ചെറുകാരം പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നൽകി ഒ. എസ്. അംബിക എം. എൽ. എ

ചെറുകാരം പാലം താൽക്കാലികമായി ഗതാഗതത്തിന് തുറന്നു നൽകി ഒ. എസ്. അംബിക എം. എൽ. എ

4 കോടി രൂപ ചിലവഴിച്ച് ചിറ്റാറിന് കുറുകയാണ് പാലം നിർമിച്ചിരിക്കുന്നത്. 2023 ഫെബ്രുവരി 25 നാണ് പഴയ പാലം പൊളിക്കുവാൻ ആരംഭിച്ചത്. കാലം തെറ്റി പെയ്ത മഴ പ്രവർത്തിയുടെ പുരോഗതിയെ ദോഷകരമായി ബാധിച്ചുവെങ്കിലും 6 മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കുകയായിരുന്നു. അപ്രോച് റോഡിന്റെ മെറ്റലിങ്ങും ടാറിങ്ങും മഴ മാറി കാലാവസ്ഥ അനുകൂലമായാൽ ഉടൻ തന്നെ ആരംഭിക്കും. ശേഷിക്കുന്ന പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി കഴിയുന്നത്ര വേഗതയിൽ പാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുമെന്നും ഒ.എസ്.അംബിക എം. എൽ. എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വാഹന മോഷ്ടാവ് അറസ്റ്റിൽ

വാഹന മോഷ്ടാവ് അറസ്റ്റിൽ

ആറ്റിങ്ങൽ: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ നിന്നും ഓട്ടോറിക്ഷ മോഷണം ചെയ്ത ഇടുക്കി ജില്ലയിലെ തൊടുപുഴ ഉടമ്പന്നൂർ വില്ലേജിൽ കളപ്പുരക്കൽ വീട്ടിൽ കുഞ്ഞുമുഹമ്മദ് മകൻ ഷാജിയാണ് അറസ്റ്റിലായത്. ഈ മാസം മൂന്നാം തീയതി രാവിലെ വലിയകുന്ന് താലൂക്ക് ആശുപത്രിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ആറ്റിങ്ങൽ സ്വദേശിയായ ശ്രീഹരിയുടെ ഓട്ടോറിക്ഷയാണ് ഇയാൾ മോഷണം ചെയ്തെടുത്തത്.

പാർക്കിംഗ് ഏരിയയിൽ കറങ്ങി നടന്ന് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷണം ചെയ്തെടുക്കലാണ് ഇയാളുടെ രീതി. കേരളത്തിലുടനീളം പത്തോളം വാഹനം മോഷണ കേസിലെ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച വാഹനവുമായി മൂവാറ്റുപുഴയിൽ ഒളിവിൽ ആയിരുന്ന പ്രതിയെ രഹസ്യവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ് ഐ അഭിലാഷ്, എ എസ് ഐ രാജീവൻ, സിപിഒ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി

കേന്ദ്രസഹമന്ത്രി വി.മുരളീധരനും, തിരുവനന്തപുരം അഡിഷണൽ റെയിൽവേ മാനേജർ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു.

തുടർന്ന് നടന്ന ‘റെയിൽ ജനസഭ’യിൽ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, മഹിളാ പാസഞ്ചേഴ്സ് അസോസിയേഷൻ, റെസിഡന്റ്സ് അസോസിയേഷനുകൾ, ശാർക്കര ക്ഷേത്രോപദേശകസമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, പ്രൈവറ്റ് ബസ് ഉടമകളുടെ അസോസിയേഷനുകൾ, വിവിധ സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ നൽകിയ നാൽപ്പത്തേഴ് നിവേദനങ്ങൾ പ്രതിനിധികളിൽ നിന്നും സ്വീകരിച്ചു.

ചിറയിൻകീഴിന്റെ ഏറ്റവും വലിയ പ്രശ്നമായി മാറിയ, അനന്തമായി നീളുന്ന മേൽപ്പാലനിർമാണം എത്രയും വേഗം പൂർത്തിയാക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതോടെ തടസങ്ങൾ മാറുമെന്ന പ്രതീക്ഷ പങ്കുവെച്ച മന്ത്രി, ഇതിനുശേഷവും മെല്ലെപ്പോക്ക് തുടർന്നാൽ നടപടികൾക്കായി റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന ഉറപ്പും നൽകി.

യാത്രക്കാരുടെയും പരിസരവാസികളുടെയും പരാതികളും നിർദേശങ്ങളും അനുഭാവപൂർവം കേട്ട മന്ത്രി, ഇന്റർസിറ്റി, നേത്രാവതി തുടങ്ങിയ അധിക ട്രെയിൻ സ്റ്റോപ്പുകളുടെ കാര്യത്തിൽ തന്റെ ഭാഗത്തു നിന്നും ചെയ്യാൻ കഴിയുന്ന സഹായങ്ങൾ എല്ലാം ചെയ്യുമെന്ന് സദസിന് ഉറപ്പു നൽകി.

പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി റെയിൽവേ മന്ത്രാലയം ആരംഭിച്ച ‘ഒരു സ്റ്റേഷൻ ഒരുൽപ്പന്നം’ പദ്ധതിയുടെ കീഴിൽ ചിറയിൻകീഴ് സ്റ്റേഷനിൽ ആരംഭിച്ച ഷോറൂമിന്റെ ഉത്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.

