ശബരിമലയിൽ തിരക്ക് കൂടുന്നു, ഏറ്റവും കൂടുതൽ ഭക്തർ എത്തിയത് ഇന്നലെ

ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് ദേവസ്വം ബോർഡ്. ഇന്നലെ മാത്രം ദർശനം നടത്തിയത് 77,026 തീർത്ഥാടകരാണ്. ഇതോടെ ആദ്യ ഏഴ് ദിനം ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 4,51,097 ലക്ഷമായി.

ഏഴ് ദിവസത്തെ കണക്ക് വിവരം:

15.11.24 – 30,657
16.11.24 – 72,656
17.11.24 – 67,272
18.11.24 – 75,959
19.11.24 – 64,484
20.11.24 – 63,043
21.11.24 – 77,026

അതേ സമയം തീർഥാടകർക്ക് ശുദ്ധജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റിയും ദേവസ്വം ബോർഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ ‘പമ്പാ തീർത്ഥം’ എന്ന പേരിൽ ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നുണ്ട്. ഇതിനായി 106 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ്- യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ?്. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.

പ്രഷർ ടെസ്റ്റിങ്ങിനിടെ പൈപ്പ് ലൈൻ പൊട്ടി

പ്രഷർ ടെസ്റ്റിങ്ങിനിടെ പൈപ്പ് ലൈൻ പൊട്ടി

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ പ്രഷർ ടെസ്റ്റിങ്ങിനിടെ പൈപ്പ് ലൈൻ പൊട്ടി. ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന് സമീപത്തായിരുന്നു സംഭവം. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി സർവീസ് റോഡിൽ പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ മർദ്ദം പരിശോധിക്കുമ്പോഴായിരുന്നു പൈപ്പ് തകർന്നത്. റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാത്തതിനാൽ അപകടം ഒഴിവായി.

കോഹ്ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

കോഹ്ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

പെര്‍ത്ത്: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് എന്ന നിലയിലാണ്. ഋഷഭ് പന്തും ധ്രുവ് ജുറെലുമാണ് ക്രീസില്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. സ്‌കോര്‍ ബോര്‍ഡ് അഞ്ചില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. യശസ്വി ജയ്‌സ്വാളാണ് ഔട്ടായത്. അക്കൗണ്ട് തുറക്കുന്നതിന് മുന്‍പാണ് യശസ്വി ജയ്‌സ്വാള്‍ പുറത്തായത്.

മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്. ടീമില്‍ ഇടം നേടിയ ദേവ്ദത്ത് പടിക്കലിനും പിടിച്ചുനില്‍ക്കാനായില്ല. 23 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കലിന് ഒരു റണ്‍സ് പോലും നേടാന്‍ സാധിച്ചില്ല. ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ് ലിയും നിരാശപ്പെടുത്തി. 12 പന്തില്‍ അഞ്ചു റണ്‍സുമായി ഹെയ്‌സല്‍വുഡിന്റെ പന്തിലാണ് കോഹ് ലി പുറത്തായത്.

രോഹിത്തിന്റെ അഭാവത്തില്‍ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷ കെ എല്‍ രാഹുല്‍ ഒരു ഭാഗത്ത് വിക്കറ്റ് കാത്ത് നില്‍ക്കുന്നത് പ്രതീക്ഷ നല്‍കിയെങ്കിലും അതും അധികം നേരം നീട്ടുനിന്നില്ല. 74 പന്തില്‍ 26 റണ്‍സുമായി ഫോമിലേക്ക് ഉയര്‍ന്ന രാഹുലിനെ സ്റ്റാര്‍ക്കാണ് പുറത്താക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ പര്യടനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തിലും ധ്രുവ് ജുറെലിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ. പന്ത് പത്തു റണ്‍സുമായാണ് പുറത്താകാതെ നില്‍ക്കുന്നത്.

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു

കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു

കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് പുളിമാത്ത് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ കിസാൻമേള സംഘടിപ്പിക്കുന്നു. നവംബർ 25 തിങ്കളാഴ്‌ച രാവിലെ 9.30 മണിക്ക് പള്ളിക്കൽ സുമിയ ആഡിറ്റോറിയത്തിൽ നടക്കുന്ന കിസാൻമേളയുടെ ഉദ്ഘാടനം അഡ്വ.എം.ജോയി എം.എൽ.എ നിർവഹിക്കും. പ്രദർശന സ്റ്റാളുകളുടെ ഉദ്‌ഘാടനം ആറ്റിങ്ങൽ എം.എൽ.എ.ഒ.എസ്. അംബിക, ആദ്യവില്പന കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി എന്നിവർ നിർവഹിക്കും. തുടർന്ന് കാർഷിക സെമിനാർ, കാർഷിക പ്രദർശനവും വിപണനവും, മികച്ച ജൈവകർഷകരുടെ അനുഭവം പങ്കുവെക്കൽ തുടങ്ങിയവ സംഘടിപ്പിക്കും.