by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി, ഫിസിയോതെറാപ്പി), കൗണ്‍സിലിംഗ് സൈക്കോളോജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍ നിയമനം ഒരു വര്‍ഷത്തേയ്ക്കും, കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റിന്‍റെ നിയമനം പാര്‍ട് ടൈമും ആയിരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 19, 2022
വിശദ വിവരങ്ങള്‍ക്ക് http://nish.ac.in/others/career സന്ദര്‍ശിക്കുക

by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിഴിഞ്ഞം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെ വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം. അമിതവേഗത്തിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡിന് സമീപത്തെ ഓടയിൽ മറിഞ്ഞു.
സംഭവത്തിൽ ബാലരാമപുരം സ്വദേശികളായ തൗഫീഖ് (22), ശ്രീനന്ദൻ (19) എന്നിവർക്ക് പരിക്കുപറ്റി. സംഭവസമയം തൗഫീഖ് ആണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിന്റെ സേവനം തേടി. ഇതിന്റെയടിസ്ഥാനത്തിൽ നേമം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് സ്ഥലത്തെത്തി. എന്നാൽ, ആംബുലൻസ് ജീവനക്കാർ പുറത്തിറങ്ങാൻ ശ്രമിക്കവേ അപകടശേഷം അക്രമാസക്തനായ തൗഫീഖ് വാഹനത്തിന്റെ ഡോർ പിടിച്ചടക്കുകയും ജീവനക്കാർക്ക് നേരെ അസഭ്യം വിളിക്കുകയും ചെയ്തെന്നു ദൃക്സാക്ഷികൾ പറയുന്നു.

അപകടത്തിൽ പരിക്കുപറ്റി ഓടയിൽ കിടന്ന ശ്രീനന്ദനെ ആംബുലൻസ് ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇതിനിടയിൽ ആംബുലൻസിനുള്ളിൽ കയറിയ തൗഫീഖ് ശ്രീനന്ദനെ മർദിക്കുകയും തടയാൻ ശ്രമിച്ച നഴ്സ് വിഷ്ണുവിനെ ആക്രമിക്കുകയുമായിരുന്നു. തൗഫീഖ് ഹെൽമറ്റ് ആംബുലൻസിനുള്ളിൽ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ച ഡ്രൈവർ രാഹുലിനെ ആംബുലൻസിലെ ഡോർ പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചു. നാട്ടുകാർക്ക് നേരെയും അസഭ്യം പറഞ്ഞ് ആക്രമണം നടത്താൻ തൗഫീഖ് ശ്രമിച്ചെങ്കിലും നാട്ടുകാർ ചെറുക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സംഘത്തിന് നേരെയും തൗഫീഖ് അസഭ്യം പറഞ്ഞതായി നാട്ടുകാർ പറയുന്നു.
പൊലീസ് അകമ്പടിയിൽ തൗഫീഖിനെയും ശ്രീനന്ദനെയും 108 ആംബുലൻസിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോക്ടറെ അസഭ്യം പറയുകയും ആംബുലൻസ് ജീവനക്കാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് കോവളം പൊലീസ് സ്ഥലത്തെത്തി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ആംബുലൻസ് ജീവനക്കാർ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ ഇവർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഡോക്ടർ നൽകിയ പരാതിയിൽ കോവളം പൊലീസ് തൗഫീഖിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തു.

