by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം ഉൾപ്പെടെയുള്ള കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കൊച്ചൻ എന്നു വിളിക്കുന്ന ആകാശ് (23), എം എസ് ഭവൻ, കൊടുമൺ, ആറ്റിങ്ങൽ എന്ന ആളാണ് കാപ്പ പ്രകാരം അറസ്റ്റിൽ ആയത്. ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ ഏഴോളം കേസ്സുകൾ നിലവിൽ ഉണ്ട്. ഇയാൾക്കെതിരെ കാപ്പ പ്രകാരം നടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശം അനുസരിച് റിപ്പോർട്ട് സമർപ്പിച്ചതിൻ പ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്നതിന് തിരുവനന്തപുരം ജില്ല കളക്ടർ ഉത്തരവായിട്ടുള്ളതാകുന്നു. ഇയാൾ ഒളിവിലാണെന്ന
വിവരം കിട്ടിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷിച്ചു വരവെ ജില്ല പോലീസ് മോധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ജി. ബിനുവിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ഒ തൻസീം അബ്ദുൾ സമദ്, എ എസ് ഐ രാധാകൃഷ്ണൻ എസ്‌സിപിഒ ശരത്കുമാർ, ജയകുമാർ, സിപിഒ നിധിൻ, റിയാസ്, ഷമീർ രജിത്ത് എന്നിവർ അടങ്ങിയ സംഘം പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന ചിറയിൻകീഴ് തുരുത്തിൽ നിന്നും സാഹസികമായി അറസ്റ്റ് ചെയ്തു.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കലയിലെ ഏഴോളം കടകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഇന്ന് ഉച്ചയോടെ 15 ഓളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം മിന്നൽ നടത്തിയത്. ഇതിൽ ഏഴ് കടകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മൂന്ന് കടകൾ പ്രവർത്തിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.

വർക്കല നടയറയിൽ പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് വില്ലേജ് , പാരഡൈസ് ഹോട്ടൽ, പുന്നമൂട് പ്രവർത്തിക്കുന്ന കെ എൽ 81 ഫുഡ് പാർക്ക് എന്നീ സ്ഥാപനങ്ങൾ ആണ് നഗരസഭാ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചു വന്നത്. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകി നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വർക്കല നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ് അറിയിച്ചു.
വർക്കല മൈതാനത്ത് പ്രവർത്തിക്കുന്ന സുപ്രഭാതം ഹോട്ടൽ, റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന മോമോസ് , കെ ബി ആർ റെസ്റ്റാറന്റ് , പഴയചന്ത യിൽ പ്രവർത്തിക്കുന്ന സിയാൻ ഫാസ്റ്റ് ഫുഡ് , താലൂക്ക് ആശുപത്രിക്ക് എതിർവശം പ്രവർത്തിക്കുന്ന ബങ്ക് കട എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയത്.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കവരത്തി : വധശ്രമ കേസിൽ ലക്ഷദ്വീപ് എം പിയെ 10 വർഷം തടവിന് ശിക്ഷിച്ചു. മുഹമ്മദ് ഫൈസലിനെയാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. എം പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ.

മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി എം സയ്യിദിന്റെ മകളുടെ ഭർത്താവാണ് മുഹമ്മദ് സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേ ത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.അതേ സമയം ശിക്ഷയ്ക്കെതിരെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അംഗീകരിച്ചാണ് തീരുമാനം.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്. എന്നാൽ, ഇതിൽ ഒരാളെ ഒഴിവാക്കി 33 പേർക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാഗിച്ച് ഇവർക്ക് വിടുതൽ അനുവദിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൽപ്പറ്റ: വയനാട് പനമരത്ത് മുതലയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റു. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയെയാണ് മുതല ആക്രമിച്ചത്. കൈയ്ക്ക് പരിക്കേറ്റ സരിത തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു
by Midhun HP News | Jan 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം കൊണ്ടോട്ടി, ആന്തിയൂർ കുന്നിൽ സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ മുത്തച്ഛനൊപ്പം ബൈക്കിൽ സഞ്ചരിച്ച ആറുവയസ്സുകാരി മരിച്ചു. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ബസിന്റെ നിയന്ത്രണം വിട്ടാണ് ബൈക്കിനു പുറത്തേക്ക് വീണത്. ഈ ബസിൽ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇവർക്ക് സാരമായി പരുക്കുകളില്ല. വിദ്യാർത്ഥികളെ എല്ലാം തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ബൈക്കിൽ ഉണ്ടായിരുന്ന കുട്ടി മരിച്ചു. ഹയാ ഫാത്തിമ എന്ന ആറുവയസ്സുകാരിയാണ് മരിച്ചത്. കുട്ടിയേയും ഒപ്പം തന്നെ കുട്ടിയുടെ മുത്തച്ഛനെയും കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നത്. മുത്തച്ഛൻ കാര്യമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
Recent Comments