by Midhun HP News | Sep 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആരാമം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന “ആവണിച്ചിന്ത്” ഓണഗാനം കൊല്ലം പ്രസ് ക്ലബ്ബിൽ വച്ച് ബഹുമാനപ്പെട്ട മേയർ പ്രസന്ന ഏണസ്റ്റ് നൽകി പ്രകാശനം ചെയ്തു. അഭിലാഷ് കെ ആശ്രാമം ഗാനരചന നിർവഹിച്ച ആൽബം സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകനായ മുരളി അപ്പാടത്താണ്. അഭിലാഷ് കെ ആശ്രാമം അനൂപ് കടമ്പാട്ട് എന്നിവരാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.ക്യാമറ ബാബു അലൻ, എഡിറ്റിംഗ് ശരവൺ,കല ബിനോവ്,കൊറിയോഗ്രാഫി അജയകുമാർ ഉറുകുന്ന്,പ്രൊഡക്ഷൻ കൺട്രോളർ വിനു ഉറുകുന്ന്. അലീന മറിയം റെജി,അഷ്ടമി എസ് അജി,നയന രാജീവ്,ആജ്ഞലീന മനോജ്,ദയപാലൻ എന്നിവരാണ് അഭിനേതാക്കൾ പ്രൊഡക്ഷൻ അസിസ്റ്റന്റ് ബിമൽ ആറ്റിങ്ങൽ പ്രോജക്ട് ഹെഡ് ബ്രഷ്നേവ്.സ്റ്റുഡിയോസ് M6 Ernakulam,Studio3Kollam. ഇതോടൊപ്പം ചാനൽ ഇ.എഫ്.ടി യുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ എഫ്. ബി പേജിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്.ഗാനം യൂടൂബിൽ ലഭ്യമാണ്.
https://youtu.be/_uqSh98hDEo
by Midhun HP News | Sep 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഭഗവതി ലോട്ടറിയിൽ നിന്ന് തങ്കരാജൻ പഴവങ്ങാടിയിൽ ചില്ലറ വില്പന നടത്തിയ TJ 750 605 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജൻസിയിൽ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്. ആകാംഷകൾക്ക് ഒടുവിൽ ആ ഭാഗ്യശാലിയെ കണ്ടെത്തി. ഇത്തവണത്തെഓണം ബമ്പർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജൻസിയിൽ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റാണ് അനൂപിലേക്ക് ഭാഗ്യത്തെ എത്തിച്ചത്. 30 വയസ്സുള്ള അനൂപ് കൂലിപ്പണിക്കാരനാണ്.
അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ പഴവങ്ങാടി ഭഗവതി ഏജൻസിയിലെ ജീവനക്കാരിയാണ്. സഹോദരിയിൽനിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്.
by Midhun HP News | Sep 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന തുകയുള്ള ലോട്ടറി അടിച്ചത് പഴവങ്ങാടി യിലെ ഭഗവതി ലോട്ടറി സ്റ്റാളിൽ നിന്നും ടിക്കറ്റ് എടുത്ത ആൾക്ക്. ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയുടെ പഴവങ്ങാടി ബ്രാഞ്ചിൽ നിന്നുമാണ് 25 കോടിയുടെ ഭാഗ്യ ശാലി ടിക്കറ്റ് എടുത്തിരിക്കുന്നത്. ഏതാനും മിനുട്ടുകൾ മുൻപാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് നടന്നത്. ലോട്ടറി വകുപ്പിൽ നിന്നും സമ്മാന അർഹമായ ടിക്കറ്റ് എടുത്തത് ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസി ആണ്. ഈ വാർത്ത പരന്നതോടെ ആറ്റിങ്ങൽ ഭഗവതി ലോട്ടറിയുടെ ആറ്റിങ്ങൽ സ്റ്റാളുകളിൽ നിന്നും ടിക്കെറ്റ് എടുത്തവർ എല്ലാം പ്രതീക്ഷയും ആശങ്കയും ആയി സ്വന്തം ടിക്കെറ്റ് എടുത്ത് നോക്കുന്ന തിരക്കിൽ ആണ്. ലോട്ടറി ഏജൻസി അവരുടെ രേഖകൾ നോക്കിയപ്പോൾ ഈ ടിക്കെറ്റ് വിറ്റു പോയത് തിരുവനന്തപുരം പഴവങ്ങടിയിലെ അവരുടെ സ്റ്റാളിൽ നിന്നും ആണെന്ന് വ്യക്തമായി. പഴവങ്ങാടി സ്റ്റാളിൽ നിന്നും ടിക്കെറ്റ് എടുത്ത മഹാ ഭാഗ്യവാൻ ആരെന്ന അന്വേഷണത്തിൽ ആണ് നാടും നഗരവും.
