by Midhun HP News | Mar 31, 2026 | Latest News, കേരളം
പാരിപ്പള്ളി – പാരിപ്പള്ളി മെഡിക്കൽ കോളേജ് ഐ സി യുവിൽ പോലും എ സി പ്രവർത്തിക്കുന്നില്ല എന്നും, ഡ്രെയിനേജ് സിസ്റ്റം പോലും തകരാറിലാണെന്നും, ബാത്റൂം സിസ്റ്റം മൊത്തം തകരാറിൽ ആണെന്നും, ഒരു സമയം കഴിഞ്ഞാൽ വെള്ളം പോലും കിട്ടില്ല എന്നീ നിരവധി വിഷയങ്ങൾ ആരോപിച്ച് പാരിപ്പള്ളി കൊല്ലം മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ ഡിസിസി ജനറൽ സെക്രട്ടറി പി പ്രതീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലത മോഹൻ ദാസ്, പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് ബിനു വിജയൻ, അനു വിജയൻ, സനി, വിഷ്ണു പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. 2മാസത്തിലേറെയായി ഐ സി യുവിൽ അടക്കം എയർ കണ്ടീഷൻ സംവിധാനം തകരാറിലാണ്. 4 ദിവസത്തിനിടെ 5രോഗികൾ മരണപ്പെട്ടു.


by Midhun HP News | Mar 31, 2026 | Latest News, കേരളം
പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് & സിന്ധ് ബാങ്കിൽ ജോലി നേടാൻ അവസരം. ലോക്കൽ ബാങ്ക് ഓഫീസർ (JMGS-I) തസ്തികയിൽ 1000 ഒഴിവുകളാണ് ഉള്ളത്.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിലും ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 20.
യോഗ്യതാ മാനദണ്ഡങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കൂടാതെ, ഷെഡ്യൂൾഡ് കോമേഴ്ഷ്യൽ ബാങ്ക് അല്ലെങ്കിൽ റീജണൽ റൂറൽ ബാങ്കിൽ ഓഫീസറായി കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി
2026 മാർച്ച് 1ന് കുറഞ്ഞ പ്രായം 20 വയസും പരമാവധി 30 വയസും ആയിരിക്കണം.
(ജനനത്തിയതി 1996 മാർച്ച് 2നും 2006 മാർച്ച് 1നും ഇടയിൽ). സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവുകളുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്ത് പരീക്ഷ,സ്ക്രീനിങ്,വ്യക്തിഗത അഭിമുഖം,പ്രാദേശിക ഭാഷാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും. എഴുത്ത് പരീക്ഷ ഓൺലൈനായി ആകും നടത്തുക. 120 ചോദ്യങ്ങളാകും പരീക്ഷയിൽ ഉണ്ടാകുക. ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതം ആയിരിക്കും. അകെ 120 മിനിറ്റ് സമയം ലഭിക്കും. പരീക്ഷയുടെ പാറ്റേൺ ഇങ്ങനെ ആണ്.
ഇംഗ്ലീഷ് – 30 ചോദ്യങ്ങൾ
ബാങ്കിങ് നോളജ് – 40 ചോദ്യങ്ങൾ
ജനറൽ അവയർനെസ്/ഇക്കണോമി – 30 ചോദ്യങ്ങൾ
കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് – 20 ചോദ്യങ്ങൾ
അപേക്ഷകൾ മാർച്ച് 31 മുതൽ ഏപ്രിൽ 20 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://punjabandsind.bank.in/system/uploads/recruitment.pdf
by Midhun HP News | Mar 31, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ വീര കേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീ ഹനുമദ്ദ് ജയന്തി ആഘോഷം ഏപ്രിൽ രണ്ടിന്. അന്നേദിവസം രാവിലെ 5. 30ന് നടതുറപ്പ്, അഭിഷേകം, ഉച്ചപൂജ, നിവേദ്യ സമർപ്പണം, കന്നിസദ്യ, വൈകിട്ട് അഞ്ചിന് ഹനുമദ്ദ് ചാലിസ പാരായണം, ഭഗവാന്റെ വിഗ്രഹവുമായി നാമജപ പ്രദക്ഷിണം, ആരതി പ്രസാദ വിതരണവും നടത്തും.


