by Midhun HP News | Jan 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിങ് ആണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി. ഒഴിവുള്ള സ്ഥലങ്ങൾ
തിരുവനന്തപുരത്ത് ബാലരാമപുരം, കന്യാകുളങ്ങര
കൊല്ലത്ത് ശാസ്താംകോട്ട, നെടുവത്തൂർ, തൃക്കടവൂർ, പാലത്തറ
കോട്ടയത്ത് മുണ്ടക്കയം, കുമരകം, ഈരാറ്റുപേട്ട, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഇടമറുക്, തലയോലപ്പറമ്പ്
ഇടുക്കിയില്‍ വണ്ടിപ്പെരിയാർ, രാജാക്കാട്, കാഞ്ചിയാർ
എറണാകുളത്ത് കോടനാട്, മാലിപ്പുറം, വൈപ്പിൻ, വടവുകോട്, പൂതൃക്ക, അങ്കമാലി
തൃശൂരില്‍ കൊടകര, വരവൂർ,ചേലക്കര, എരുമപ്പെട്ടി, വെറ്റിലപ്പാറ, പൂക്കോട്, ആലപ്പാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി
പാലക്കാട് ജില്ലയില്‍ കൊപ്പം, തൃത്താല, പാലക്കാട് ടൗൺ, മുതലമട, മണ്ണാർക്കാട്, എലപ്പുള്ളി
മലപ്പുറത്ത് പെരുവള്ളൂർ, ഏലംകുളം, ഇരിമ്പിളിയം, തിരുനാവായ, മലപ്പുറം താലൂക്, എടപ്പാൾ, കാവന്നൂർ
കോഴിക്കോട് ജില്ലയില്‍ അരികുളം, ചാലിയം, മടപ്പള്ളി
വയനാട്ടില്‍ പനമരം, നൂൽപ്പുഴ, അപ്പപ്പാറ, കൽപ്പറ്റ
കണ്ണൂരില്‍ പഴയങ്ങാടി, പാനൂർ, ചിറ്റാരിപ്പറമ്പ്, അഴിക്കോട്, വളപട്ടണം, തലശ്ശേരി, തളിപ്പറമ്പ്, ഇരിവേരി
കാസർഗോഡ്- പെരിയ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ അയക്കണം കൂടുതൽ വിവരങ്ങൾക്ക് 7594050293, 7306702184 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
by Midhun HP News | Jan 12, 2024 | Latest News, ജില്ലാ വാർത്ത
ഗാനഗന്ധ൪വ൯ ഡോ.കെ.ജെ. യേശുദാസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിനായി ശബരിമലയിൽ നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി. ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവ്വന് വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ജൻമനക്ഷത്രമായ ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ പ്രത്യേക വഴിപാടുകൾ നടത്തിയത്. ഇന്ന് രാവിലെയാണ് പ്രത്യേക പൂജകൾ നടത്തിയത്.
എൺപത്തി നാല് വർഷങ്ങളുടെ സ്വരസുകൃതമായ ഡോ.കെ.ജെ യേശുദാസിന് ശതാഭിഷേക മംഗളങ്ങൾ നേ൪ന്നാണ് തീരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക വഴിപാടുകൾ പൂ൪ത്തിയാക്കിയത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജുവിന്റ ചുമതലയിലാണ് വഴിപാടുകൾ നടന്നത്. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ കഴിയുന്ന അദ്ദേഹത്തിന് എത്തിക്കാനുള്ള ക്രമീകരണം ഏ൪പ്പെടുത്തിയിട്ടുണ്ട്.
by Midhun HP News | Jan 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.
ചിറയിൻകീഴ് പുളിമൂട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.എസ്.അനൂപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിറയിൻകീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.അഭയൻ അധ്യക്ഷനായി, ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ്,, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ സലാം, ശാർക്കര മണ്ഡലം പ്രസിഡണ്ട് മോനി ശാർക്കര, ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡന്റ് ശശി എന്നിവർ സംസാരിച്ചു. കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ സ്വാഗതവും മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയന്തി കൃഷ്ണ നന്ദിയും പറഞ്ഞു.
by Midhun HP News | Jan 12, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കലാഭവൻമണിയുടെ നാടൻപാട്ടുകളെ കുറിച്ചുള്ള പഠനപുസ്തകം “മണിത്താള”ത്തിന്റെ പുതിയ കവർ പ്രകാശനം നടന്നു. സാംസ്ക്കാരിക പ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് ജനറൽസെക്രട്ടറിയുമായ പുതൂർ രമേഷ്കുമാർ പ്രകാശനംനിർവ്വഹിച്ചു. നാടക, ചലച്ചിത്ര, ഗാനരചയിതാവ് രാധാകൃഷണൻ കുന്നുംപുറം എഴുതിയ “മണിത്താളം” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് പുറത്തിറങ്ങുന്നത്.
ഗുരുവായൂർ, തീരഭൂമി ബുക്ക് സ്റ്റാളിൽ നടന്ന ചടങ്ങിൽ കലാനികേതൻ കലാകേന്ദ്രം
കോ – ഓഡിനേറ്റർ അഭിജിത്ത് പ്രഭ, എഴുത്തുകാരൻ രാധാകൃഷ്ണൻ കുന്നുംപുറം, സുജാത തുടങ്ങിയവർ പങ്കെടുത്തു.
by Midhun HP News | Jan 12, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും നൽകാനായി പുറത്തിറക്കിയ സംസ്ഥാന സർക്കാറിന്റെ കെ- സ്മാർട്ട് പദ്ധതിയിലെ സേവനങ്ങൾ അക്ഷയ കേന്ദ്രങ്ങളിലൂടെയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ കെ സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനു പുറമെയാണിത്.
അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് ഇതിനായുള്ള പരിശീലനം നൽകി. തദ്ദേശ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ സ്മാർട്ട് വികസിപ്പിച്ചത്. നിലവിൽ 33,000 പേർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16,000 പേർ മൊബൈൽ ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്തിട്ടുണ്ടെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി.
by Midhun HP News | Jan 11, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വാമനപുരത്ത് നാഗശലഭം കൗതുകമായി. വാമനപുരം കരുവയൽ ചീനിവിളയിലാണ് ഈ അപൂർവ ശലഭമെത്തിയത്. ഇന്നു രാവിലെയോടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പ്പെട്ടത്. നാഗത്തിന്റെ തലയുടെ രൂപസാദൃശ്യമുള്ള ചിറകുകളാണ് ഈ ശലഭത്തിന്റെ പ്രത്യേകത. നാട്ടുകാർക്ക് ഈ നാഗശലഭം കൗതുക കാഴ്ചയായി.
Recent Comments