by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കലുങ്ക് തോട്ടത്തിൽ കാവ് റോഡ് ഉത്‌ഘാടനം ചെയ്തു. കാവ് റോഡിൻറെ
ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ, ചന്ദ്രമോഹൻ, ബി.എസ്.സജിതൻ, യശസ്, പുഷ്‌പദേവൻ, രാജൻ സുകു, സുഗതൻ, ചന്ദ്രൻ, സുജാതൻ, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കവിത സന്തോഷിന്റെ വാർഷിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 7.50 ലക്ഷം രൂപ വിനിയോഗിച്ചായിരുന്നു റോഡ് നിർമ്മിച്ചത്. മുട്ടപ്പലം മുടപുരം പ്രധാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയൊരു പ്രദേശത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് പാതയുടെ ഉദ്ഘാടന വേളയിൽ പ്രസിഡന്റ് അറിയിച്ചു.

by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റ്യൂട്ട് ഒരു വർഷമായി നടത്തിവരുന്ന ആശാൻ 150 ജന്മവാർഷിക സമാപന സമ്മേളനം ഏപ്രിൽ 10, 11, 12 തീയതികളിൽ സംഘടിപ്പിയ്ക്കുന്നു. പ്രഭാഷണങ്ങൾ, കഥാപ്രസംഗം, കഥകളി, നാടകം, കാവ്യാലാപന മത്സരം തുടങ്ങിയവയോടെ നടക്കുന്ന പരിപാടികളിൽ ആദ്യ സമ്മേളനം ചീഫ് സെക്രട്ടറി ഡോക്ടർ വി പി ജോയി ഉദ്ഘാടനം നിർവഹിയ്ക്കും.
പന്ത്രണ്ടാം തീയതി, സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വീണപൂവ് ശതാബ്ദി പുരസ്കാരം, കുമാരകവി പുരസ്കാരം, കാവ്യാലാപന സമ്മാനങ്ങൾ എന്നിവയും ഈ സമ്മേളനത്തിൽ വച്ച് നൽകും. ശ്രീകുമാരൻതമ്പി ആശാൻ ജയന്തി പ്രഭാഷണം നിർവഹിക്കും.

by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തൃശൂർ: വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. ചേർപ്പ് കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നാണ് മകൻ റിജോ (25) കൊലനടത്തിയത്. റിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വെൽഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി. രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേൽപ്പിച്ചെങ്കിലും വിളിക്കാൻ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തർക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തപ്പോൾ വഴക്ക് ഇവർ തമ്മിലായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.
by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മുംബൈ: ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം വാരിക പട്ടികയിൽ ഒന്നാമതായി ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ. ടൈസിന്റെ വാർഷിക ടൈം 100 ലിസ്റ്റിലാണ് കിങ് ഖാൻ ഇന്ത്യയ്ക്ക് അഭിമാനമായത്. വായനക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.

