by Midhun HP News | Jun 13, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. 1,09,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് കൂടിയത്. 13,665 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്നും സമാധാന കരാറിന് അരികിലാണെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഇന്നലെ ഒറ്റയടിക്ക് 2160 രൂപയാണ് കൂടിയത്. ഈ ട്രെന്‍ഡ് ഇന്നും തുടരുകയായിരുന്നു. രണ്ടുദിവസത്തിനിടെ 2500 രൂപയാണ് വര്‍ധിച്ചത്.
മൂന്ന് ദിവസത്തിനിടെ 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് ഇന്നലെ മുതല്‍ വില ഉരാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അനിശ്ചിതമായി തുടരുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ ബാധിച്ചത്.
അമേരിക്കയില്‍ പലിശനിരക്ക് കൂട്ടിയാല്‍ സ്വാഭാവികമായി സ്വര്‍ണവില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Jun 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനിടെ അവധി എടുത്തതിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ ജെ റീനയെ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. പകരം ഡോ. മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതല നല്‍കി. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ ഡയറക്ടറായാണ് ഡോ. റീനയെ തരംതാഴ്ത്തി നിയമിച്ചിരിക്കുന്നത്.
കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്. എന്നാല്‍, താന്‍ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചിട്ടില്ലെന്നും പനിയും വയറിളക്കവും ബാധിച്ചതിനാല്‍ രണ്ടര ദിവസത്തെ കാഷ്വല്‍ ലീവിനാണ് അപേക്ഷിച്ചതെന്നും ഡോ. റീന വെളിപ്പെടുത്തി. ഉത്തരവ് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും 15 ദിവസത്തെ ലീവ് ചോദിച്ചതിന് തെളിവുണ്ടെങ്കില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടട്ടെയെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് നിപ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ ഡയറക്ടര്‍ കൃത്യമായി സഹകരിക്കുന്നില്ല എന്നൊരു ആക്ഷേപം മന്ത്രിയുടെ ഓഫീസിന് ഉണ്ടായിരുന്നു. മണ്ഡലകാലത്ത് ശബരിമലയില്‍ ഡ്യൂട്ടിക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് മതിയായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. റീന ദേവസ്വം കമ്മീഷണര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. ആരോഗ്യവകുപ്പും ദേവസ്വം വകുപ്പും ഒരേ മന്ത്രിയുടെ കീഴിലായതിനാല്‍ ഈ കത്ത് മന്ത്രിയെയും വകുപ്പിനെയും വലിയ രീതിയില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് പെട്ടെന്നുള്ള ഈ തരംതാഴ്ത്തലെന്നാണ് സൂചന.

by Midhun HP News | Jun 13, 2026 | Latest News, കേരളം
തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവില്‍ വടക്കന്‍ തീരദേശ തമിഴ്നാടിന് മുകളിലായി സ്ഥിതി ചെയ്യുന്നു.
തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴി കടന്നുപോകുന്ന ഒരു ന്യൂനമര്‍ദപാത്തി ഭൂമധ്യരേഖയ്ക്ക് വടക്ക് 11 ഡിഗ്രി അക്ഷാംശത്തിന് സമീപത്തായി രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ തീരദേശ ആന്ധ്ര പ്രദേശിനും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
മുതലപ്പൊഴി അപകട മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു ടെക്നിക്കൽ ടീം ( CWPRS ) ജൂലൈ മാസത്തിൽ പ്രദേശം വീണ്ടും സന്ദർശിക്കുമെന്നും, സാങ്കേതിക സമിതിയുടെ സന്ദർശനവേളയിൽ, മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി നേരിട്ട് കേൾക്കുമെന്നും അതിനുശേഷം തുടർനടപടികൾക്കായി വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
സുരക്ഷിതമായ മത്സ്യബന്ധനം ഉറപ്പാക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കും. ദിശാ ലൈറ്റ് മുന്നിലേക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിൽ അനുകൂല നടപടിയുണ്ടാകും.
നിലവിൽ മണൽ അടിഞ്ഞുകൂടുന്നത് വലിയ പ്രശ്നമായി നിലനിൽക്കുന്നതിനാൽ ഡ്രെഡ്ജിംഗ് ആവശ്യമുണ്ട്. നിലവിൽ ലഭ്യമായ ഡ്രെഡ്ജറുകൾക്ക് പരിമിതികളുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളുടെ നിർദ്ദേശം കൂടി പരിഗണിച്ച്, അദാനിയുടെ പക്കലുള്ള കൂടുതൽ ശേഷിയുള്ള ഡ്രെഡ്ജർ ഉപയോഗിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഇതിന്റെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച ശേഷം അനുകൂല തീരുമാനമെടുക്കും. പുലിമുട്ടിൽ നിന്നും തകർന്ന് അഴിമുഖത്ത് വീണുകിടക്കുന്ന കല്ലുകൾ അടിയന്തിരമായി നീക്കം ചെയ്യാൻ ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിൽ ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസ്,ഫിഷറീ ഉദ്യോഗസ്ഥരായ സ്മിത. ആർ. നായർ (അഡീഷണൽ ഡയറക്ടർ ഓഫ് ഫിഷറീസ് ) സതീഷ് കുമാർ. എ. പി (ഫിഷറീസ് ജോയിന്റ് ഡയറക്ടർ ) അമ്പിളി. ആർ. (ഫിഷറിസ് ജോയിന്റ് ഡയറക്ടർ ) മുജീബ്. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) ഷീജ മേരി. എ. പി. (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ) രാജേഷ്. എസ്. നിബിൻ. (ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ )ഡോക്ടർ. വിഷ്ണു രാജ് (അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ) ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി വൈ ഗായ ( ചീഫ് എൻജിനീയർ ) ബി എസ് മായ ( സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ ) വിപിൻ വി ( എക്സിക്യൂട്ടീവ് എഞ്ചിനീയർ ) രാകേഷ് ( അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ) ഹരികുമാർ ( അസിസ്റ്റൻറ് എൻജിനീയർ ) തുടങ്ങിയവർ അനുഗമിച്ചു.
ജോളി പത്രോസ് ( പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ഗീത സുരേഷ്
( ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ) ജസീം മഹാണി ( ജില്ലാ പഞ്ചായത്ത് അംഗം ) ജോസ് നിക്കോളാസ് (കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്) സിന്ദു ( ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ) സിൻസി റൂബി ( അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ) മത്സ്യത്തൊഴിലാളി പ്രതിനിധികളായ, വല്ലേരിയൻ ഐസക് വർഗീസ് താഴംമ്പള്ളി, ബിനു പീറ്റർ, നാസ് ഖാൻ, സജീബ് പുതുക്കുറിച്ചി, ഷഹിൻ ഷാ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. 2025 KAS Topper ആയ ദേവനാരായണൻ എ എസ് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡൻ്റ് ദാഹിറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിസാറുദ്ദീൻ, മേവർക്കൽ നാസർ, സബീർഖാൻ, പ്രിൻസിപ്പാൾ നിഷ, സീനിയർ അധ്യാപകർ രാജേഷ്, ഷിബു തുടങ്ങിയവർ സംസാരിച്ചു.

Recent Comments