by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം. ട്വന്റി20 ലോകകപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് അര്‍ധ ശതകവുമായി നില്‍ക്കുമ്പോള്‍ എത്തുന്ന ജന്മദിനം കോഹ്‌ലിക്കും ആരാധകര്‍ക്കും ഇരട്ടി മധുരമാവുന്നു. റണ്‍ മെഷീനുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സഹതാരങ്ങളും മുന്‍ താരങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ നിലകളില്‍ നിന്നുള്ളവര്‍ കോഹ്ലിയ്ക്ക് ആശംസയുമായി എത്തുന്നു.


by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല ടൂറിസം മേഖലയിലെ റിസോർട്ടുകളിൽ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന നടത്തി. നിരവധി റിസോർട്ടുകളിൽ നിന്നും പഴകിയതും പുഴു അരിച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. ഫോർസ്റ്റാർ ക്ലാസ്സിഫിക്കേഷൻ ഉള്ള ദി ഗേറ്റ് വേ ഹോട്ടലിൽ(മുൻപ് താജ് ഹോട്ടൽ) നിന്നാണ് ഏറ്റവും കൂടുതൽ ഒരാഴ്ചയിൽ കൂടുതൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. വിനോദസഞ്ചാര മേഖലയായ ക്ലിഫ് മേഖലയിൽ പഴകിയ ആഹാര സാധനങ്ങൾ വിളമ്പുന്നു എന്ന പരാതിയെ തുടർന്നാണ് ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി പറഞ്ഞു.

by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വെള്ളംകൊള്ളി മഠത്തിൽ വീട്ടിൽ സതീശൻ (64) അന്തരിച്ചു.
ഭാര്യ: ഷേളിസതീശൻ
മക്കൾ: നിതീഷ്, നിഷിത, നിതുന
മരുമക്കൾ: അപർണനിതീഷ്
സംസ്കാര ചടങ്ങുകൾ നവംബർ 5 ആം തീയതി യുകെയിൽ നടക്കും.
by Midhun HP News | Nov 5, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക നിയമനങ്ങളില്‍ സി.പി.എമ്മുകാരെ തിരുകികയറ്റാന്‍ ശ്രമം. നഗസഭയിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് പാര്‍ട്ടിക്കാരെ നിയമിക്കാന്‍ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്ത് നല്‍കി. മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലാണ് കത്ത്.

നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. നവംബര്‍ ഒന്നിന് അയച്ച കത്ത് സിപിഎം ജില്ലാ നേതാക്കന്‍മാര്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറത്തായത്.

സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകള്‍ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ തരംതിരിച്ച് പറയുന്നുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സംബന്ധിച്ച കാര്യങ്ങളും കത്തില്‍ വിശദീകരിക്കുന്നു.
by Midhun HP News | Nov 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എഫ്.എച്ച്.ഡബ്ല്യൂ / എൽ. ടി.ആർ കോഴ്സിലേയ്ക്ക് വൊക്കേഷണൽ ടീച്ചറുടെ ഒഴിവുണ്ട്.
ബി.എസ്.സി എം.എൽ. ടി യോഗ്യതയുള്ളവർ അസ്സൽ സർട്ടിക്കറ്റുകളുമായി 8/11/2022 ന് രാവിലെ 11 മണിയ്ക്ക് സ്കൂളിൽ ഹാജരാകണം.

by Midhun HP News | Nov 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലംകോട് പൂവൻപാറയിൽ ബൈക്ക് പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരുക്ക് പറ്റി. ഇന്ന് രാത്രി ഏഴു മണിയോടു കൂടി ആലംകോടേയ്ക്കു പോകുകയായിരുന്ന ബൈക്കിൽ സഞ്ചരിച്ചിരുന്ന ആലംകോട് സ്വദേശി നജീബ് (43), സനോജ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ വലിയകുന്ന് താലൂക് ആശുപത്രിയിൽ ചികിത്സയിലാണ്.

Recent Comments