by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻ കുമാറിന്റെ രഹസ്യാന്വേഷണത്തിൻ മേൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ ഷിബുവിന്റെ നേതൃത്വത്തിൽ വാമനപുരം, ചിറയിൻകീഴ് എക്സൈസ് സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടിച്ചെടുത്തു. എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന നടന്നത്.

അറ്റിങ്ങൽ മൂന്ന് മുക്ക് വെള്ളൂർകോണം ടെമ്പിൾ റോഡിൽ മേഘമൽഹാർ വീട് പരിശോധിച്ചപ്പോഴാണ് 7.1 ഗ്രാം എംഡിഎംഎയും 49900 രൂപയും കണ്ടെത്തിയത്. വീട്ടിൽ താമസിക്കുന്ന കുക്കു എന്ന് വിളിക്കുന്ന മിഥിൻ എന്ന പ്രതിയ്‌ക്കെതിരെ കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാർ, പ്രിവന്റീവ് ഓഫീസർമാരായ വി.എസ്.അനിൽ കുമാർ, ദീപക്, സുരേഷ്കുമാർ, സുനിൽകുമാർ, അബ്ദുൾ ഹാഷിം, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, അരുൺ കുമാർ, ഹാഷിം, രതീഷ് വി.ആർ, വനിത സിവിൽ എക്സൈസ് ഓഫീസർ ദീപ്തി, സ്മിത എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അഭ്യസ്തവിദ്യരായ പട്ടികജാതി യുവാക്കള്‍ക്ക് തൊഴില്‍ പദ്ധതിയുടെ ഭാഗമായി ബിഎസ്സി നഴ്സിംഗ്, ജനറല്‍ നഴ്സിംഗ് അപ്രന്റീസുമാരെ നിയമിക്കുന്നു.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബി.എസ്.സി നഴ്സിംഗ് അപ്രന്റീസില്‍ 60 ഒഴിവുകളുണ്ട്. 10,000 രൂപയാണ് പ്രതിമാസ സ്‌റ്റൈപ്പന്റ്. യോഗ്യത: ബി.എസ്.സി നഴ്സിംഗ് ബിരുദം. ജനറല്‍ നഴ്സിംഗ് അപ്രന്റീസില്‍ 30 ഒഴിവുണ്ട്. 8,000 രൂപ പ്രതിമാസം സ്‌റ്റൈപ്പന്റായി ലഭിക്കും. ജനറല്‍ നഴ്സിംഗ് ആന്റ് മിഡ് വൈഫറി ബിരുദം/ഡിപ്ലോമ ആണ് യോഗ്യത.
അപേക്ഷകര്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നിശ്ചിത ഫോമില്‍ ഒക്ടോബര്‍ 20 വൈകിട്ട് 5 മണിക്കകം അപേക്ഷകള്‍ ലഭിക്കണം.
അപേക്ഷിയ്ക്കേണ്ട വിലാസം:
സെക്രട്ടറി,
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം,
പട്ടം പാലസ് പി.ഒ, 695 004.
അപേക്ഷ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്സൈറ്റില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2550750, 2440890.
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചെമ്പഴന്തിയിലുള്ള അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന, 18 വയസ്സിനു മുകളിലുള്ള അൻപതുപേർക്കാണ് പ്രവേശനം. അപേക്ഷാപത്രം പഠനകേന്ദ്രം ഓഫീസിൽനിന്നു നേരിട്ടും ഇ-മെയിൽ മുഖേനയും കിട്ടും.
