പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സി പി എം പ്രാദേശിക നേതാവിനെ പാെലീസ് അറസ്റ്റുചെയ്തു. ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയും സ്കൂള്‍ പി ടി എ പ്രസിഡന്റുമായ ടി.ടി ബാലചന്ദ്രനെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളം ഉള്‍പ്പടെ നിരവധി ഇടങ്ങളില്‍ ഒളിവിലായിരുന്ന ഇയാളെ കാസര്‍കോട് ആണൂരില്‍ വച്ചാണ് പിടികൂടിയത്. സ്കൂളില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്.

നൃത്തപരിശീലനത്തിനിടെ ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും ശരീഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

ബാലചന്ദ്രനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഇയാളെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

എലപ്പുള്ളിയില്‍ യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചു

എലപ്പുള്ളിയില്‍ യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: യുവാവ് കൃഷിയിടത്തില്‍ ഷോക്കേറ്റ് മരിച്ചു. എലപ്പുള്ളിയില്‍ കുന്നുകാടം മേച്ചില്‍പാടം വിനീത് ആണ് മരിച്ചത്. 28 വയസായിരുന്നു. പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വീനിത് താമസിക്കുന്ന വീടിന്റെ സമീപത്തെ കൃഷിയിടത്തിനോട് ചേര്‍ന്ന് സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. സ്ഥല ഉടമ തന്നെയാകാം കെണിവച്ചതെന്നാണ് സൂചന. ഇന്നലെ രാത്രി വിനീത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പ്രദേശത്ത് ഏറെ നാളായി പന്നിശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം മുണ്ടുരില്‍ 15 വയസുള്ള പിടിയാനയും പന്നിക്കെണിയില്‍ ഷോക്കേറ്റ് ചരിഞ്ഞിരുന്നു. ഈ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സമാനമായ രീതിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചത്.

ആറ്റിങ്ങൽ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിൽ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

ആറ്റിങ്ങൽ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിൽ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജിലേക്കുള്ള ഈ വർഷത്തെ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ ആറ്റിങ്ങൽ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിൽ ആരംഭിച്ചു. എഞ്ചിനീയറിംഗ് കോളേജുകളിലെ വിവിധ കോഴ്സുകളിലേക്കുളള ഓപ്ഷൻ കൊടുക്കുന്നതിനുളള സൗകര്യം സൗജന്യമായി ലഭ്യമാണ്. ന്യൂ ജനറേഷൻ കോഴ്സുകൾ ഉൾപ്പെടെയുള്ള പുതിയ കോഴ്സുകളെക്കുറിച്ചുള്ള സംശയനിവാരണത്തിന് ഹെൽപ്പ് ഡെസ്ക്ക് സംവിധാനം ഉണ്ട്.

ബന്ധപെടേണ്ട നമ്പർ : 9496340536

മുൻ പാകിസ്താൻ അമ്പയർ അസദ് റൗഫ് അന്തരിച്ചു

മുൻ പാകിസ്താൻ അമ്പയർ അസദ് റൗഫ് അന്തരിച്ചു

ഇസ്ലാമാബാദ്: മുൻ പാക് അമ്പയർ അസദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സഹോദരനായ താഹിറാണ് അസദ് റൗഫിന്റെ മരണ വിവരം പുറത്ത് വിട്ടത്. ഏറെ നാളായി ലാഹോറിൽ വസ്ത്ര വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു റൗഫ്. കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാകിസ്താനിൽ നിന്നുള്ള ഏറ്റവും മികച്ച അമ്പയർമാരിലൊരാളായിരുന്നു റൗഫ്. 1998ലാണ് അമ്പയറായി അദ്ദേഹം തന്റെ കരിയർ ആരംഭിക്കുന്നത്. 2000ത്തിൽ പാകിസ്താനും ശ്രീലങ്കയും തമ്മിൽ നടന്ന ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്‌ട്ര അരങ്ങേറ്റം കുറിക്കുന്നത്. 2004ൽ അദ്ദേഹം അന്താരാഷ്‌ട്ര അമ്പയർമാരുടെ പാനലിൽ ഇടം നേടി. 2005ൽ ആദ്യ ടെസ്റ്റ് മത്സരം നിയന്ത്രിച്ചു.

