശതമാനം തടയാന്‍ കഴിയുമെന്നാണ് റിസര്‍ച്ച് ഡാറ്റ സൂചിപ്പിക്കുന്നത്. പുകവലി, വ്യായാമക്കുറവ്, മദ്യം, സംസ്‌കരിച്ച മാംസം കഴിക്കല്‍, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കുടല്‍ കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യഘടകങ്ങളാണ്.

പ്രതിദിനം ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതിനൊപ്പം മദ്യത്തിന്റേയും ചുവന്ന മാംസത്തിന്റേയും ഉപയോഗം കുറയ്ക്കുന്നതും കാന്‍സറില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്നുമാണ് യുകെയിലെ ഓങ്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ദിവസവും 20 ഗ്രാം മദ്യം – അഥവാ ഒരു ഗ്ലാസ് വൈന്‍- അധികമായി കുടിക്കുന്നത് കാന്‍സര്‍ സാധ്യത 15 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദിവസവും 30 ഗ്രാം കൂടുതല്‍ ചുവന്ന മാംസം അധികമായി കഴിക്കുന്നതും കാന്‍സര്‍ സാധ്യത എട്ട് ശതമാനം വര്‍ധിപ്പിക്കുന്നു. 54,2000 ത്തിലധികം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പാല്‍ കുടിക്കുന്നതുള്‍പ്പെടെ ദിവസേനയുള്ള ഭക്ഷക്രമത്തിന്റെ വിവരങ്ങളും സംഘം ശേഖരിച്ചു.

പാലിലെ ലാക്ടോസ്, ബ്യൂട്ടൈറേറ്റ് ഉല്‍പ്പാദിപ്പിക്കുന്ന ഗുണകരമായ ഗട്ട് ബാക്ടിരീയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. ഇത് ആന്റി ഇന്‍ഫഌമേറ്ററി, ആന്റി കാന്‍സര്‍ ഫലങ്ങള്‍ നല്‍കും. സംയോജിത ലിനോലെയിനിക് ആസിഡ് മാംസത്തിലും പാലുല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ഫാറ്റി ആസിഡാണ്. ഇതും കാന്‍സറിനെ ചെറുക്കാന്‍ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാലോ പാല്‍ ഉല്‍പ്പന്നങ്ങളോ അലര്‍ജിയുണ്ടാക്കുന്ന ആളുകള്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിക്കണം.

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ ഗതാഗത വകുപ്പിന് സമർപ്പിക്കും.

ജിഎസ്ടി നടപ്പിലാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. കാസർകോട് പെർള മുതൽ തിരുവനന്തപുരം അമരവിള വരെ കേരളത്തിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ചെക്ക് പോസ്റ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ടാക്‌സ് പെര്‍മിറ്റ് അടച്ച് പ്രവേശിച്ചാലും രേഖകള്‍ പ്രിന്റ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളില്‍ കാണിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടര്‍ന്നത്. ഈ ഉത്തരവ് ചെക്ക് പോസ്റ്റിലെ കൈക്കൂലിക്ക് ഇപ്പോഴും കാരണമാകുന്നുവെന്നാണ് പരാതികള്‍.

മുമ്പ് ടാക്സ് ഒടുക്കുന്നതും, പെർമിറ്റ് നൽകുന്നതടക്കമുള്ള കാര്യങ്ങളാണ് ചെക്ക് പോസ്റ്റിൽ നടന്നിരുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോര്‍ വാഹനവകുപ്പ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ലക്ഷകണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെക്‌പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന നടക്കുന്നത്. നിർദേശ ട്രാൻസ്പോർട്ട് കമ്മീഷണർ ഗതാഗത വകുപ്പിന് ഉടൻ കൈമാറും. പിന്നീട് ഗതാഗത വകുപ്പ് സർക്കാരിലേക്ക് നിർദേശം അയക്കും. സർക്കാരാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുക.

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. നിരക്കിൽ ഇന്ന് ഗ്രാമിന് 10 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7340 രൂപ നൽകണം. പവന് 80 രൂപ കൂടി വില 58,720 രൂപയിലെത്തി. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന സ്വർണവില വർധന ഇന്നലെയാണ് നിന്നത്. ചൊവ്വാഴ്ച പവന് 58,640 രൂപയിലാണ് വ്യാപാരം നടന്നത്. 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 7330 രൂപയിലെത്തിയിരുന്നു. അതാണ് ഇന്ന് വീണ്ടും കൂടിയത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതകം; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവ​ദിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും നീണ്ട നാളായി ജയിലിൽ ആണെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് ജാമ്യം. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികായയിരുന്നു അനുശാന്തി.

ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി സുപ്രീംകോടതി തീർപ്പാക്കിയിട്ടില്ല. തിരുവനന്തപുരം വനിതാ ജയിലിലാണ് തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അനുശാന്തിക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യ അനുശാന്തിയുടെ മൂന്നര വയസ്സായ മകളെയും ഭർതൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്.

2014 ഏപ്രിലിലാണ് സംഭവം നടന്നത്. മകൾ സ്വാസ്‌തികയും ഭർത്താവിൻ്റെ അമ്മയായ ഓമനയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടെക്‌നോപാർക്ക് ജീവനക്കാരിയായ അനുശാന്തിക്കൊപ്പം ജീവിക്കാനാണ് നിനോ മാത്യു കൊലകൾ നടത്തിയത്. അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഓമനയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

2016 ഏപ്രിലിൽ പ്രതി നീനോ മാത്യുവിന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അനുശാന്തിയ്‌ക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ പ്രകാരമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. ഹൈക്കോടതി നിനോ മാത്യുവിൻ്റെ വധശിക്ഷ 25 വർഷം തടവായി കുറച്ചിരുന്നു. അനുശാന്തിയുടെ ശിക്ഷ ഇളവ് ചെയ്തിരുന്നില്ല.5 വർഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു.