സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. അതേ സമയം ഇന്ന് രാജ്യാന്തര വിപണിയിൽ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളെ തുടർന്ന് അമേരിക്കൻ ബോണ്ട് യീൽഡിനുണ്ടായേക്കാവുന്ന ചലനങ്ങൾ സ്വർണത്തിന് പ്രധാനമാണ്.

പത്താംക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി

പത്താംക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി

അഞ്ചുതെങ്ങിൽ പത്താംക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി. അഞ്ചുതെങ്ങ് പുത്തൻനട ആറാം വാർഡിലാണ് സംഭവം. പത്താംക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി തന്റെ, മരണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഋതുൽ മനോജാണ് ജീവനൊടുക്കിയത്. കുട്ടിയുടെ അച്ഛൻ വിദേശത്തു നിന്നും മൂന്നു ദിവസത്തെ അവധിക്ക് വന്നിരുന്നു. ശേഷം ഇന്നലെയാണ് ഇദ്ദേഹം തിരികെ വിദേശത്തേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ ഋതുൽ മനോജ് ഉച്ച ഭക്ഷണം കഴിച്ചു. അതിനു ശേഷമാണ് സംഭവം. ശുചിമുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.

എം.വി.ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’; സംഘാടക സമിതിക്ക് രൂപം നൽകി

എം.വി.ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’; സംഘാടക സമിതിക്ക് രൂപം നൽകി

കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ പരിപാടിയുടെ വിജയത്തിനായി ചെറുന്നിയൂർ ലോക്കലിൽ സംഘാടക സമിതിക്ക് രൂപം നൽകി. പലച്ചിറ സി പി ഐ എം ലോക്കൽ കമ്മറ്റി ഹാളിൽ കൂടിയ യോഗം സി പി ഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ സലീം ഇസ്മയിൽ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വിശ്വനാഥൻ, ഏര്യാ കമ്മറ്റി അംഗം വി.സുധീർ, ഷിബു തങ്കൻ തുടങ്ങിയവർ പങ്കെടുത്തു. ഷിബു തങ്കൻ ചെയർമാനും, വിശ്വനാഥൻ സെക്രട്ടറിയുമായ സംഘാടക സമിതിക്ക് രൂപം നൽകി.

സ്പെയിനിലെ വിശിഷ്ട കവയിത്രി ട്രിനിഡാഡ് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫലവൃക്ഷത്തൈകൾ സംഭാവന നല്കി

സ്പെയിനിലെ വിശിഷ്ട കവയിത്രി ട്രിനിഡാഡ് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫലവൃക്ഷത്തൈകൾ സംഭാവന നല്കി

ദി ഹാവൻ ഇന്റർനാഷണൽ പൊയട്രി ഗ്രൂപ്പിന്റെ സ്പെയിനിലെ വിശിഷ്ട കവയിത്രി ട്രിനിഡാഡ് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫലവൃക്ഷത്തൈകൾ സംഭാവന നല്കി. അടുത്ത അധ്യയന വർഷം ഈ മരം കാണാൻ വിവിധരാജ്യങ്ങളിലെ (ഫീലിപ്പീൻസ്, സ്പെയിൻ , നൈജീരിയ) വിശിഷ്ട കവികൾ എത്തുന്നതാണ്. കുട്ടികളിൽ രചനാ താത്പര്യം വളർത്തുന്നതിനായി ഹാവൻ ഇന്റർനാഷണൽ ഗ്രൂപ്പ് നടത്തിയ റെന്റവൂ പരിപാടിയിൽ ആറ്റിങ്ങൽ ഗേൾസിന്റെ മികച്ച പ്രകടനം ശ്രദ്ധേയമായി. ഹാവൻ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായ ബാലചന്ദ്രൻ നായരാണ് പ്രതിനിധിയായി എത്തിയത്. സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളാണ് വൃക്ഷസംരക്ഷണം ഏറ്റെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് കവിതാ ജോൺ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സഫീനാ ബീഗം ടീച്ചർ നന്ദിയും പറഞ്ഞു.

പ്രണയദിനത്തില്‍ കാമുകിയ്ക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ച വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍

പ്രണയദിനത്തില്‍ കാമുകിയ്ക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ച വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍

തമിഴ്‌നാട്ടിൽ കാമുകിയ്ക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളേജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു. സമാനമായ ആട് മോഷണത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജി.എസ്.ജെ.കെയുടെ രണ്ടാമതു വോളിബോള്‍ ടൂര്‍ണമെന്റിന് സമാപനം

ജി.എസ്.ജെ.കെയുടെ രണ്ടാമതു വോളിബോള്‍ ടൂര്‍ണമെന്റിന് സമാപനം

അഴൂര്‍ ഗാന്ധിസ്മാരകം ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മാരകം വോളിബോള്‍ ഗ്രൗണ്ടില്‍ നടന്ന രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ജി.എസ്.ജെ.കെ രക്ഷാധികാരി എ.ആര്‍ നിസാര്‍ അധ്യക്ഷനായി. കേരളത്തിലെ പതിനാറ്‌ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റീല്‍ ജി.എസ്.ജെ.കെ വിജയികളായി.

പാടിക്കവിളാകം കെ.ബി.എ.എസ്.സി രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് ചിറയിന്‍കീഴ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ബി മുകേഷ്, ബി. മനോഹരന്‍ എന്നിവര്‍ ട്രോഫികളും, കാഷ് അവാര്‍ഡും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് അജിത് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എസ്.വി അനിലാല്‍, കെ.ഓമന, ജയകുമാര്‍, മാടന്‍വിള നൗഷാദ്, ആര്‍.സുകു, എസ്. മഹേശ്വരന്‍, അബ്ദുള്‍ റഷീദ്, വോളിബോള്‍ ക്ലബ് ഭാരവാഹികളായ എസ്.സുജിത്, എ. മുജീബ്, എ.അഷ്റഫ്, രാജേഷ്, ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.