13 വർഷത്തിനിടെ 231 അന്താരാഷ്‌ട്ര മത്സരങ്ങൾ നിയന്ത്രിച്ചു. 2006ൽ റൗഫ് ഐസിസിയുടെ എലൈറ്റ് പാനലിൽ അംഗമായി. അലീൻ ദാറിനൊപ്പം പാകിസ്താൻ അമ്പയറിംഗ് പാനലിനെ ഏറെ പ്രശസ്തനാക്കിയ വ്യക്തി കൂടിയാണ് റൗഫ്. 2013ൽ ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ കരിയർ അവസാനിക്കുന്നത്. അതേവർഷം തന്നെ അമ്പയർമാരുടെ എലൈറ്റ് പാനലിൽ നിന്നും റൗഫ് പുറത്താക്കപ്പെട്ടു.

കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 2016ൽ റൗഫിന് ബിസിസിഐയുടെ വിലക്ക് വന്നു. വാതുവെപ്പുകാരിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചുവെന്നും, ഒത്തുകളി വിവാദത്തിൽ പങ്കാളിയാണെന്നുമുള്ളതായിരുന്നു ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. കഴിഞ്ഞ വർഷം റൗഫിനെതിരെ പീഡന ആരോപണവും ഉയർന്നിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മുംബൈയിൽ നിന്നുള്ള ഒരു മോഡലാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.

ചരിത്രമെഴുതി വിനേഷ് ഫോഗട്ട്; ലോകചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലുകള്‍

ചരിത്രമെഴുതി വിനേഷ് ഫോഗട്ട്; ലോകചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലുകള്‍

ബെല്‍ഗ്രേഡ്: സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന നേട്ടം സ്വന്തമാക്കി വിനേഷ് ഫോഗട്ട്.

ബുധനാഴ്ച നടന്ന വനിതകളുടെ 53 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ സ്വീഡന്റെ എമ്മ മാലംഗ്രെനിനെ പരാജയപ്പെടുത്തിയാണ് (8-0) 28-കാരി വിനേഷ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. എമ്മയ്‌ക്കെതിരേ ആധികാരികമായിരുന്നു വിനേഷിന്റെ വിജയം.

മുതലപ്പൊഴി ബോട്ടപകടം; കണ്ടെത്തിയ മൃതദേഹം മുഹമ്മദ് മുസ്തഫയുടേത്

മുതലപ്പൊഴി ബോട്ടപകടം; കണ്ടെത്തിയ മൃതദേഹം മുഹമ്മദ് മുസ്തഫയുടേത്

മുതലപ്പൊഴി ബോട്ടപകടത്തിൽ കണ്ടെത്തിയ മൃതദേഹം മുഹമ്മദ് മുസ്തഫയുടേത് (16). കഴിഞ്ഞ വ്യാഴാഴ്ച പനത്തുറ കടലിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ ഫലത്തിലാണ് സ്ഥിരീകരണം. മുതലപ്പൊഴി ബോട്ടപകടത്തിൽ ഇനി കണ്ടെത്തേണ്ടത് വർക്കല രാമന്തളി സ്വദേശി അബ്ദുൽ സമദിനെ മാത്രമാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ മുഹമ്മദ് ഉസ്മാന്റെ സഹോദരനാണ് മുസ്തഫ. ബോട്ടുടമ കഹാറിന്റെ മക്കളാണ് ഉസ്‌മാനും മുസ്തഫയും. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മർവ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തിൽപെട്ടത്. ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​രെ കാ​ണാ​താ​വുകയായിരുന്നു. വി​ഴി​ഞ്ഞ​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തി​ര​ച്ചി​ൽ നടത്തിയത്.