by Midhun HP News | Sep 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്താനും രാഷ്‌ട്രപതി ദ്രൗപദി മുർമു ലണ്ടനിലെത്തി. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുൾപ്പടെയുള്ള സംഘം രാഷ്‌ട്രപതിയെ അനുഗമിക്കുന്നുണ്ട്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ രാഷ്ട്രപതിയ്ക്ക് സ്വീകരണം നൽകി.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ എന്നിവരും സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കും. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി ലണ്ടൻ സന്ദർശിക്കുന്ന എല്ലാ രാഷ്‌ട്രത്തലവൻമാരും തിങ്കളാഴ്ചത്തെ സംസ്‌കാരച്ചടങ്ങുകൾക്ക് മുന്നോടിയായി വെസ്റ്റ്മിൻസ്റ്റർ ഹാളിലെത്തിയശേഷം ലങ്കാസ്റ്റർ ഹൗസിൽ അനുശോചന പുസ്തകത്തിൽ ഒപ്പുവയ്‌ക്കും. ഔദ്യോഗിക അതിഥി പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പങ്കെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. റഷ്യ, ബെലാറസ്, അഫ്ഗാനിസ്താൻ, മ്യാൻമർ, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങൾ ഈ പട്ടികയിലാണ്. വെസ്റ്റ്മിനിസ്റ്റർ ഹാളിലെ ചടങ്ങിൽ പങ്കെടുക്കാൻ ചൈനീസ് പ്രതിനിധികളെ അനുവദിക്കില്ല.
by Midhun HP News | Sep 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പത്തനംതിട്ട: ഭർത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി. പത്തനംതിട്ട പറയന്‍കോട് ചാവടിമലയില്‍ വിദ്യയുടെ കൈയാണ് ഭര്‍ത്താവ് ഏഴംകുളം സ്വദേശി സന്തോഷ് വെട്ടിമാറ്റിയത്. വിവാഹമോചന കേസ് നടക്കുന്നതിനിടെയായിരുന്നു അക്രമം. ഒളിവിൽ പോയ സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കലഞ്ഞൂരിലെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് വിദ്യയെ സന്തോഷ് ഭര്‍ത്താവ് ആക്രമിച്ചത്. വിദ്യയുടെ ഒരു കൈ മുട്ടിന് താഴെയും മറ്റൊരു കൈപ്പത്തിയും അറ്റു. വിദ്യയുടെ മുടിയും മുറിച്ചു. തടയാനെത്തിയ വിദ്യയുടെ പിതാവ് വിജയന് നേരേയും ആക്രമണമുണ്ടായി. കുടുംബകലഹത്തെ തുടര്‍ന്ന് വിദ്യയും സന്തോഷും
അകന്നുകഴിയുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്ത് നിന്ന് സന്തോഷ് ഓടിരക്ഷപ്പെട്ടു. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ഏതാനും ദിവസങ്ങളായി വിദ്യയെ ആക്രമിക്കാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. വിദ്യയേയും വിജയനേയും തിരുവനന്തപുരത്തെ ആശുപത്രിയിൽ ചകിത്സയിലാണ്.
by Midhun HP News | Sep 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അനാവശ്യമായി ഹോണ്‍ മുഴക്കുന്നവര്‍ക്ക് പിഴ മുന്നറിയിപ്പുമായി കേരളാ പൊലീസ്
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും. മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. അനാവശ്യമായി ഹോണ്‍ മുഴക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയായി ഈടാക്കുമെന്നും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപ ഈടാക്കുമെന്നും അറിയിച്ചു.

ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിന് മാത്രമാണ് ഹോണ്‍ ഉപയോഗിക്കേണ്ടതെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ ഭയപ്പാടിലാകുന്ന അവസ്ഥയും ഉണ്ടാകുന്നു.
Recent Comments