ബസ്സുകളുടെ മത്സര ഓട്ടത്തെ തുടർന്ന് കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ബസ്സുകളുടെ മത്സര ഓട്ടത്തെ തുടർന്ന് കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വർക്കലയിൽ ബസ്സുകളുടെ മത്സര ഓട്ടത്തെ തുടർന്ന് ഒരേ ദിശയിലേക്ക് വന്ന രണ്ടു ബസുകൾ തമ്മിൽ തട്ടി രണ്ട് ബസ്സുകളുടെയും നിയന്ത്രണം തെറ്റി രണ്ടു വശങ്ങളിലേയ്ക്കായുള്ള മതിലുകളിൽ ഇടിച്ചു നിരവധി പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ വർക്കല താലൂക്ക് ആശുപത്രിയിലും വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകുന്നേരം 4.20 ഓടുകൂടി വർക്കല ഓടയം ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. രണ്ട് ബസ്സിലും യാത്രക്കാർ കൂടുതൽ ഉണ്ടായിരുന്നു.

കാരക്കോണത്ത് പോലീസിന് നേരെ ഗുണ്ടാ ആക്രമണം; ഒരാൾഅറസ്റ്റിൽ   

കാരക്കോണത്ത് പോലീസിന് നേരെ ഗുണ്ടാ ആക്രമണം; ഒരാൾഅറസ്റ്റിൽ   

കാരക്കോണത്ത് പൊലീസിനെ അക്രമിച്ച സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. പാലിയോട് ആനാവൂർ കാവിൽ റോഡരികത്ത് പുത്തൻ വീട്ടിൽ  വൈശാഖ് (20 )നെ വെള്ളറട പോലിസ് കസ്റ്റഡിയിലെടുത്തു റിമാന്റ് ചെയ്തു. 2 പൊലീസുകാർക്ക് ക്രൂരമായ മർദ്ദനമേറ്റു. വെള്ളറട സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാർ, പോലീസുകാരനായ കുമാർ എന്നിവർക്കാണ് മർദ്ധനമേറ്റത്.


 

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായുടെ കടിയേറ്റു

ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്ക് നായുടെ കടിയേറ്റു

ഒറ്റൂർ: ഒറ്റൂർ പഞ്ചായത്തിലെ 3 ആം വാർഡിൽ വാക്സിനേഷൻ ക്യാമ്പയിനോട് അനുബന്ധിച്ചുള്ള പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനിടയിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയ സന്തോഷ് കുമാറിന് നായയുടെ കടിയേറ്റു. കൈക്കാണ് കടിയേറ്റത്. ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആറ്റിങ്ങൽ ആർ എച്ച് സിയ്ക്ക് കീഴിലുള്ള രണ്ടാമത്തെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർക്കാണ് ഇന്ന് കടിയേറ്റത്. രണ്ടുദിവസം മുന്നേ മറ്റൊരു ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ആയ വിപിന് കടിയേറ്റിരുന്നു.

അട്ടപ്പാടി മധു കേസ് ; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു

കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതിയുടേത് ഒഴികെയുള്ള പതിനൊന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. 11 ആം പ്രതി ഷംസുദ്ദീനിന്റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മരക്കാർ, അനീഷ്, ബിജു, സിദ്ധിഖ്‌, അടക്കമുള്ളവരുടെ ഹർജികളാണ് തളളിയത്. സാക്ഷികളെ സ്വാധീനിച്ചുവെന്ന് വ്യക്തമായതോടെയാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

പള്ളിക്കൽ പഞ്ചായത്തിലെ 18  അംഗനവാടികൾക്കും ക്ലോക്ക് വിതരണം ചെയ്ത് രാഘവ പ്രസാദ് ഫാൻസ് അസോസിയേഷൻ

പള്ളിക്കൽ പഞ്ചായത്തിലെ 18 അംഗനവാടികൾക്കും ക്ലോക്ക് വിതരണം ചെയ്ത് രാഘവ പ്രസാദ് ഫാൻസ് അസോസിയേഷൻ

പള്ളിക്കൽ: രാഘവ പ്രസാദ് ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പള്ളിക്കൽ പഞ്ചായത്തിലേ 18 അംഗനവാടികൾക്കും ക്ലോക്ക് നൽകുന്നതിന്റെ ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. മാധവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീബ, വാർഡ് മെമ്പർമാരായ രഘുത്തമൻ, അനിൽ പി, നൂർജഹാൻ എസ്, രാഘവ പ്രസാദ് ഫാൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോഷ്മോൻ പി. കെ, അംഗൻവാടി ടീച്ചർ ഷൈല ബീവി എ, ഹെൽപ്പർ പുഷ്പവല്ലി പി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ജൈവ കമ്പോസ്റ്റ് ബിന്‍ വിതരണത്തിന് തുടക്കം കുറിച്ച് മടവൂര്‍ ഗ്രാമപഞ്ചായത്ത്

ജൈവ കമ്പോസ്റ്റ് ബിന്‍ വിതരണത്തിന് തുടക്കം കുറിച്ച് മടവൂര്‍ ഗ്രാമപഞ്ചായത്ത്

ജൈവ കമ്പോസ്റ്റ് ബിന്‍ വിതരണത്തിന് തുടക്കം കുറിച്ച് മടവൂര്‍ ഗ്രാമപഞ്ചായത്ത്. 308 ബിന്നുകളാണ് മടവൂര്‍ പഞ്ചായത്തില്‍ ഉദ്ഘാടന ദിനം വിതരണം ചെയ്തത്. 1800 രൂപ വിലവരുന്ന ബിന്നുകള്‍ സബ്‌സിഡി നിരക്കില്‍ 180 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെയും ഹരിത കേരള മിഷന്റെയും സഹകരണത്തോടെയാണ് വിവിധ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. മടവൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വി ജോയി എം.എല്‍.എ ബിന്നുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ബിജു അധ്യക്ഷത വഹിച്ചു.

മൂന്ന് തട്ടുകളോട് കൂടിയ ഈ മാലിന്യ സംഭരണി തയ്യാറാക്കിയത് സംയോജിത ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രമാണ്. ബിന്നില്‍ നിക്ഷേപിക്കുന്ന അടുക്കള മാലിന്യം ജൈവ വളമാക്കി മാറ്റുകയും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.