by Midhun HP News | Oct 14, 2026 | Latest News, ദേശീയ വാർത്ത
പട്‌ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍ ബോട്ടു മറിഞ്ഞ് 13 പേര്‍ മരിച്ചു. ബോട്ടില്‍ 30 ഓളം പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

നദിക്കപ്പുറത്തുള്ള രാംപൂര്‍ ശ്യാംചന്ദ് ഗ്രാമത്തിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈശാലി ജില്ലയിലെ രാഘോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. അമിത ഭാരത്തെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബോട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തിയതായി വൈശാലി ജില്ലാ കലക്ടര്‍ വ്യക്തമാക്കി. എന്‍ഡിആര്‍എഫ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. അപകടത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും അനുശോചിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം സഹായധനം സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചു.


by Midhun HP News | Oct 14, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് പവന് 1,09,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 760 രൂപയാണ് കുറഞ്ഞത്. 1,08,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 95 രൂപയാണ് കുറഞ്ഞത്. 13,590 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ 2250 രൂപയിലധികമാണ് സ്വര്‍ണവിലയില്‍ പവന് ഉണ്ടായ ഇടിവ്.

ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 106 ഡോളറിന് മുകളിലാണ്. സൗദി അറേബ്യയും യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. ഇതിന് പുറമേ പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കും. പണപ്പെരുപ്പ നിരക്ക് കൂടുകയാണെങ്കില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതമാകും. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Oct 14, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: അബുദാബിയിലെ സ്‌കൂളില്‍ കുട്ടികളെ മര്‍ദിച്ച അധ്യാപകന് 2 വര്‍ഷം തടവ്. ശിക്ഷ പൂര്‍ത്തിയാക്കിയശേഷം അധ്യാപകനെ നാടുകടത്താനും കോടതി ചെലവുകള്‍ ഈടാക്കാനും അബുദാബി ക്രിമിനല്‍ കോടതി ഉത്തരവിട്ടു.

അബുദാബിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് സംഭവം. കുട്ടികള്‍ ക്ലാസില്‍ ബഹളമുണ്ടാക്കുന്നത് തടയാനും അച്ചടക്കം പാലിക്കാനുമാണ് മര്‍ദിച്ചതെന്നായിരുന്നു അധ്യാപകന്റെ വിശദീകരണം. മര്‍ദനമേറ്റ നാല് കുട്ടികള്‍ക്ക് ഇരുപത് ദിവസം വരെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അന്വേഷണത്തിലും കോടതിയിലും അധ്യാപകന്‍ കുറ്റം സമ്മതിച്ചു. കുറ്റസമ്മതം ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങളും കോടതി പരിശോധിച്ചു. ന്യായീകരണമില്ലാതെ വിദ്യാര്‍ഥികളോട് അതിക്രമം കാട്ടിയതായി ദൃശ്യങ്ങളില്‍ വ്യക്തമായെന്ന് കോടതി നിരീക്ഷിച്ചു.

പഠനസമയത്ത് നടന്ന മര്‍ദനം പൊതുസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാനും ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും നിയമം കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യവും കോടതി വ്യക്തമാക്കി.


by Midhun HP News | Oct 14, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: എം.ജി റോഡ് വൃന്ദാവനത്തിൽ ബി. പുഷ്ക്കരൻ പിള്ള (72) (റിട്ടയേർഡ് മുനിസിപ്പൽ ജീവനക്കാരൻ) അന്തരിച്ചു.
ഭാര്യ: പി വിമലാ ദേവി.
മക്കൾ: പി രമ്യ, പി സൗമ്യ, പി വിഷ്ണു.
മരുമക്കൾ: എസ്.ആർ ബിജു, ബി.ജെ വിനോദ്.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്
by Midhun HP News | Oct 14, 2026 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: കൊടുമൺ ഇന്ദു നിവാസിൽ കൃഷ്ണൻകുട്ടി നായർ (80) അന്തരിച്ചു.
ഭാര്യ: തുളസി നായർ.
മക്കൾ: ഷാജി, ഇന്ദു, പരേതനായ അഭിലാഷ്.
മരുമകൻ: അനീഷ്.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്
Recent Comments