പോത്തൻകോട്ട് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു

പോത്തൻകോട്ട് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു

പോത്തൻകോട് അൽഹാനി ബേക്കറി ഉടമ ഷാഹുൽ ഹമീദിനും തൊഴിലാളിക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും തൊട്ടടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലെത്തിയ അജ്ഞാതരായ രണ്ട് പേരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷവർമ വെട്ടുന്ന കത്തിയുപയോഗിച്ച് ഇരുവരെയും ദാരുണമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കടയിൽ ഷവർമ വെട്ടുന്ന കത്തിയെടുത്തത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് പ്രകോപനം ആയത്. സംഭത്തിൽ പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബീമാപ്പള്ളി സ്വദേശികളായ രണ്ടു പേരാണ് ക്രൂരമായ അക്രമം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അഞ്ചടി… ടുണീഷ്യ ‘പഞ്ചർ’! ലോകകപ്പിൽ തകർപ്പൻ ജയവുമായി സ്വീഡന്റെ തുടക്കം

അഞ്ചടി… ടുണീഷ്യ ‘പഞ്ചർ’! ലോകകപ്പിൽ തകർപ്പൻ ജയവുമായി സ്വീഡന്റെ തുടക്കം

​ഗ്വാഡലൂപ്: ​ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ തങ്ങളുടെ യാത്രയ്ക്ക് തുടക്കമിട്ടു. ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് സ്വീഡന്റെ ആധികാരിക ജയം. യാസിന്‍ അയാരി സ്വീഡനായി ഇരട്ട ഗോളുകള്‍ നേടി. അലക്‌സാണ്ടര്‍ ഇസാക്, വിക്ടര്‍ ഗ്യോകരേസ്, മത്യാസ് സ്വാന്‍ബര്‍ഗ് എന്നിവരാണ് സ്വീഡനായി വല ചലിപ്പിച്ച മറ്റുള്ളവര്‍. ടുണീഷ്യയുടെ ആശ്വാസ ഗോള്‍ ഒമര്‍ റെകികിന്റെ വകയാണ്.

മത്സരത്തിൽ പന്ത് കൈവശം വച്ച് കളിച്ചത് ടുണീഷ്യയാണെങ്കിൽ ​ഗോളടിച്ചത് മുഴുവൻ സ്വീഡനായിരുന്നു. ​ജയത്തോടെ ​ഗ്രൂപ്പ് എഫിൽ സ്വീഡൻ 3 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.

ഏഴാം മിനിറ്റിൽ തന്നെ സ്വീഡൻ ആദ്യ ഗോൾ നേടി. ലോങ് റേഞ്ചർ ഷോട്ടിലൂടെ മിഡ്ഫീൽഡർ യാസിൻ അയാരിയാണ് ടീമിനു ലീഡ് സമ്മാനിച്ചത്. വിക്ടർ ​ഗ്യോകരേസിന്റെ ഷോട്ട് ടുണീഷ്യ ​പ്രതിരോധ താരം ​ഗോൾ ലൈനിൽ വച്ച് തടഞ്ഞു. എന്നാൽ റീബൗണ്ടായി വന്ന പന്ത് ബോക്സിനു പുറത്തു വച്ച് യസിൻ അയാരി നീട്ടയടിക്കുകയായിരുന്നു. പന്ത് നേരെ പോയി പതിച്ചത് ബോക്സിന്റെ ടോപ് കോർണറിൽ. ആദ്യ ​ഗോൾ നേടിയിട്ടും പക്ഷേ അയാരി വലിയ ആഹ്ലാദ പ്രകടനത്തിനൊന്നും നിന്നില്ല. കാരണം അയാളുടെ പിതാവിന്റെ നാട് ടുണീഷ്യയാണ്.

30ാം മിനിറ്റിൽ സ്വീഡൻ വീണ്ടും മുന്നിലെത്തി. വിക്ടർ ​ഗ്യോകരേസ് നൽകിയ സുന്ദരൻ പാസിൽ നിന്നാണ് രണ്ടാം ​ഗോൾ വന്നത്. ടുണീഷ്യൻ പ്രതിരോധം മുറിച്ച് ​ഗ്യോകരേസ് നൽകിയ പാസ് അലക്സാണ്ടർ ഇസാക് ​ഗോളാക്കി മാറ്റി.

രണ്ടാം പകുതിയിൽ സ്വീഡൻ ആക്രമണം കടുപ്പിച്ചു. 59ാം മിനിറ്റിൽ അവർ മൂന്നാം ​ഗോൾ നേടി. ടുണീഷ്യൻ ക്യാപ്റ്റൻ എലീസ് സ്ഖിരിയുടെ ​ഗുരുതര പിഴവാണ് മൂന്നാം ​ഗോളിനു വഴി ഒരുക്കിയത്. പിഴവ് മുതലെടുത്ത് ഇസാക് നൽകിയ പാസ് ​ഗ്യോകരേസ് മനോഹരമായി തന്നെ ഫിനിഷ് ചെയ്തു.

84ാം മിനിറ്റിലാണ് നാലാം ​ഗോളിന്റെ പിറവി. പകരക്കാരനായി എത്തിയ മത്യാസ് സ്വാൻബെർ​ഗാണ് സ്കോറർ. ഈ ​ഗോളിനും വഴിയൊരുക്കിയത് ഇസാകാണ്. ഈ ​ഗോൾ ആദ്യ ഓഫ് സൈഡെന്നു വിളിച്ചിരുന്നു. വാർ പരിശോധനയിലാണ് ഓഫ് സൈഡല്ലെന്നു തെളിഞ്ഞത്.

