by Midhun HP News | Sep 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല. സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. അതേസമയം കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. നാളെ പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷകൾ നടത്തുമെന്ന് കേരള പിഎസ്‌സി നേരത്തെ വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലിൽ നിന്ന് പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
by Midhun HP News | Sep 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിൽ നിന്നും വിദ്യാര്‍ത്ഥി തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. കൊല്ലം ഏഴുകോണിലാണ് സംഭവം. ചൊവ്വാഴ്ച്ച വൈകിട്ടാണ് അപകടമുണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിഖില്‍ സുനിലാണ് ബസില്‍ നിന്ന് വീണത്. താന്‍ വീണത് അറിഞ്ഞിട്ടും ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് നിഖില്‍ പറഞ്ഞു. താന്‍ വീഴുന്നത് കണ്ട് കൂട്ടുകാര്‍ ബഹളമുണ്ടാക്കി. എന്നാല്‍ ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ തയ്യാറാകാതെ കടന്നുപോയെന്നാണ് നിഖില്‍ ആരോപിക്കുന്നത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

by Midhun HP News | Sep 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: വെള്ളിയാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. എന്‍.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേശീയ, സംസ്ഥാന നേതാക്കളെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട ഭീകരതയാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.

ബുധനാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. കേരളത്തില്‍ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എന്‍.ഐ.എ. പരിശോധന. ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരടക്കം 106 പേരെയാണ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്. കേരളത്തില്‍നിന്ന് 22 പേരാണ് അറസ്റ്റിലായത്. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയ എന്നിവരടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ട്.

by Midhun HP News | Sep 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സിപിഐ എം ഊരുപൊയ്ക ബ്രാഞ്ച് മെമ്പർ വിശ്വനാഥൻ നായരുടെ ഒന്നാം ചരമാവാർഷികദിനത്തോടനുബന്ധിച്ച് മങ്കാട്ടൂമൂല ബ്രാഞ്ച് സംഘടിപ്പിച്ച അനുസ്മരണയോഗം ഇടയ്‌ക്കോട് എൽ സി സെക്രട്ടറി ബി രാജീവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ വാങ്ങിയ കുട്ടികളെ ആദരിക്കുകയും, നിർധനരായ രോഗികൾക്കു ചികിത്സാ സഹായവും വിതരണം ചെയ്തു.

by Midhun HP News | Sep 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വർക്കല: ബുള്ളറ്റ് വാഹനത്തിന് കടന്ന് പോകാൻ സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളടക്കം 5 പേരെ ക്രൂരമായി ആക്രമിക്കുകയും, സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത ഒൻപതംഗ സംഘത്തിലെ പ്രധാന പ്രതികളെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ വർക്കല നടയറ സ്വദേശി നൗഫൽ, ഷിഹാബ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 19 ന് രാത്രി 11 മണിയോടെ വർക്കല നടയറ ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിന് സമീപമാണ് സംഭവം. പരാതികാരിയായ യുവതിയും ഇവരുടെ രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരും കൂടി മൂന്ന് ഇരുചക്രവാഹനങ്ങളിലായി വർക്കലയിൽ നിന്നും ചെമ്മരുതി പഞ്ചായത്തിലെ ഇവരുടെ വീട്ടിലേക്ക് സഞ്ചരിക്കവേയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഒന്നാം പ്രതി നൗഫലും രണ്ടാം പ്രതി ഷിഹാബും സഞ്ചരിച്ച ബുള്ളറ്റിന് യുവതിയുടെ സഹോദരൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് ഇവർ യുവാവിന്റെ വാഹനം നടയറ ജംഗ്ഷനിൽ തടഞ്ഞു നിർത്തുകയായിരുന്നു. അസഭ്യം പറഞ്ഞുകൊണ്ട് വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന സമയം അവിടെ എത്തിയ സംഘത്തിലെ മറ്റ് പ്രതികളുടെ സഹായത്തോടെ പരാതിക്കാരിയായ യുവതിയുടെ സഹോദരന്മാരെ വണ്ടിയിൽ നിന്നും ഇറങ്ങാൻ സമ്മതിക്കാതെ മുഖത്തും മുതുകിലും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു.
ഇത് തടയാൻ ശ്രമിച്ച മൂന്ന് യുവതികളെയും രണ്ടാം പ്രതി ശിഹാബ് ലൈംഗികമായി കയ്യേറ്റം ചെയ്യുകയായിരുന്നു. യുവതികളുടെ ശരീരഭാഗങ്ങളിൽ കടന്ന് പിടിച്ചുകൊണ്ട് അസഭ്യം പറയുകയും ചെയ്തു. പരസ്യമായി യുവതികളെ മാനഹാനിക്ക് ഇടവരുത്തുന്നതിന് ഈ സംഘം മുതിർന്നു. യുവതിയുടെ സഹോദരന്മാരുടെ തലയ്ക്കും കൈകൾക്കും പരിക്കേറ്റിട്ടുണ്ട്. ഒൻപതംഗ സംഘത്തിലുണ്ടായിരുന്നവർ വളരെ ക്രൂരമായാണ് യുവതികളോട് അതിക്രമം കാട്ടിയത്. സംഭവശേഷം യുവതിയും സഹോദരന്മാരും ഭാര്യമാരും വർക്കല പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സംഘത്തിലെ മറ്റ് പ്രതികളായ റഫീഖ്, നിസാർ, നിസാം, നാസർ കൂടാതെ കണ്ടാൽ അറിയുന്ന 3 ഓളം പേരെ ചേർത്ത് ആണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഐ പി സി 341, 294(b), 323, 324, 354, 34 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
by Midhun HP News | Sep 22, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളത്തെ പ്രത്യേക സി.ബി.ഐകോടതി മൂന്നിലായിരുന്നു കേസിന്റെ വിചാരണ നടന്നിരുന്നത്. എന്നാല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹണി എം വര്‍ഗീസ് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി പോയതോടെയാണ് കേസ് എറണാകുളം സെഷന്‍സ് കോടതയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെ ചോദ്യംചെയ്ത് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണ കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാന്‍ കഴിയില്ല എന്നുമായിരുന്നു വാദം. ജഡ്ജ് ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജഡ്ജിയുടെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മില്‍ ബന്ധമുണ്ടെന്നും ഹര്‍ജിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദമാണ് ഇന്ന് ഹോക്കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് വിധി.
അതേസമയം, കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം അനുവദിച്ചത്. വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം തേടി ജഡ്ജി ഹണി എം.വര്‍ഗീസും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Recent Comments