പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം നടന്നു

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം നടന്നു

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാബീഗം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഹസീന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബേബി സുധ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മാധവൻകുട്ടി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഷീബ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ രമ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അൻവർ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഹാസ്, അഫ്സൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന കുമാരി, പി. രഘുത്തമൻ, ഷിബിലി, നൂർജഹാൻ, നിസാ മുജീബ്, തസ്ലീന ബീഗം, ഐ മുബാറക്ക്,അനിൽ പി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സജീബ് ഹാഷിം, കെ ആർ ആർ നായർ, സോമ സുന്ദരൻപിള്ള, സുരേഷ്, നസീർ വഹാബ്, അശ്വതി, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

വയോധികയെ വീട്ടിൽ വീട്ടിൽ കയറി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ

വയോധികയെ വീട്ടിൽ വീട്ടിൽ കയറി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ

വയോധികയെ വീട്ടിൽ വീട്ടിൽ കയറി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. പള്ളിക്കൽ മടവൂർ വില്ലേജിൽ സീമന്തപുരം പ്ലാന്താനം രശ്മി ഭവനിൽ ചന്ദ്രൻ (48)ആണ് പള്ളിക്കൽ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രിയിൽ പ്രതി മടവൂർ ഞാറയിൽക്കോണത്ത് അറുപതുവയസുള്ള വയോധികയെ വീട്ടിൽ കയറിഉപദ്രവിക്കുകയായിരുന്നു. വയോധികയുടെ പരാതിയെ തുടർന്ന് പള്ളിക്കൽപൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കസ്റ്റഡിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഭവന സന്ദർശന പരിപാടിയ്ക്ക് നേതൃത്വം നൽകി ജില്ലാ കമ്മറ്റി അംഗം അഡ്വ. ബി സത്യൻ

ഭവന സന്ദർശന പരിപാടിയ്ക്ക് നേതൃത്വം നൽകി ജില്ലാ കമ്മറ്റി അംഗം അഡ്വ. ബി സത്യൻ

സി.പി ഐ എം നേതൃത്വത്തിൽ നടന്നുവരുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ഇന്ന് കരവാരം പഞ്ചായത്തിൽ 37-ാം ബൂത്തിൽ – നെല്ലികുന്ന് കോളനിയിൽ ഭവന സന്ദർശന പരിപാടിക്ക് ജില്ലാ കമ്മറ്റി അംഗം അഡ്വ. ബി സത്യൻ നേതൃത്വം നൽകി. ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ എസ്, എം റെഫീക്ക്, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻൻ്റ് എസ്, സുരേഷ്കുമാർ, ബ്രാഞ്ച് സെക്രട്ടറി, ആർ, സിദ്ധാർദ്ധൻ എന്നിവർ പങ്കെടുത്തു. പാറ കോറികൾ പ്രവർത്തിക്കുന്ന നെല്ലികുന്ന് ഭാഗത്തെ ജനങ്ങൾക്ക്, വെള്ളവും, റോഡും ,വൈദ്യുതിയും, ഭവന പദ്ധതിയിൽപ്പെടുത്തി വീടും നിർമ്മിച്ച് നൽകാനായെന്നും ക്ഷേമ പെൻഷനുകൾ കൃത്യമായി കിട്ടുന്നുവെന്നും സർക്കാരിൻ്റെ ഇടപെടൽ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത് എന്നും നാട്ടുകാർ പറഞ്ഞു.

എന്നാൽ നിലവിലെ ഗ്രാമപഞ്ചാത്ത് ഭരണസമിതിയുടെ തമ്മിലടിയും, കെടുകാര്യസ്ഥതയും സർക്കാർ പാവപ്പെട്ടവർക്ക് നൽകുന്ന പല ആനുകൂല്യങ്ങളും നൽകുന്നില്ല എന്ന പരാതിയും നാട്ടുകാർ പറഞ്ഞു, തദ്ദെശ ഭരണ സമിതിയുടെ വീഴ്ചകൾ അവരുടെ ശ്രദ്ധയിൽപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി അഡ്വ ബി.സത്യൻ.

