by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാട്ടാക്കട ബാലരാമപുരം റോഡിൽ തൂങ്ങാമ്പാറക്ക് സമീപം ബസ് അക്ടീവയുമായി ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികൻ മരണപെട്ടു. തൂങ്ങാമ്പാറ സ്വദേശി ഷാജിയാണ് (50) മരിച്ചത്. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. സ്കൂട്ടർ യാത്രികൻ മറ്റൊരു വാഹനത്തെ മറികടന്ന് വരവെയാണ് ബാലരാമപുരം ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ബസിൽ ഇടിച്ചത്. വീഴ്ചയിൽ ഹെൽമെറ്റ് തെറിച്ചു പോകുകയും റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു.


by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ :സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ ആഭിമുഖ്യത്തിൽ
വൈ ഐ പി ശാസ്ത്രപഥം ഉപജില്ലാതല ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ജി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. നിത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കണ്ടെത്തുക, ഗവേഷണപരമായി അവയെ സമീപിക്കുക, ശാസ്ത്രീയ പരിഹാരങ്ങളിൽ എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് വൈ.ഐ.പി യുടെ ലക്ഷ്യം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും എസ് എസ് കെയും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ കിളിമാനൂർ സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു, എ ഇ ഒ.പ്രദീപ് വി എസ്സ്, ബി.ആർ സി ട്രെയിനർ ഷാനവാസ് ബി, ബിആർസി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പരിശീലകരായ ബിജു വി, ദീപ റാണി ആർ, പ്രദീപ് എസ്, ധന്യ ടി എസ് എന്നിവർ ക്ലാസ് നയിച്ചു. ട്രെയിനർ വൈശാഖ് കെ എസ് നന്ദി പറഞ്ഞു.

by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അശോകൻ കായിക്കരയുടെ “ദൈവത്തിന്റെ കാൽപ്പാട്” കവിതാ സമാഹാര പുസ്തകം പ്രകാശനം ചെയ്തു. അശോകൻ കായിക്കര രചിച്ച കാവ്യപഥം പ്രസാധനം ചെയ്ത “ദൈവത്തിന്റെ കാൽപ്പാട് എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനമാണ് നടന്നത്. ഫെബ്രുവരി 11 ശനിയാഴ്ച്ച രാവിലെ 9 ന് നിലയ്ക്കാമുക്ക് വക്കം ഖാദർ ഹാളിൽ കാളിദാസ സാഹിത്യ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനകർമ്മം ഓരനെല്ലൂർ ബാബു നിർവ്വഹിച്ചു. സംഗീത സംവിധായകൻ പാർത്ഥസാരഥിയ്ക്ക് കവിതാ സമാഹാര പുസ്തകം നൽകിക്കൊണ്ട് പ്രശ്‌സ്ത സംഗീത സംവിധായിക, പിന്നണി ഗായിക ലൗലി ജനാർദ്ദന പുസ്തക പ്രകാശനം നിർവ്വഹിച്ചു.

ചടങ്ങിൽ വക്കം സുകുമാരൻ (കാളിദാസ്) അദ്ധ്യക്ഷത വഹിച്ചു. വർക്കല ഗോപാലകൃഷ്ണൻ,
സുജകമല, എ.വി. ബാഹുലേയൻ, വിജയൻ പാലാഴി, വക്കം രാധാകൃഷ്ണൻ, പ്രദീപ് വക്കം, ജയിൻ വക്കം, തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഭീമയിൽ സ്പെഷ്യൽ കളക്ഷനും ഓഫറും. ഫെബ്രുവരി 11 മുതൽ 14 വരെയാണ് ഓഫർ. ഏറ്റവും പുതിയതും ട്രെൻഡിയുമായ ലൈറ്റ് വെയിറ്റ് ആഭരങ്ങളുടെ വൻ ശേഖരം തന്നെയുണ്ട്. സ്വർണാഭരങ്ങൾക്ക് പണിക്കൂലിയിൽ 30% വരെ ഡിസ്‌കൗണ്ടും ഡയമണ്ട് ക്യാരറ്റിന് 12,000 രൂപ വരെ കിഴിവും ഉപഭോക്താക്കൾക്ക് വേണ്ടി ഭീമയിൽ ഒരുക്കിയിരിക്കുന്നു.
by Midhun HP News | Feb 13, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ജനകീയ പ്രതിരോധ ജാഥ:സി.പി.എം ആറ്റിങ്ങൽ ഈസ്റ്റ് എൽ.സി മാമം ജംഗ്ഷനിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ആറ്റിങ്ങൽ ഏര്യാകമ്മിറ്റി അംഗവും മുൻ മുനിസിപ്പൽ ചെയർമാനുമായ എം പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു. ഏര്യക്കമ്മിറ്റി അംഗം എം മുരളി അധ്യക്ഷത വഹിച്ചു. ഏര്യക്കമ്മിറ്റി അംഗം ആർ.എസ് അനൂപ്, മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി, എൽ.സി സെക്രട്ടറി ചന്ദ്രബോസ്, എൽ.സി അംഗം താഹിർ, ബ്രാഞ്ച് സെക്രട്ടറി സുധീർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർപേഴ്സൺനായി അഡ്വ. എസ് കുമാരിയേയും കൺവീനറായി എൽ.സി സെക്രട്ടറി ചന്ദ്രബോസിനേയും തെരഞ്ഞെടുത്തു.

by Midhun HP News | Feb 13, 2023 | Latest News, Uncategorized, കേരളം, ജില്ലാ വാർത്ത
ഡൽഹിയിൽ നടന്ന ഭാരതത്തിൻ്റെ 74 മത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി. കേഡറ്റ് കൊട്ടിയം പോളിടെക്നിക് വിദ്യാർത്ഥിയും ഇരുപത്തിയെട്ടാംമൈൽ സ്വദേശിയും ആയ വൈഷ്ണവിന് ബി.ജെ.പി ഇരുപത്തിയെട്ടാംമൈൽ വാർഡ് കമ്മറ്റി ആദരവ് നൽകി. ബി.ജെ.പി. സംസ്ഥാന സമിതി അംഗം തോട്ടയ്ക്കാട് ശശി, നാവായിക്കുളം മണ്ഡലം ജനറൽ സെക്രട്ടറി പൈവേലിക്കോണം ബിജു. പഞ്ചായത്ത് അംഗങ്ങളായ ജിഷ്ണു.എസ്.ഗോവിന്ദ്, അരുൺ കുമാർ എസ്. നാവായിക്കുളം നോർത്ത് ഏരിയ പ്രസിഡന്റ് ബാബു പല്ലവി, നേതാക്കളായ അനിൽ കുമാർ, സന്തോഷ് വെട്ടിയാറ എന്നിവർ പങ്കെടുത്തു.
Recent Comments