by Midhun HP News | Mar 31, 2026 | Latest News, ദേശീയ വാർത്ത
ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായുള്ള അരങ്ങേറ്റം മലയാളി താരം സഞ്ജു സാംസണു നിരാശപ്പെടുത്തുന്നതായിരുന്നു. സഞ്ജുവിനെ പുറത്താക്കിയത് കൃത്യമായ പ്ലാനിങ്ങോടെയെന്നു വെളിപ്പെടുത്തുകയാണ് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്. മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും രാജസ്ഥാന്റെ സർവാധിപത്യമാണ് മൈതാനത്ത് കണ്ടത്.
സഞ്ജു സാംസൺ നേരിട്ട ആദ്യ നാല് പന്തുകൾ നിരീക്ഷിച്ച ശേഷമാണ് തന്ത്രം നടപ്പാക്കിയതെന്നു റിയാൻ പരാഗ് പറയുന്നു. നിരന്തരം കളിക്കുന്ന ഷോട്ട് മാറ്റി മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു നീക്കമെന്നും റിയാൻ വ്യക്തമാക്കി.
‘സഞ്ജു ഭയ്യ ആദ്യ നാല് പന്തുകൾ എങ്ങനെയാണ് കളിക്കുന്നത് എന്നു ഞങ്ങൾ നോക്കി. അതിനനുസരിച്ച് ഫീൽഡിങ് വിന്യസിച്ചു. അദ്ദേഹത്തിനു പ്രിയപ്പെട്ട ഷോട്ടിനു പകരം മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അതൊരു ചൂതാട്ടം പോലെ ഉറപ്പില്ലാത്ത പരിപാടിയാണ്. കിട്ടിയാൽ കിട്ടി. പക്ഷേ കാര്യങ്ങൾ ഞങ്ങളുടെ വഴിക്കു തന്നെ വന്നു.’
‘സഞ്ജു ഭയ്യ പുൾ ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അതു കളിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന തരത്തിൽ പന്തെറിയാനാണ് ഞാൻ ബൗളർമാരോട് പറഞ്ഞത്. ഔട്ടായ ആ ഷോട്ടില്ലേ അതു അദ്ദേഹം കളിക്കണമെന്നു ഞങ്ങൾ അതിയായി ആഗ്രഹിച്ചിരുന്നു. അതിനാൽ ഷോട്ട് പിച്ച് പന്തുകൾ എറിഞ്ഞ് പുൾ ചെയ്യാൻ അനുവദിക്കാതെ അസ്വസ്ഥതനാക്കുകയായിരുന്നു ലക്ഷ്യം. ആ തന്ത്രം ശരിക്കും ഫലിച്ചു. അതെങ്ങാനും പാളിപ്പോയെങ്കിൽ ഇളിഭ്യനായി ഇരിക്കേണ്ടി വന്നേനെ’- റിയാൻ പരാഗ് വ്യക്തമാക്കി.
തന്റെ മുൻ ടീമിനെതിരായ പോരാട്ടത്തിൽ സഞ്ജു 7 പന്തുകൾ നേരിട്ട് 6 റൺസുമായി പുറത്തായി. നാന്ദ്രെ ബർഗർ എറിഞ്ഞ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു.


by Midhun HP News | Mar 31, 2026 | Latest News, കേരളം
തൃശൂര്‍: പൂരങ്ങളുടെ മാതാവായി അറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് സമാപനം. അടുത്തവര്‍ഷത്തെ പൂരം കുറിച്ച് ആറാട്ടുപുഴ ശാസ്താവ് ഉപചാരം ചൊല്ലിയതോടെ ഇന്നു രാവിലെയാണ് പൂരത്തിന് സമാപനമായത്. അടുത്ത വര്‍ഷം 1445ാമത് ആറാട്ടുപുഴ പൂരമാണ് നടക്കുക. 1202 മീനം 6 (2027 മാര്‍ച്ച് 20) ശനിയാഴ്ചയാണ് അടുത്തപൂരം.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പുരം ഇന്നു പുലര്‍ച്ചെ മന്ദാരം കടവിലെ ആറാട്ടോടെയാണ് സമാപിച്ചത്. രാത്രി പന്ത്രണ്ടരയോടെ കടലാശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യമായി ആറാടിയത്. വിഷഹാരിയായ ദേവി ആറാടുന്നതോടെ പുഴയിലെ വിഷമാലിന്യങ്ങള്‍ നീങ്ങും എന്നാണ് വിശ്വാസം. തുടര്‍ന്ന് മറ്റു ദേവീദേവന്‍മാരും ആറാടി.
അവസാനമായി തൃപ്രയാര്‍ തേവരും ചേര്‍പ്പ് ഭഗവതിയും കൂടിയാറാടിയതോടെ തൃപ്രയാര്‍തേവര്‍ മടക്കയാത്ര ആരംഭിച്ചു. പൂരത്തിന്റെ അധ്യക്ഷനായ ആറാട്ടുപുഴ ശാസ്താവ് തേവരെ ഏഴുകണ്ടം വരെ അനുഗമിച്ച് യാത്രയാക്കി. ദേവിമാര്‍ക്ക് അഞ്ചുകണ്ടം വരെ ചെന്ന് യാത്രയയപ്പുനല്‍കി.
മേളങ്ങളുടേയും ആചാരവിശേഷങ്ങളുടെ സംഗമഭൂമിയാണ് ആറാട്ടുപുഴപാടം. പൂരത്തിനായി മുപ്പത്തിമുക്കോടി ദേവകളും യക്ഷോരഗരാക്ഷസന്‍മാരും യക്ഷിഗന്ധര്‍വ്വകിന്നരന്‍മാരും പരേതാത്മക്കളും കൂടി എത്തിച്ചേരുമെന്നാണ് വിശ്വാസം.


Recent Comments