by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ട് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ഹൗസ് ബോട്ട് ഉടമകളുമായി സിഐടിയു നേതൃത്വം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ ശമ്പളം 12,000 രൂപയില്‍ നിന്ന് 14,000 ആയി ഉയര്‍ത്താന്‍ തീരുമാനമായി. ബാറ്റ 290 ല്‍ നിന്നും 350 രൂപയാക്കി. താല്‍ക്കാലിക ജീവനക്കാരുടെ ദിവസക്കൂലി 900 രൂപയില്‍ നിന്നും 950 ആയി വര്‍ധിപ്പിക്കും. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും ധാരണയായിട്ടുണ്ട്.
വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ടാണ് ഹൗസ് ബോട്ട് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ശനിയാഴ്ച സൂചന പണിമുടക്കും തുടര്‍ന്ന് അനിശ്ചിതകാല സമരവും നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മാസങ്ങളായി അവനവഞ്ചേരി കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ പൈപ്പ് പൊട്ടി ഒഴുകിയിട്ടും ആറ്റിങ്ങൽ വാട്ടർ അതോറിറ്റി നടപടി കൈകൊള്ളുന്നില്ല. വേനൽകാലം അടുക്കുന്നതോടെ നഗരസഭ പ്രദേശത്തു മിക്ക ഇടങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളം പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകി പാഴായി പോകുന്നത്. പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടപ്പോൾ നാട്ടുകാർ പാറക്കല്ലുകൾ കൊണ്ട് കുഴിയടച്ചു.

എന്നാൽ രാത്രിയും പകലും കുഴിയിലൂടെ കുടിവെള്ളം ഒഴുകിപോകുന്നതിനു കുറവൊന്നുമില്ല. നാട്ടുകാർ നിരവധി തവണ വാട്ടർ അതോറിറ്റിയിലും,ആറ്റിങ്ങൽ നഗര സഭയിലും വിവരം അറിയിച്ചെങ്കിലും സ്ഥലത്തു വന്നു നോക്കുവാൻ പോലും ഉദ്യോഗസ്ഥർ കൂട്ടാക്കിയിട്ടില്ല. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ വാർഡിലെ റോഡിലാണ് ഈ അവസ്ഥ.
ജംഗ്ഷനിലെ വളവിൽ പൈപ്പ് പൊട്ടി ഒഴുകുന്നതുമൂലം ഇതുവഴി ഇരു ചക്ര വാഹന യാത്രക്കാർക്കും, കാൽനടക്കാർക്കും, സ്കൂളിൽ പോകുന്ന കുട്ടികൾക്കും നടക്കുവാൻ കഴിയാത്ത സാഹചര്യമാണ്. രാത്രി കാലങ്ങളിൽ പൈപ്പ്പൊട്ടിയ കുഴിയിൽ വീണു ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. എത്രയുംവേഗം പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 53 റണ്‍സ് ലീഡ്. ചായ ഇടവേള കഴിഞ്ഞ് പിന്നാലെ ക്രീസിലെത്തിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ നഷ്ടമായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെന്ന നിലയില്‍. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉജ്ജ്വല ബാറ്റിങാണ് ഇന്ത്യക്ക് കരുത്തായത്. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സില്‍ പുറത്തായിരുന്നു. 212 പന്തുകള്‍ നേരിട്ട് 15 ഫോറും രണ്ട് സിക്‌സും സഹിതം രോഹിത് 120 റണ്‍സുമായി മടങ്ങി. ക്യാപ്റ്റനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ക്ലീന്‍ ബൗള്‍ഡാക്കി. 35 റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ശ്രീകര്‍ ഭരതുമാണ് ക്രീസില്‍.

ആര്‍ അശ്വിന്‍ (23), കെഎല്‍ രാഹുല്‍ (20), വിരാട് കോഹ്‌ലി (12), സൂര്യകുമാര്‍ യാദവ് (എട്ട്), ചേതേശ്വര്‍ പൂജാര (ഏഴ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.
ഇന്ത്യയുടെ നാല് വിലപ്പെട്ട വിക്കറ്റുകള്‍ സ്വന്തമാക്കി ടോഡ് മര്‍ഫി അരങ്ങേറ്റം അവിസ്മരണീയമാക്കി. നതാന്‍ ലിയോണ്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു. അവരുടെ ഒന്നാം ഇന്നിങ്‌സ് 177 റണ്‍സില്‍ അവസാനിച്ചു. മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിനും ഓസീസ് പതനം പൂര്‍ത്തിയാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. നാല് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 49 റണ്‍സെടുത്ത മര്‍നസ് ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലക്‌സ് കാരി (36), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പെരുമ്പാവൂര്‍ കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയില്‍ വീണ് നാലുവയസുകാരി മരിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനി ഹുനൂബയുടെ മകള്‍ അസ്മിനിയാണ് മരിച്ചത്. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. ഹനൂബ ഈ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയാണ്. യുവതി ജോലിക്ക് കയറുന്നതിനിടെ കുട്ടി കമ്പനി പരിസരത്തു കളിക്കുകയായിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്.
മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.


by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വൈ ഐ പി (യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം) ശാസ്ത്രപഥം ആറ്റിങ്ങൽ സബ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല പി. സജിയുടെ അധ്യക്ഷതയിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി ഉദ്ഘാടനം ചെയ്തു. ശാസ്ത്രക്ലബ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ.എസ്, ട്രെയിനർമാരായ ബീനു. വി നാഥ്, അഭിലാഷ്, സജിത എന്നിവർ ക്ലാസുകൾ നയിച്ചു.


by Midhun HP News | Feb 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഭിഭാഷക പ്രാക്ടീസിന് ബാർ കൗൺസിൽ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. യോഗ്യത പരീക്ഷ എൻറോൾമെന്റിന് മുമ്പ് നടത്തണോ പിന്നീട് നടത്തത്തണോ എന്ന കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തിൽ നിഷ്കർഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകൾ ഒന്നും പാടില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് യോഗ്യത പരീക്ഷ ശരിവച്ചത്.

ബിരുദമെടുത്താലും ജോലി ചെയ്യുന്നതിന് വീണ്ടും പരീക്ഷ പാസാവണമെന്നത് മറ്റ് പ്രൊഫഷനുകളിൽ ഇല്ലാത്ത രീതിയാണെനന്നായിരുന്നു ഹർജിക്കാരുടെ വാദിച്ചത്. എന്നാൽ അടിസ്ഥാന വിവരം പരിശോധിക്കാനാണ് പരീക്ഷയെന്നായിരുന്നു ബാർ കൗൺസിൽ വാദിച്ചത്. അഭിഭാഷകരായി ദീർഘകാലം പ്രാക്ടീസ് ചെയ്യാത്ത നിയമ ബിരുദധാരികൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുമ്പോൾ യോഗ്യത പരീക്ഷ പാസാകണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

Recent Comments