by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: പോങ്ങനാട് ‘സരിഗ’യിൽ ശോഭ.എസ് (54)നിര്യാതയായി.
ഭർത്താവ്.കെ. സുരേന്ദ്രൻ
മക്കൾ: പ്രണോയ്.എസ്, പ്രണവ്.എസ് (യു കെ)
മരുമകൾ: അഭിരാമി. എ,
സഞ്ചയനം:ചൊവ്വ രാവിലെ എട്ടര മണിയ്ക്ക്
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന്, ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കോടതിയില്‍. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ നേരത്ത പൊലീസിനു നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്. അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ള ഗ്രീഷ്മയെ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ആയി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയത്ത് ചില കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. തുടര്‍ന്ന് നേരിട്ടു ഹാജരാക്കുകയായിരുന്നു.
ഷാരോണ്‍ വധത്തില്‍ താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും ഗ്രീഷ്മ പറഞ്ഞു. ഇക്കാര്യം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ നൗഫൽ കെ. ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘സംവരണ അട്ടിമറിയുടെ കേരള മോഡൽ’ എന്ന റിപ്പോർട്ടിനാണു പുരസ്‌കാരം. ‘കോവിഡ് അതിജീവനം; കേരള മോഡൽ’ എന്ന റിപ്പോർട്ടിന് ദീപിക ദിനപത്രത്തിലെ റെജി ജോസഫ് മികച്ച വികസനോന്മുഖ റിപ്പോർട്ടിങ്ങിനുള്ള പുരസ്‌കാരം നേടി.
കേരള കൗമുദി ദിനപത്രത്തിലെ എൻ.ആർ. സുധർമ്മദാസിനാണ് മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം. ‘അമ്മമനം’ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോയ്ക്കാണ് അവാർഡ്. ‘അഴിക്കല്ലേ പ്രതിരോധം’ എന്ന ചിത്രത്തിന് ദേശാഭിമാനി ഫോട്ടോഗ്രാഫർ പി.വി. സുജിത്ത് ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിനും അർഹനായി. കേരള കൗമുദിയിലെ ടി.കെ. സുജിത്തിനാണു മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരം. ‘കൊറോണം’ എന്ന കാർട്ടൂണാണ് പുരസ്‌കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
ദൃശ്യ മാധ്യമ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസിലെ ബി.എസ്. അനൂപിനാണ് മികച്ച ടിവി റിപ്പോർട്ടിനുള്ള പുരസ്‌കാരം. ‘തീരം വിൽപ്പനയ്ക്ക്’ എന്ന റിപ്പോർട്ടിനാണു പുരസ്‌കാരം. ‘നീതി തേടി കുരുന്നുകൾ’ എന്ന റിപ്പോർട്ടിന് മാതൃഭൂമി ന്യൂസിലെ റിയാ ബേബി ജൂറി പ്രത്യേക പരാമർശത്തിന് അർഹയായി. ‘ആദിവാസി മേഖലയിലെ പൊലീസ് ക്ലാസ് റൂം’ എന്ന റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ അജിത്കുമാർ എസിനാണ് മികച്ച സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിനുള്ള പുരസ്‌കാരം. 24 ന്യൂസിലെ ഗോപികൃഷ്ണൻ മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്‌കാരം നേടി.
‘കണ്ണിൽ കനലെരിയുന്ന മീരയും കണ്ണീർവറ്റിയ അമ്മയും’ എന്ന റിപ്പോർട്ടിന് മനോരമ ന്യൂസിലെ ബെന്നി ജേക്കബ് മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരം നേടി. ഏഷ്യാനെറ്റ് ന്യൂസിലെ എം. ദീപുവാണു മികച്ച ക്യാമറമാൻ. ദില്ലി കലാപത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനാണു പുരസ്‌കാരം. മനോരമ ന്യൂസിലെ വി.വി. വിനോദ് കുമാർ ടിവി ക്യാമറമാൻ വിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. കെ.എസ്.ആർ.ടി.സിയിലെ മിന്നൽ പണിമുടക്കിന്റെ ദൃശ്യങ്ങൾക്കാണ് അംഗീകാരം. മനോരമ ന്യൂസിലെ ഫിജി തോമസാണ് മികച്ച ന്യൂസ് റീഡർ.
പി.എസ്. രാജശേഖരൻ, ആർ. സുഭാഷ്, സി.ഡി. ഷാജി എന്നിവരടങ്ങിയ ജൂറിയാണ് അച്ചടി മാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്. നവാസ് പൂനൂർ, പി.വി. കൃഷ്ണൻ, കെ. മനോജ് കുമാർ എന്നിവരായിരുന്നു കാർട്ടൂൺ വിഭാഗം ജൂറി. സി.എൽ. തോമസ്, എൻ.കെ. രവീന്ദ്രൻ, പ്രിയ രവീന്ദ്രൻ എന്നിവരായിരുന്നു ദൃശ്യമാധ്യമ വിഭാഗത്തിലെ ജൂറി അംഗങ്ങൾ.
by Midhun HP News | Dec 9, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വിവാഹ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60ഓളം പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബംഗ്രാ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതായാണ് വിവരം. സമീപവാസികള്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ 60 പേരില്‍ 42 പേരെ എംജിഎച്ച് ആശുപത്രിയിലേയ്ക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം വരന്‍ എത്തുന്ന ചടങ്ങിന് മുന്‍പായാണ് തീപിടുത്തം ഉണ്ടായത്. 5 സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരാണ് പൊള്ളലേറ്റവരില്‍ ഭൂരിഭാഗം പേരും. വരനും വരന്റെ പിതാവും പൊള്ളലേറ്റവരില്‍ ഉള്‍പ്പെടുന്നു. പൊട്ടിത്തെറിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

Recent Comments