by Midhun HP News | Jan 6, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കൊല്ലത്ത് വച്ച് നടന്ന അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്ത്സവത്തിൽ മുൻ വർഷങ്ങളിലെപ്പോലെ ഇത്തവണയും ഗൗരി പാർവ്വതി മോഹിനിയാട്ടത്തിലും ഗൗരി ലക്ഷ്മി നാടോടി നൃത്തത്തിലും എ ഗ്രേഡ് നിലനിർത്തി. ഇരട്ടസഹോദരികളായ ഇരുവരും ആറ്റിങ്ങലിൽ പ്രവർത്തിക്കുന്ന മയൂര ഡാൻസ് സ്കൂളിലെ വിദ്യാർത്ഥിനികൾ ആണ്.
by Midhun HP News | Jan 6, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സമഗ്ര ശിക്ഷാ കേരളം ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന സചിത്ര പാഠപുസ്തകം സംയുക്ത ഡയറി പദ്ധതിയുടെ ഭാഗമായി വിദ്യാലയം കുട്ടികളുടെ ഡയറി പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസുകാരില്‍ എഴുത്തും വായനയും ഉറപ്പിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം ഈ വർഷം ആരംഭിച്ച പദ്ധതിയാണ് സചിത്രപാഠപുസ്തകവും സംയുക്ത ഡയറിയും.
തൂവൽ എന്ന പേര് നൽകിയിരിക്കുന്ന ഡയറിയിൽ 39 താളുകളാണ് ഉള്ളത്. ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും ഡയറി എഴുതുന്നു എന്നുള്ളത് വളരെ ശ്രദ്ധേയമായ പ്രവർത്തനം. പക്ഷിയുടെ ചിറകിന് തൂവലുകൾ ശക്തി പകരുന്നത് പോലെ വായനയുടെയും എഴുത്തിന്റെയും ലോകത്ത് കുട്ടികൾക്ക് പറന്നുയരാൻ ഈ തൂവലുകൾ ശക്തി പകരും. തൂവലുകൾ എന്ന് പേര് നൽകിയിരിക്കുന്ന ഡയറിയുടെയും പത്രത്തിന്റെയും പ്രകാശനം ബി ആർ സി പരിശീലകൻ വൈശാഖ് കെ എസ് നിർവഹിച്ചു.
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ പ്രഥമാധ്യാപിക നിലൂഷർ എ എഫ് നിർവഹിച്ചു. എസ്എംസി വൈസ് ചെയർമാൻ സുശീന്ദ്രൻ എസ് എസ് അധ്യക്ഷത വഹിച്ചു. ക്ലാസ് അധ്യാപിക പ്രീത റാണി കുട്ടികളുടെ ഡയറി നിർമ്മാണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ചു. അധ്യാപകരായ ശാലു എൽ വി സ്വാഗതവും സുഹർബാൻ ഇ നന്ദിയും പറഞ്ഞു.രക്ഷകർത്താക്കൾ, പി റ്റി എ , എസ് എം സി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
by Midhun HP News | Jan 6, 2024 | Latest News, ജില്ലാ വാർത്ത
മടവൂർ: മടവൂർ ഗവ. എൽ. പി. സ്കൂളിൽ അറബിക്കിന് ഒരു താൽകാലിക ഒഴിവുണ്ട്. അർഹരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫികറ്റുകൾ അവയുടെ പകർപ്പുകൾ സഹിതം ജനുവരി 8 ന് ഉച്ചക്ക് ഒന്നര മണിക്ക് അഭിമുഖത്തിനായി സ്കൂളിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
by Midhun HP News | Jan 5, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഇന്ധന കുടിശ്ശിക വര്‍ദ്ധിച്ചതോടെ നിരത്തിലിറക്കാനാകാതെ പൊലീസ് വാഹനങ്ങള്‍. പണം നല്‍കാതെ ഇന്ധനം ഇല്ലെന്നാണ് പമ്പുടമകളുടെ നിലപാട്. ഡീസല്‍ അടിച്ച വകയില്‍ പമ്പുകള്‍ക്ക് രണ്ട് മാസം മുതല്‍ ഒരുവര്‍ഷത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്. ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിര്‍ത്തി.
നല്‍കാനുള്ള കുടിശ്ശിക ഭീമമായതോടെയാണ് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചത്. അടിച്ച ഇന്ധനത്തിന് പണം നല്‍കാതെ വന്നതോടെ പൊലീസ് വാഹനങ്ങള്‍ പലതും പാര്‍ക്കിംഗിലാണ്.രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ കുടിശ്ശിക നല്‍കാനുണ്ട്. തിരുവനന്തപുരം റൂറല്‍ മേഖലയിലെ കണക്കെടുത്താല്‍ കിളിമാനൂരില്‍ മാത്രം രണ്ടു പമ്പുകള്‍ക്ക് നല്‍കാനുള്ളത് 10 ലക്ഷം, ആറ്റിങ്ങള്‍ ആറു ലക്ഷം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 10 ലക്ഷം വീതം. ഇങ്ങനെ പോകുന്നു കണക്കുകള്‍.
ഇന്ധനം ലഭിക്കാതെ വന്നതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിർത്തി. അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്. കൈയില്‍ നിന്ന് പണം എടുത്ത് വണ്ടി ഓടുന്ന സ്‌റ്റേഷനുകളുമുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശന പരിഹാരം കണ്ടില്ലെങ്കില്‍ പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തികളെ അടക്കം പ്രതികൂലമായി ബാധിക്കും.
by Midhun HP News | Jan 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ആറ്റിങ്ങൽ വർക്കല ഉപകാര്യാലയങ്ങൾക്കു കീഴിലെ വിവിധ പ്രദേശങ്ങളിലെ സ്കാറ്റെർഡ് തൊഴിലാളികൾക്കുള്ള ബോധവത്കരണ ക്ലാസ് നാളെ രാവിലെ 10 നു ആറ്റിങ്ങൽ ഓഫീസിൽ വച്ച് നടത്തുന്നു. എല്ലാ സ്കാറ്റെർഡ് തൊഴിലാളികളും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക്: 04702625107
by Midhun HP News | Jan 5, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ സബ് ട്രഷറിയിൽ നിന്നും ജനുവരി 3 നു വാങ്ങിയ പെൻഷൻ തുകയായ 10,000 രൂപ സ്വകാര്യ ബസിൽ വച്ച് നഷ്ടപ്പെട്ടതായി പരാതി. 100 ന്റെ ഒരു കെട്ട് നോട്ടുകളായിരുന്നു നഷ്ടപ്പെട്ടത്. ആറ്റിങ്ങൽ സ്വദേശിയായ ശ്യാമള കുമാരിയുടെ പണം ആണ് നഷ്ടമായത്. തിരികെ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കേണ്ടതാണ്.
Recent Comments