കൂടുതൽ വിവരങ്ങൾക്ക്:
snischempazhanthi@gmail.co
0471-2599009
9847162685
9995437666
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മണനാക്ക് മാസ്സ് ആഡിറ്റോറിയത്തിന് സമീപം കഴിഞ്ഞ 28ന് ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി പിടിച്ച കേസിലെ സൂത്രധാരകരും ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയിൽ . വട്ടിയൂർക്കാവ് വില്ലേജിൽ കല്ലുമല പരുത്തിവള ആഞ്ജനേയം വീട്ടിൽ വിഷ്ണുപ്രസാദ്(28) ആണ് പിടിയിലായത്. മേനംകുളം വില്ലേജിൽ തുമ്പ പള്ളിത്തുറ ആറാട്ടുവഴി പാലത്തിനു സമീപം പീറ്റർ ഹൗസിൽ ഡൊമിനിക് പീറ്റർ (26) എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 28 ന് സ്കൂട്ടറിൽ മയക്കുമരുന്നുമായി വന്ന ശബരീനാഥ് ,നിഷാൻ എന്നിവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്.എച്ച്. ഒ അജേഷ്. വി, എസ് ഐ മാരായ ദീപു എസ് എസ് മാഹിൻ, എസ്.സി പി ഒ മാരായ ജ്യോതിഷ് കുമാർ ബാലു സജു . സി.പി ഒ മാരായ ഡാനി അഖില്‍ എന്നിവരടങ്ങുന്ന എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തു നിന്നും പ്രതികളെ പിടികൂടിയത്. കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ പ്രൊഫഷണൽ കോഴ്സിനും മറ്റും പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കാരിയർ ആക്കിയും, ഐ ടി ഫീൽഡിൽ ജോലിചെയ്യുന്ന യുവാക്കളെ ലഹരി കടത്തുന്ന സംഘത്തിൽ ഉൾപ്പെടുത്തിയും ആണ് പ്രതികൾ കേരളത്തിൽ വില്പനയ്ക്കായി മയക്കുമരുന്ന് എത്തിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബാംഗ്ലൂരിലെ ഐടി മേഖലയിൽ ജോലി ചെയ്തുവരുന്ന വിഷ്ണുപ്രസാദിനെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഹരിക്കടത്തിന്റെ മുഖ്യപ്രതിയായ ഡൊമിനിക് പീറ്റർ എറണാകുളത്ത് നിന്നും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു . ഡൊമിനിക് പീറ്ററിന് കഴക്കൂട്ടം കഠിനംകുളം ചിറയിൻകീഴ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ 15 ഓളം കേസുകൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട നിലവിലുണ്ട്. നിരവധി തവണ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി കടത്തുമായി ബന്ധപ്പെട്ട നിൽക്കുന്നതിനിടയിലാണ് കടക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം വീണ്ടും അറസ്റ്റ് ചെയ്തത്. ഡൊമിനിക് പീറ്ററിന്റെ മുഖ്യ കണ്ണികളായി പ്രവർത്തി ക്കുന്നവരെയും സഹായികളായി കേരളത്തിൽ നിന്നുള്ള ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്നവരെയും കേന്ദ്രീകരിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തിവരുന്നു. കേരള പോലീസ് നടപ്പിലാക്കിവരുന്ന യോദ്ധാവിന്റെ ഭാഗമായി ലഹരി വില്പന നടത്തുന്നവരെയും കേന്ദ്രീകരിച്ചും പ്രത്യേകം അന്വേഷണം നടന്നുവരുന്നതായി എസ് .എച്ച് . ഒ അജേഷ് വി അറിയിച്ചു.
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വയനാട് പനമരം പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ സി.ഐ എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്ത് നിന്നാണ് കണ്ടെത്തിയത്. കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ എലിസബത്തിനെ തിങ്കളാഴ്ചയാണ് കാണാതായത്.
പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി എലിസബത്ത് പുറപ്പെട്ടിരുന്നു. എന്നാൽ കോടതിയിൽ എത്തിയില്ല. അവസാനമായി സംസാരിച്ച ഗ്രേഡ് എസ് ഐയോട് കൽപ്പറ്റയിൽ ഉണ്ടെന്നാണ് സിഐ പറഞ്ഞത്. പിന്നീട് എലിസബത്തിന്റെ ഔദ്യോഗിക നമ്പർ ഉൾപ്പടെ സ്വിച്ച് ഓഫായി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും എലിസബത്ത് കോഴിക്കോട് എത്തിയതായും പാലക്കാടേക്കുള്ള ബസിൽ കയറിയതായി വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്.
by Midhun HP News | Oct 12, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം ആറ്റിങ്ങലിലെ നഗരസഭാ പരിധിയിലെ മൂന്ന് ഹൈസ്കൂളുകളിൽ എട്ട്, ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷന്റെ ഗുഡ് ഇംഗ്ലീഷ് കോഴ്സ് ആരംഭിച്ചു. നഗരസഭാതല ഉദ്ഘാടനം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പി.റ്റി.എ. പ്രസിഡന്റ് ടി.എൽ.പ്രഭന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഇംഗ്ലീഷ് അദ്ധ്യാപകനായ എൻ. സാബുവിന് പാഠപുസ്തകം നൽകി നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, സീനിയർ അധ്യാപികയായ സി.എം. ബീന എന്നിവർ സംബന്ധിച്ചു. സാക്ഷരതാ നോഡൽ പ്രേരക് മിനിരേഖ പദ്ധതി വിശദീകരണം നടത്തി.

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിൽ പ്രിൻസിപ്പൽ എസ്.അജിതയുടെ
അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പഠിതാവിന് പാഠപുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എസ്. അനിൽകുമാർ, നോഡൽ പ്രേരക് മിനിരേഖ, ഇംഗ്ലീഷ് അധ്യാപിക ദിവ്യ തുടങ്ങിയവർ സംസാരിച്ചു.
ആറ്റിങ്ങൽ ഗേൾസ് സ്കൂളിൽ ഹെഡ്മിസ്ട്രസ് കവിത ജോണിന്റ അദ്ധ്യക്ഷതയിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ പഠിതാവിന് പാഠപുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. നോഡൽപ്രേരക് മിനിരേഖ, ഇംഗ്ലീഷ് അദ്ധ്യാപിക സൂര്യ തുടങ്ങിയവർ സംസാരിച്ചു.
Recent Comments