ഹാവെൻ ഇന്റർനാഷണൽ ആഗോള സാഹിത്യ സംഘടന; യുവ കവി പരിചയ പരിപാടിയുടെ സമാപന സമ്മേളനം

ഹാവെൻ ഇന്റർനാഷണൽ ആഗോള സാഹിത്യ സംഘടന; യുവ കവി പരിചയ പരിപാടിയുടെ സമാപന സമ്മേളനം

ഹാവെൻ ഇന്റർനാഷണൽ ആഗോള സാഹിത്യ സംഘടനയിലൂടെ കേരളത്തിലെ സ്കൂൾ കുട്ടികളെയും 67 രാജ്യങ്ങളിലെ കവികളെയും പങ്കെടുപ്പിച്ച് ബാലചന്ദ്രൻ നായർ കഴിഞ്ഞ ഒരു വർഷമായി നടത്തിവന്ന യുവ കവി പരിചയ പരിപാടിയുടെ സമാപന സമ്മേളനം തിരുവനന്തപുരം ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്നു. ഇൻഡ്യ ബുക്ക് ഓഫ് റെക്കോഡ്സ് പ്രതിനിധികൾ മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രൊജക്ട് ഡയറക്ടർ ബാലചന്ദ്രൻ നായർക്കും ഏറ്റവും കൂടുതൽ യുവകവികളെ പരിചയപ്പെടുത്തിയ നെടുമങ്ങാട്, അവനവഞ്ചേരി ഹൈസ്കൂളുകൾക്കും പങ്കെടുത്ത എല്ലാ വിദ്യാലയങ്ങൾക്കും ട്രോഫികൾ വിതരണം ചെയ്തു.

407 യുവകവികളിൽ ഏറ്റവും മികച്ച ആലാപനം കാഴ്ചവച്ച സങ്കീർത്തന, ദേവനന്ദ, ശിവശങ്കർ, പവൻ എന്നീ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യുകയുണ്ടായി. പ്രിൻസസ് ഗൗരി ലക്ഷ്മി ബായി തമ്പുരാട്ടി യുവകവി സംഗമം ഉൽഘാടനം ചെയ്തു. സൂര്യ സ്‌റ്റേജ് ആന്റ് ഫിലിം സൊസൈറ്റി ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥി ആയിരുന്നു. ഹാവെൻ സ്ഥാപക മിസ്. ഇമ്മാനുവൽ മെറ്റിൽസ് അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ നായർ സ്വാഗതവും പങ്കജം കൊട്ടാരത്ത് റിപ്പോർട്ട് അവതരണവും നടത്തി. സാഹിത്യകാരായ കിട്ടൻ കുമാരൻ, എച്ചുമുക്കുട്ടി എന്നിവർ ആശംസാ പ്രസംഗം നടത്തി. ശശിധരൻ നമ്പ്യാർ നന്ദി രേഖപ്പെടുത്തി.

കെഎസ്ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്

കെഎസ്ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിന് അടിയില്‍ വീണ് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്കേറ്റു. കോട്ടയം ടിബി റോഡിലാണ് സംഭവം. അപകടത്തില്‍ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റോഡിലൂടെ നടന്നു വരുന്നയാള്‍ ബസിന് അടിയിലേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാള്‍ ബസിന് അടിയിലേക്ക് ചാടിയതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

യുജിസി നെറ്റ് : അപേക്ഷ ജനുവരി 23 ന് വൈകുന്നേരം 5 മണി വരെ

യുജിസി നെറ്റ് : അപേക്ഷ ജനുവരി 23 ന് വൈകുന്നേരം 5 മണി വരെ

ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസർ’, ‘ജെആർഎഫ്, എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയായ യുജിസി നെറ്റ് നടത്തുന്നതിന് യുജിസി എൻടിഎയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) യുജിസി നെറ്റ് – ജെആർഎഫ് 83 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിൽ നടത്തും.

യുജിസി നെറ്റ് ഡിസംബർ 2022-ന്റെ ഷെഡ്യൂൾ ഇപ്രകാരമാണ്.

♦️ഓൺലൈൻ അപേക്ഷയുടെ സമർപ്പണം ഫോം: 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 23 വരെ (വൈകിട്ട് 05:00 മണി വരെ)

പരീക്ഷാ തീയതികൾ:

♦️2023 ഫെബ്രുവരി 21 മുതൽ 2023 മാർച്ച് 10 വരെ.