ശബരിമല തീർഥാടകരുടെ വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം

ശബരിമല തീർഥാടകരുടെ വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെ തീർഥാടകർ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിച്ചു. ഇന്ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം. കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. പരിക്കേറ്റ‌വരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു

കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി അന്തരിച്ചു

കോട്ടയം: പ്രശസ്ത കഥകളി നടന്‍ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി(53) അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ കെ നാരായണന്‍ നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി 1969 ജനുവരി 11-നാണ് മുരളീധരന്‍ നമ്പൂതിരി ജനിച്ചത്.

സ്ത്രീവേഷങ്ങളിലൂടെയാണ് മുരളീധരന്‍ നമ്പൂതിരി പ്രസിദ്ധനായത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍ തുടങ്ങിയവര്‍ക്കൊപ്പം അദ്ദേഹം അവതരിപ്പിച്ച സ്ത്രീവേഷങ്ങള്‍ ഏറെ ആസ്വാദകപ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്. പേരൂര്‍ മൂലവള്ളില്‍ ഇല്ലത്ത് ഗീതാ ലാലാണ് ഭാര്യ.

അറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ +1 സീറ്റൊഴിവ്

അറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ +1 സീറ്റൊഴിവ്

ആറ്റിങ്ങൽ ശ്രീ വിദ്യാധിരാജ സ്കൂളിൽ + 1, ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ കൊമേഴ്സ് എന്നീ ബ്രാഞ്ചുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

ഫോൺ -9995333815, 9037521894

ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണറുടെ കൂടിക്കാഴ്ച

ആര്‍എസ്എസ് മേധാവിയുമായി ഗവര്‍ണറുടെ കൂടിക്കാഴ്ച

തൃശൂര്‍: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കൂടിക്കാഴ്ച. തൃശൂര്‍ ആനക്കല്ലിലെ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. ഗുരുവായൂരില്‍ നാളെ നടക്കുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തിയത്. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റായി പെരുമാറുകയാണെന്ന് ഇടത് നേതാക്കള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയുടെ വിവരവും പുറത്തുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും തമ്മില്‍ തുറന്ന വാക്‌പ്പോര് നടന്നിരുന്നു. ഗവര്‍ണര്‍ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സര്‍വകലാശാലകളില്‍ ബന്ധുനിയമനങ്ങള്‍ നടക്കുന്നതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഗവര്‍ണര്‍ക്ക് എതിരെ രംഗത്തെത്തി. ഗവര്‍ണര്‍ മഹാരാജാവല്ലെന്ന് കാനം തുറന്നടിച്ചു. സ്ഥാനം മറന്നാണ് ഗവര്‍ണറുടെ പ്രതികരണം.

യോദ്ധാവ് പദ്ധതി; ആൽക്കോ സ്കാൻ ഡ്രൈവ് ബസ്സിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു

യോദ്ധാവ് പദ്ധതി; ആൽക്കോ സ്കാൻ ഡ്രൈവ് ബസ്സിന്റെ പ്രവർത്തന ഉദ്ഘാടനം നടന്നു

വിവിധ രൂപത്തിലുള്ള ലഹരി മരുന്നുകളുടെ കടത്തലുകളും വിപണനവും ഉപയോഗവും തടയുന്നതിലേക്കായി കേരള സർക്കാറിന്റെ നൂതന പദ്ധതിയായ യോദ്ധാവ് പ്രോഗ്രാവുമായി ബന്ധപ്പെട്ട ആൽക്കോ സ്കാൻ ഡ്രൈവ് ബസ്സിന്റെ പ്രവർത്തന ഉദ്ഘാടനം വർക്കല സബ്ഡിഷനിൽ നടന്നു. തുടർന്ന് വർക്കല ഹെലിപ്പാട് പ്രദേശത്ത് നടന്ന പരിശോധനയിൽ കഞ്ചാവ് പൊതിയുമായി ഒരു യുവാവ് പോലീസിന്റെ പിടിയിലായി. യുവാവിനെതിരെ നിയമനടപടികൾ ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു.

മദ്യപിച്ചും ലഹരി മരുന്ന് ഉപയോഗിച്ചു കാണപ്പെടുന്നവരെ അപ്പോൾ തന്നെ വാനിലുള്ള ടെസ്റ്റിംഗ് മെക്കാനിസം ഉപയോഗിച്ച് ഉമിനീര് ടെസ്റ്റ് ചെയ്തു 5 മിനിറ്റിനുള്ളിൽ ഫലം കിട്ടുന്നതാണ്. കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം പരിശോധനകൾ കൊണ്ട് കൃത്യമായ ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വർക്കല സിഐ പറഞ്ഞു. സിന്തറ്റിക് ഡ്രഗ്സ് പോലുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനയിൽ സംശയം തോന്നുന്നവരുടെ ഉമിനീര് പരിശോധനയിലൂടെ വളരെ പെട്ടെന്ന് കണ്ടെത്താൻ കഴിയും എന്നതിലൂടെ പിടിയിലാകുന്നവരിൽ നിന്നും ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിന്
ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിന് ഉൾപ്പെടെ പോലീസിന് കഴിയും എന്നതും ഏറെ പ്രാധാന്യം അർഹിക്കുന്ന വസ്തുതയാണ്.

ഇതിനോട് അനുബന്ധിച്ച് നടന്ന പരിശോധനയിൽ അഞ്ഞൂറോളം വാഹനങ്ങൾ പരിശോധിക്കുകയും നൂറോളം പേരിൽ നിന്നും പിഴ ഈടാക്കുകയും പത്തോളം പേർക്ക് എതിരെ നിയമ ലംഘനത്തിന് കേസ് എടുക്കുകയും ചെയ്തുട്ടുണ്ട്. വിദേശീയരും സ്വദേശികരുമായ സന്ദർശകരടക്കം യുവാക്കളെയും പ്രത്യേകിച്ച് വിദ്യാർത്ഥികളെയും ലഹരി മരുന്നിന്റെ രൂപത്തിൽ നിന്ന് തടയുക എന്ന ഉദ്ദേശവുമായി എക്സൈസ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റുമായി സംയോജിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് വർക്കല ഡി വൈ എസ് പി നിയാസ് അറിയിച്ചു. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികൾ വിദ്യാലയങ്ങളിലെ ക്ലബ്ബുകളുമായി ചേർന്നും, റസിഡൻസ് അസോസിയേഷനുകൾ, ഹോട്ടൽ ടൂറിസം രംഗത്തെ ആളുകളുമായി ചേർന്ന് കൂട്ടയോട്ടം, സൈക്കിൾ റാലി, പെയിൻറിങ് മത്സരം, ചിത്രരചന, കുട്ടികൾക്കായുള്ള ക്വിസ് മത്സരങ്ങൾ എന്നിവയും പോഗ്രാം ചെയ്തിട്ടുണ്ട്.

സംഗീത – നൃത്ത – വാദ്യ കലകൾ അവതരിപ്പിക്കാൻ അവസരം

സംഗീത – നൃത്ത – വാദ്യ കലകൾ അവതരിപ്പിക്കാൻ അവസരം

മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി പൂജ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെ നടത്തും. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വൈകുന്നേരം സംഗീത – നൃത്ത – വാദ്യ കലകൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതാണ്. താല്പര്യമുള്ള വ്യക്തികളോ സംഘടനകളോ എത്രയും പെട്ടെന്ന് ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെടുക.

ഫോൺ : 9947619988, 9048457027