90 മിനിറ്റ് കഴിഞ്ഞ് കളി ഇഞ്ച്വറി സമയത്തേക്ക് നീണ്ടു. അധിക സമയത്തിന്റെ ആറാം മിനിറ്റിൽ സ്വീഡൻ അഞ്ചാം ​ഗോളും വലയിലാക്കി. ആദ്യ ​ഗോൾ സമ്മാനിച്ച അയാരിയാണ് തന്റെ രണ്ടാം ​ഗോളിലൂടെ പട്ടികയും മത്സരവും പൂർത്തിയാക്കിയത്.

‘ഞാനൊരു സാധാരണ ഡ്രൈവറാണ്’; ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്; യാത്രയില്‍ മുഖ്യമന്ത്രിയും

‘ഞാനൊരു സാധാരണ ഡ്രൈവറാണ്’; ഷീല ബസ് ഓടിക്കുക ചരിത്രത്തിലേക്ക്; യാത്രയില്‍ മുഖ്യമന്ത്രിയും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഉറപ്പുനല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സഞ്ചരിക്കുന്ന ബസിന്റെ സാരഥിയാകുന്നത് പെരുമ്പാവൂര്‍ ഡിപ്പോയിലെ ഷീല. കെഎസ്ആര്‍ടിസിയില്‍ പിഎസ് സി വഴി നിയമിക്കപ്പെട്ട ആദ്യവനിതാ ഡ്രൈവറാണ് കോട്ടപ്പടി വെട്ടിക്കാമറ്റം വീട്ടില്‍ വിപി ഷീല.

പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷയ്ക്കും സൗകര്യത്തിനും പുതിയ മുഖം നല്‍കുന്ന പദ്ധതിയുടെ തുടക്കത്തില്‍ തന്നെ ഡ്രൈവറായി നിയോഗിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് ഷീല. വലിയൊരു ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഈ സുപ്രധാന വേളയില്‍ സര്‍ക്കാര്‍ എന്നെ മറക്കാതെ ഈ ദൗത്യം ഏല്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്നാണ് ഷീല പറഞ്ഞു.പുരുഷാന്മാര്‍ മാത്രമുള്ള മേഖലയിലേക്ക് 13 വര്‍ഷം മുന്‍പാണ് ഷീല കടന്നുവരുന്നത്. തന്റേതായ കഠിനാധ്വാനം കൊണ്ട് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ സ്വന്തം പേര് ചേര്‍ത്തുവെച്ച ഷീലയ്ക്ക് വലിയ വാഹനങ്ങള്‍ ഓടിക്കുന്നത് പുത്തരിയല്ല. നേരത്തെ പല ഡിപ്പോകളിലായി ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓടിച്ചിട്ടുണ്ട്.

അഞ്ചുതെങ്ങിൽ ഇരുചക്രവാഹനം കത്തിനശിച്ചു : തീവെച്ചതെന്ന് സംശയം

അഞ്ചുതെങ്ങിൽ ഇരുചക്രവാഹനം കത്തിനശിച്ചു : തീവെച്ചതെന്ന് സംശയം

അഞ്ചുതെങ്ങിൽ ഇരുചക്രവാഹനം കത്തിനശിച്ചു. തീവെച്ചതെന്ന് സംശയം. അഞ്ചുതെങ്ങ് കോട്ടമുക്കിലാണ് ഇരുചക്രവാഹനം കത്തിനശിച്ച നിലയിൽ കാണപ്പെട്ടത്.

ഇന്ന് വെളുപ്പിന് 1:30 ഓടെയായിരുന്നു സംഭവം. കോട്ടമുക്ക് ലൈറ്റ്ഹൗസ് കോളനിയിൽ മെൽവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടി വാഹനമാണ് കത്തിനശിച്ചത്. വാഹനത്തിന്റെ അടുത്ത് നന്നും പെട്രോൾ അടങ്ങിയ പ്ലാസ്റ്റിക് കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ആരംഭിച്ചു.

ബേക്കല്‍ ബീച്ച് കാണാനെത്തി, കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കടലില്‍ കാണാതായി; തിരച്ചില്‍

ബേക്കല്‍ ബീച്ച് കാണാനെത്തി, കുളിക്കാനിറങ്ങിയ രണ്ടു യുവാക്കളെ കടലില്‍ കാണാതായി; തിരച്ചില്‍

കാസര്‍കോട്: ഉദുമ പള്ളിക്കര കല്ലിങ്കാലിന് സമീപം രണ്ടു യുവാക്കളെ കടലില്‍ കാണാതായി. കോട്ടയം ചങ്ങനാശേരി സ്വദേശികളായ നാലംഗ സംഘത്തിലുള്ള ചീരം ചിറ വാഴപ്പള്ളി സ്വദേശിയായ ബാലുവിന്റെ മകന്‍ അംഗിത് (20), പത്താം മുക്കം ചിങ്ങവനം സ്വദേശി അബ്രഹാമിന്റെ മകന്‍ അപ്പു ടി അബ്രഹം (20) എന്നിവരെയാണ് കാണാതായത്.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബേക്കല്‍ ബീച്ച് കാണാനെത്തിയശേഷം കല്ലിങ്കാലിനു സമീപം കടലില്‍ കുളിക്കാനിറങ്ങിയതാണ്. ഇതില്‍ രണ്ടുപേരാണ് തിരമാലയില്‍പ്പെട്ട്കാണാതായത്. ബേക്കല്‍ കോസ്റ്റല്‍ പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു.