by Midhun HP News | Jan 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കാഥികൻ കിളിമാനൂർ സലീംകുമാറിന്റെ പുതിയ കഥ ” ശകുനി” 21-01-2023 ൽ കിളിമാനൂർ ആറ്റൂർ ശിവവിഷ്ണു ക്ഷേത്രസന്നിധിയിൽ ഗുരുവായൂർ ദേവസ്വം ഓഡിറ്റ് ഓഫീസിലെ ഓഡിറ്റ് ഓഫീസർ ജി എസ് .അജിത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസ്തുതപരിപാടി ക്ഷേത്രോത്സവ കമ്മിറ്റി സെക്രട്ടറി ചെമ്പകശ്ശേരി ബിനുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട്, കഥാപ്രസംഗകരായ പുളിമാത്ത് ശ്രീകുമാർ, കാരേറ്റ് ജയകുമാർ, കായിക്കര വിപിൻ ചന്ദ്രപാൽ, പിരപ്പൻ കോട് മധു, കഥാപ്രസംഗകലാ പരിപോഷകനും, സാംസ്കാരികപ്രവർത്തകനുമായ മുത്താന സുധാകരൻ എന്നിവർ സംസാരിച്ചു. കാഥികൻ കിളിമാനൂർ സലീം കുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കഥാപ്രസംഗ അവതരണവും നടന്നു

by Midhun HP News | Jan 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മൂന്നാർ: വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ മൂന്നാറിൽ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്താൻ പോകുന്നു. രാത്രി സഫാരിക്കും ട്രക്കിങ്ങിനും രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മൂന്നാറിൽ ചേർന്ന സർവകക്ഷി യോഗം നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാൻ തീരുമാനമായി. ജനവാസമേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ രാജ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണം. രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിയന്ത്രണമേർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.

മൂന്നാർ, ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ ആക്രമണകാരികളായ അഞ്ച് ആനകളാണ് സ്വൈരവിഹാരം നടത്തുന്നത്. പൊതുവെ ശാന്തനായിരുന്ന പടയപ്പയും ആക്രമണകാരിയായി. നിരവധി പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനും മൊട്ടവാലനും അരിക്കൊമ്പനും ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെയാണ് ആനകളെ നാടുകടത്തണമെന്ന ആവശ്യം ശക്തമായത്. വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവർമാരും റിസോർട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേർപ്പെടുത്തുമെന്ന് എ. രാജ എംഎൽഎ പറഞ്ഞു.
വന്യമൃഗശല്യത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടൽ നടത്തും. വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ആനച്ചാൽ, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാർ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്താൻ പൊലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ നിർദേശം നൽകിയിട്ടുണ്ട്.
by Midhun HP News | Jan 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവല്ല ചാത്തൻകേരി ആര്യമുണ്ടകത്തിൽ വീട്ടിൽ രാജേഷ് (23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് രാജീവിന് പരിക്കേറ്റു. തിരുവല്ല – മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രാജേഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പരിക്കേറ്റ രാജീവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

by Midhun HP News | Jan 22, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി. സെവനെ പിടികൂടി. കൊമ്പനെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല. ഞായറാഴ്ച രാവിലെ പി.ടി. സെവനെ പിന്തുടരാന്‍ ഒരു സംഘം കാട്ടിലേക്കു കയറിയിരുന്നു. ഇന്നലെ പി.ടി. സെവനെ മയക്കുവെടി വയ്ക്കാനുളള ശ്രമം നടന്നെങ്കിലും ദൗത്യം വിജയകരമായിരുന്നില്ല
ശനിയാഴ്ച പുലര്‍ച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്ത് ആനയെ കണ്ടെത്താന്‍ ട്രാക്കര്‍മാര്‍ക്ക് കഴിഞ്ഞു. സാധാരണ ഉള്‍ക്കാട്ടിലേക്ക് അധികം പോകാത്ത ആനയാണെങ്കിലും, മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ ‘പി.ടി. 7’ ചെങ്കുത്തായ മലയോരത്തെ ഇടതൂര്‍ന്ന കാട്ടിലേക്ക് മാറി നിലയുറപ്പിച്ചു
by Midhun HP News | Jan 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ വിദ്യാർത്ഥികളുടെ സബ്ജില്ലാതല സർഗസംഗമം പാലാംകോണം അൽ-ഫിത്ര സ്കൂളിൽ ആരംഭിച്ചു. ആറ്റിങ്ങൽ സബ് ജില്ലയിലെ വിവിധ മദ്രസ്സകളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളുടെ സബ്ജില്ലാതല മത്സരങ്ങളാണ് മൂന്ന് വേദികളിലായി ഇവിടെ നടക്കുന്നത്.

സർഗസംഗമം വിസ്‌ഡം ജില്ലാ മദ്രസ്സാ കൺവീനർ സഫീർ കുളമുട്ടം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മണ്ഡലം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സലിംകുട്ടി ഓടയം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, ജില്ലാ ടീച്ചേർസ് കൺവീനർ ഹൻസീർ മണനാക്ക്, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ, മഹല്ല് സെക്രട്ടറി നിഹാസ് അറഫ എന്നിവർ സംസാരിച്ചു.
സബ്ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾ 29ന് തിരുവനന്തപുരത്ത് നടക്കുന്ന റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുക്കും.
by Midhun HP News | Jan 21, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയച്ചു. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 12 റണ്‍സിന് പരാജപ്പെടുത്തിയിരുന്നു.
മത്സരത്തില്‍ ബാറ്റിങ്ങില്‍ തീ തുപ്പി ഏകദിന ഫോര്‍മാറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ശുഭ്മാന്‍ ഗില്‍ ചരിത്രം സൃഷ്ടിച്ച് മത്സരം കൂടിയായിരുന്നു അത്. മറുവശത്ത് തോല്‍ക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ വിസ്മയകരമായി ബാറ്റിങ് പാടവം പുറത്തെടുത്ത് മൈക്കല്‍ ബ്രേസ്‌വെല്ലും ഇന്ത്യന്‍ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി.
ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ബാറ്റര്‍മാരുടെ ചിറകിലാണ് കുതിപ്പ്. ബൗളിങ്ങില്‍ പക്ഷേ ആ മേന്മ പറയാനില്ല. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരുടെ പ്രകടനങ്ങളാണ് കഴിഞ്ഞ മത്സരങ്ങളിലെ ജയങ്ങള്‍ക്കെല്ലാം ആധാരം. മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വലിയ സ്‌കോര്‍ നേടാനാകുന്നില്ല. രോഹിത് ഒരു നൂറ് കടന്നിട്ട് മൂന്നാണ്ടുകളായി
ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ് ഒഴികെ മറ്റൊരാളും സ്ഥിരത കാട്ടുന്നില്ല. മുഹമ്മദ് ഷമിയും ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ശാര്‍ദൂല്‍ ഠാക്കൂറും ധാരാളം റണ്‍ വഴങ്ങി. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ് മികവുകാട്ടുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വീരാട് കോഹ് ലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, വാഷിങ് ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഈ വാർത്ത കൂടി വായിക്കൂ
Recent Comments