തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകവും നിറപുത്തരിയും

തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ ശ്രീരാമ പട്ടാഭിഷേകവും നിറപുത്തരിയും

ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിലെ ശ്രീരാമ പട്ടാഭിഷേകം ആഗസ്റ്റ് 16 ഞായറാഴ്ച വൈകിട്ട് 6ന് നടക്കും. ക്ഷേത്രത്തിലെ നിറപുത്തരി ആഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ 6 മുതൽ നടക്കും.

പറക്കുളം കൂട്ടായ്മ രൂപീകരിച്ചു

പറക്കുളം കൂട്ടായ്മ രൂപീകരിച്ചു

കരവാരം പഞ്ചായത്ത് 19 വാർഡ് പറക്കുളത്ത്, വാർഡ് മെമ്പർ ജയേഷ് കടുവയിലിന്റെ നേതൃത്വത്തിൽ പറക്കുളം കൂട്ടായ്മ രൂപീകരിക്കുകയും യോഗം ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം സന്തോഷ് ഭദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

വിശിഷ്ടാതിഥിയായി സിനിമ സീരിയൽ നടനും അധ്യാപകനുമായ സുൽജിത് പങ്കെടുത്തു. നാട്ടുകാരനും നാടൻ പാട്ട് കലാകാരനുമായ അജിത്ത് തോട്ടയ്ക്കാടിനെ അനുമോദിച്ചു. എസ്.ജഹ്ഫറുദീൻ, എസ്.പങ്കജാക്ഷക്കുറുപ്പ്, കെ.ദിലീപ് കുമാർ,ബി റ്റി.ജ്യോതി, റാഫിഷകടുവയിൽ, വി.മണികണ്ഠൻ, ജയശ്രീ ചാങ്ങാട്, റീന ചാങ്ങാട് എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള അവാർഡ് വിതരണം, ചികിത്സാധന സഹായം, പഠനോപകരണ വിതരണങ്ങൾ എന്നിവയും നടന്നു.

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

കണ്ണൂര്‍ കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ കുട്ടിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയുടേതെന്നു കരുതുന്ന കുറിപ്പ് വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. കാശിയിലേക്കു പോകുകയാണെന്നും ഇനിയുള്ള കാലം അവിടെക്കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണു കുറിപ്പിലുണ്ടായിരുന്നത്.

കുട്ടിയെ കണ്ടെത്താനാകാത്തത് പൊലീസ് വീഴ്ചയെന്നാണ് ആരോപണം. കുട്ടിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 9 ദിവസമായി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും യാതൊരു തുമ്പും പൊലീസിനു ലഭിച്ചില്ല.

ഇതുവരെ തലശ്ശേരി എസ്പിയുടെ സ്‌ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തില്‍ പുരോഗതി ഇല്ലാത്തതിനാലാണ് എസ്‌ഐടി രൂപീകരിച്ചത്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. പൊലീസ് നായകള്‍ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് ശിവസൂര്യ വീടുവിട്ടത്.

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനര്‍ജിയെ ബിര്‍ഭൂം ജില്ലയിലെ പാര്‍ട്ടി ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആയിരുന്നു.

റാംപൂര്‍ഹാട്ടിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപമുള്ള പാര്‍ട്ടി ഓഫിസിലാണ് സംഭവം നടന്നത്. ഇവിടെ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

2001 മുതല്‍ 2026 വരെ തുടര്‍ച്ചയായി 25 വര്‍ഷം റാംപൂര്‍ഹാട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് അഞ്ച് തവണ എംഎല്‍എ ആയിരുന്ന വ്യക്തിയാണ് ആശിഷ് ബാനര്‍ജി. മമത ബാനര്‍ജി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ധ്രുവ സാഹയോട് പരാജയപ്പെട്ടിരുന്നു.