യുഎസ് വാരിക നടത്തിയ വോട്ടെടുപ്പിൽ 12 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതിൽ നാല് ശതമാനം പേരാണ് കിങ് ഖാനെ പിന്തുണച്ചുകൊണ്ട് വോട്ടു ചെയ്തത്. പഠാന്റെ വൻ വിജയമാണ് ഷാരുഖ് ഖാന് വമ്പൻ നേട്ടം സമ്മാനിച്ചത്. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം ആഗോള തലത്തിൽ 1000 കോടിക്കു മുകളിലാണ് കളക്ഷൻ നേടിയത്.
ഇറാനിലെ വനിതാസ്വാതന്ത്ര്യ പോരാളികളാണ് ലിസ്റ്റിൻ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നു ശതമാനം പേരാണ് ഇറാൻ പോരാളികൾക്കായി വോട്ടു ചെയ്തത്. 1,9 ശതമാനം വോട്ടു നേടിയ ബ്രിട്ടനിലെ ഹാരി രാജകുമാരൻ 3–ാം സ്ഥാനത്തും ഭാര്യ മേഗനും നാലാം സ്ഥാനത്തും എത്തി. ജീവചരിത്രക്കുറിപ്പായ സ്പെയറിലൂടെയാണ് ഹാരിയും മേഗനും വാർത്തകളിൽ നിറഞ്ഞത്. ഫുട്ബോൾ താരം മെസ്സി അഞ്ചാം സ്ഥാനത്താണ്. 1.8 ശതമാനം പേരാണ് താരത്തിന് പിന്തുണച്ചത്.
by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: ജെബി മേത്തറിനെതിരെ പരാതിയുമായി 9 എംപിമാർ രംഗത്ത്. മഹിളാ കോൺഗ്രസ് പുനഃസംഘടനയ്ക്കെതിരെയാണ് പരാതി. കെപിസിസിയോട് ആലോചിക്കാതെ ഭാരവാഹികളെ തീരുമാനിച്ചെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എംപിമാരും ചില മഹിള കോൺഗ്രസ് അംഗങ്ങളും ഇതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ജെബി മേത്തറിനെ വീണ്ടും കേരളത്തിൽ മഹിളാ കോൺഗ്രസിന്റെ പ്രസിഡന്റാക്കിയുള്ള പട്ടികയ്ക്ക് എഐസിസി അംഗീകരിക്കുകയായിരുന്നു.
നാലു വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പട്ടികയാണ് അംഗീകരിച്ചത്. അതിനു പിന്നാലെയാണ് പരാതിയുമായി ഒരു വിഭാഗം എത്തിയത്. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും കൂടിയാലോചിച്ചിരുന്നെന്നും മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി പറഞ്ഞു. ഭാരവാഹികൾ: ആർ.ലക്ഷ്മി, രജനി രാമാനന്ദ്, യു.വഹീദ, വി.കെ.മിനിമോൾ (വൈസ് പ്രസിഡന്റുമാർ), ഷീബ രാമചന്ദ്രൻ, ബിന്ദു ചന്ദ്രൻ, ബിന്ദു സന്തോഷ് കുമാർ, ഗീത ചന്ദ്രൻ, ജയലക്ഷ്മി ദത്തൻ, എൽ.അനിത, ലാലി ജോൺ, ആർ. രശ്മി, രാധാ ഹരിദാസ്, രമ തങ്കപ്പൻ, എസ്.ഷാമില ബീഗം, സൈബ താജുദ്ദീൻ, സുബൈദ മുഹമ്മദ്, സുധ നായർ, സുജ ജോൺ, സുനിത വിജയൻ, ഉഷ ഗോപിനാഥ്, നിഷ സോമൻ (ജനറൽ സെക്രട്ടറിമാർ), പ്രേമ അനിൽ കുമാർ (ട്രഷറർ).
ജില്ലാ പ്രസിഡന്റുമാർ: ഗായത്രി വി. നായർ (തിരുവനന്തപുരം), ഫേബ എൽ.സുദർശനൻ (കൊല്ലം), രജനി പ്രദീപ് (പത്തനംതിട്ട), ബബിത ജയൻ (ആലപ്പുഴ), ബെറ്റി ടോജോ ചെറ്റേറ്റുകുളം (കോട്ടയം), മിനി സാബു (ഇടുക്കി), സുനീല സിബി (എറണാകുളം), ടി.നിർമല (തൃശൂർ), സിന്ധു രാധാകൃഷ്ണൻ (പാലക്കാട്), പി.ഷഹർബൻ (മലപ്പുറം), ഗൗരി പുതിയേത്ത് (കോഴിക്കോട്), ജിനി തോമസ് (വയനാട്), ശ്രീജ മഠത്തിൽ (കണ്ണൂർ), മിനി ചന്ദ്രൻ (കാസർകോട്). മഹിള കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാർ നിർവാഹക സമിതി അംഗങ്ങളാണ്.

by Midhun HP News | Apr 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി നാലു ലിറ്റര്‍ പെട്രോള്‍ വാങ്ങിയിരുന്നതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്ത പമ്പ് ഒഴിവാക്കി കുറച്ചുമാറിയുള്ള പമ്പില്‍ നിന്നാണ് ഇന്ധനം വാങ്ങിയത്. പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. രണ്ടു കാനുകളിലായാണ് ഷാറൂഖ് നാല് ലീറ്റര്‍ പെട്രോള്‍ വാങ്ങിയത്. ഓട്ടോയിലാണ് പമ്പിലേക്കു വന്നത് എന്നാണ് സൂചന. പെട്രോള്‍ വാങ്ങി തിരിച്ചെത്തിയ ഷാറൂഖ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കയറുകയായിരുന്നു.
ഷാറുഖ് കേരളത്തിലെത്തിയത് സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ നിന്ന് കയറി ഷൊര്‍ണൂരില്‍ ഇറങ്ങുകയായിരുന്നു. ഷാറൂഖിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ചേവായൂര്‍ മാലൂര്‍കുന്ന് പൊലീസ് ക്യാംപില്‍ ആണ് ചോദ്യം ചെയ്യല്‍.
Recent Comments