ആപ്പിൾ മൊബൈൽ അസംബ്ലിംഗ് യൂണിറ്റിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്

ആപ്പിൾ മൊബൈൽ അസംബ്ലിംഗ് യൂണിറ്റിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്

ആറ്റിങ്ങൽ: ലോകോത്തര മൊബൈൽ ബ്രാൻഡായ ആപ്പിൾ മൊബൈൽ ബാംഗ്ലൂർ അസംബ്ലിംഗ് യൂണിറ്റിലെ 2000 ത്തോളം പ്രൊഡക്ഷൻ ഓപ്പറേറ്റർ തസ്തികയിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് ആറ്റിങ്ങൽ ഗവണ്മെന്റ് പോളിടെക്നിക് കോളേജിലെ ജി .ഐ .എഫ്. ഡി ബിൽഡിംഗിൽ വച്ച് നവംബർ 10 (വെള്ളിയാഴ്ച ) നടത്തുന്നു.

അഭിമുഖ സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ്. സ്ത്രീ ഉദ്യോഗാർഥികൾക്ക് നിശ്ചയിച്ചിരിക്കുന്ന യോഗ്യതാമാനദണ്ഡം 18 നും 25 നും പ്രായം മാത്രമാണ്. ഈ പ്രായപരിധിയിലുള്ള ഏത് കോഴ്‌സ് പഠിച്ച ഉദ്യോഗാർത്ഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. കുറഞ്ഞ ശമ്പളം 15000 രൂപയായിരിക്കും. എല്ലാ മാസവും ഹോസ്റ്റൽ ഫീസ് വെറും 1000 രൂപ മാത്രമായിരിക്കും. രണ്ടുനേരം ഭക്ഷണം സൗജന്യമായിരിക്കും. സെലക്ഷൻ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ ജോയിൻ ചെയ്യുന്നതിന് മുമ്പ് ഒറ്റത്തവണ ഹോസ്റ്റൽ ഫീസും ജോയിൻ പ്രോസസിംഗ് ഫീസും കൂടി 5000 രൂപ അടക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9072727242 ൽ ബന്ധപെടുക.

ചിറയിൻകീഴ്, കിഴുവിലം, അഴൂർ പ്രദേശങ്ങളിൽ കെ എസ് യു നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണം

ചിറയിൻകീഴ്, കിഴുവിലം, അഴൂർ പ്രദേശങ്ങളിൽ കെ എസ് യു നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണം

ചിറയിൻകീഴ്, കിഴുവിലം, അഴൂർ പ്രദേശങ്ങളിൽ കെ എസ് യു നടത്തിയ വിദ്യാഭ്യാസ ബന്ദ് പൂർണ്ണമായും കോളേജും സ്കൂളുകളും പ്രവർത്തിച്ചില്ല. വിദ്യാഭ്യാസ ബന്ദിന് കെ എസ് യു പ്രവർത്തകർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ അജു കൊച്ചാലുംമൂട്, കടയറ ജയചന്ദ്രൻ, നിസ്സാർ, അനിൽകുമാർ, മോനി ശർക്കര, ഓമന, കോരാണി ലാൽ എന്നിവരും കെ എസ് യു നേതാക്കളായ ശ്രീഹരി, ജീവൻ, അഭയ്, അപ്പു, ശ്രീശാന്ത്, ഷിബിൻ എന്നിവർ നേതൃത്വം നൽകി. കിഴുവിലം കൂന്തള്ളൂരിൽ നടന്ന കെ എസ് യു പ്രകടനത്തിന് അജു കൊച്ചാലുംമൂട്, കടയറ ജയചന്ദ്രൻ, ശ്രീഹരി, ജീവൻ, അഭയ് എന്നിവർ നേതൃത്വം നൽകി.

എന്താണ് ടെയില്‍ ഗേറ്റിങ്?, സുരക്ഷിത ഡ്രൈവിങ്ങിന് മൂന്ന് സെക്കന്‍ഡ് റൂള്‍; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

എന്താണ് ടെയില്‍ ഗേറ്റിങ്?, സുരക്ഷിത ഡ്രൈവിങ്ങിന് മൂന്ന് സെക്കന്‍ഡ് റൂള്‍; വിശദീകരണവുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡില്‍ ഒരു വാഹനത്തിന്റെ തൊട്ടുപിറകില്‍ വളരെ ചേര്‍ന്ന് വണ്ടിയോടിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവൃത്തിയാണ്. ഇത്തരത്തില്‍ വണ്ടിയോടിക്കുന്നതിനെ ടെയില്‍ ഗേറ്റിംഗ് എന്നാണ് പറയുന്നത്. എപ്പോഴും ഒരു വാഹനത്തിന് പിറകില്‍ സുരക്ഷിത അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. തന്റെ വാഹനം പോകുന്ന വേഗതയില്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുമ്പോള്‍ വാഹനം സുരക്ഷിതമായി നില്‍ക്കാന്‍ സാധ്യതയുള്ള ദൂരമാണിത്. റോഡുകളില്‍ 3 സെക്കന്റ് റൂള്‍ പാലിച്ചാല്‍ അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.

‘മുന്‍പിലുള്ള വാഹനം റോഡിലുള്ള ഒരു പോയിന്റ് (അത് വശത്തുള്ള ഏതെങ്കിലും കാണുന്ന വസ്തു – സൈന്‍ ബോര്‍ഡ്, ഏതെങ്കിലും ഇലക്ട്രിക് / ടെലിഫോണ്‍ പോസ്റ്റ്, അല്ലെങ്കില്‍ റോഡിലുള്ള മറ്റേതെങ്കിലും മാര്‍ക്കിങ്ങ് തുടങ്ങിയവ) പാസ് ആയതിനു ശേഷം മിനിമം 3 സെക്കന്റുകള്‍ക്ക് ശേഷമേ നമ്മുടെ വാഹനം ആ പോയിന്റ് കടക്കാന്‍ പാടുള്ളൂ. ഇതാണ് 3 സെക്കന്റ് റൂള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മഴക്കാലത്ത് ഇത് 4 സെക്കന്റ് എങ്കിലും ആവണം.’- മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.