by Midhun HP News | Sep 1, 2022 | Latest News, ജില്ലാ വാർത്ത
കൊല്ലം: കൊല്ലം തിരുമംഗലം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി, ഭര്‍ത്താവ് ലാലു എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. സിനിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെ ലാലു ഓടിച്ച ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു. സിനി പുനലൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലറാണ്.

by Midhun HP News | Sep 1, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യവിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മിഷൻ ചെയ്യാൻ എത്തുന്ന മോദി വിവിധ പരിപാടികളിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൊച്ചിയിലും നെടുമ്പാശ്ശേരിയിലും കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച 9.30 മുതൽ കൊച്ചി കപ്പൽശാലയിലാണ് വിക്രാന്തിന്റെ കമ്മിഷൻ ചടങ്ങുകൾ. സിയാൽ കൺവെൻഷൻ സെന്‍ററിലാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30 ന് ആണ് കൊച്ചി ഷിപ്പയാർഡിൽ ഐഎൻ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടർന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും.
by Midhun HP News | Sep 1, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,200 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4650 രൂപയായി.
കഴിഞ്ഞ മാസം 13ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,520 രൂപയായാണ് ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 18 ദിവസത്തിനിടെ 1300 രൂപയിലധികമാണ് കുറഞ്ഞത്.

by Midhun HP News | Aug 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
നെയ്യാറ്റിൻകര: ജില്ലയിലെ സ്വാതന്ത്ര്യ സമര രംഗത്തെ നിർണായക പോരാട്ടമായിരുന്നു നെയ്യാറ്റിൻകര വെടിവെയ്പ് വാർഷികത്തിൽ വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര വെടിവെയ്പ് സ്മൃതി സംഗമം സംഘടിപ്പിച്ചു. സമര ഭൂമിയിലെ രക്തസാക്ഷികളായ കല്ലവിള പൊടിയൻ, അത്താഴ മംഗലം രാഘവൻ, നടവൂർകല കുട്ടൻ, കുട്ടൻപിള്ള, വാറുവിളാകം പത്മനാഭപിള്ള, മരുത്തൂർ വാസുദേവൻ എന്നിവരെ അനുസ്മരിച്ചു. വക്കം ഖാദർ അനുസ്മരണ വേദി ക്വിറ്റ് ഇന്ത്യ ദിനം മുതൽ വക്കം ഖാദർ രക്ത സാക്ഷിത ദിനം വരെ സംഘടിപ്പിച്ചിട്ടുള്ള ആസാദി ജ്വാല പ്രയാണിൻ്റെ ഭാഗമായാണ് നെയ്യാറ്റിൻകര വെടിവെയ്പ് സ്മൃതി സംഗമം സംഘടിപ്പിച്ചത്. അനുസ്മരണ സമ്മേളനം, സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ ഇതിൻ്റെ ഭാഗമായി നടന്നു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ.ലത്തീഫ് ഉൽഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി വിപിൻ ജോസ്, പഞ്ചായത്ത് അംഗം ശരത് കുളത്തൂർ, അശ്വിൻ എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 31, 2022 | Latest News, ജില്ലാ വാർത്ത
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി യുദ്ധകപ്പൽ ഐഎൻഎസ് വിക്രാന്ത് സേനയ്ക്ക് കൈമാറുന്നതടക്കം വിവിധ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ വൈകിട്ട് നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും.
നാളെ വൈകിട്ട് 4.25 നെടുമ്പാശ്ശേരിയിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെ ബിജെപി പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് കാലടി ശൃംഗേരി മഠത്തിൽ എത്തും. 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചിമെട്രോ പേട്ട എസ്എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെസ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യയും. ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമാകും ചടങ്ങിൽ പങ്കെടുപ്പിക്കുക. തുടർന്ന് റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച രാവിലെ 9.30 നാണ് കൊച്ചിൻ ഷിപ്പ് യാർഡിൽ ഐഎൻഎസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്‍റെ കമ്മീഷനിംഗ് ആഘോഷമാക്കാൻ ഒരുക്കം തുടങ്ങി. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണ് പൂർത്തിയാക്കിയത്. ചടങ്ങിൽ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിന് ശേഷം കൊച്ചി നാവിക ആസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗലുരുവിലേക്ക് തിരിക്കും.
by Midhun HP News | Aug 31, 2022 | Latest News, ജില്ലാ വാർത്ത
കൊളംബോ: വിവാദമായ ഐഎസ്ആർഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാലദ്വീപ് വിദേശകാര്യമന്ത്രിയാണ് ഫൗസിയ ഹസന്‍റെ മരണ വിവരം സ്ഥിരീകരിച്ചത്.
മാലദ്വീപിലെ പ്രശസ്തമായ ചലച്ചിത്ര നടിയായിരുന്നു ഫൗസിയ ഹസന്‍. മാലദ്വീപില്‍ നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറായിരുന്ന ഫൗസിയ ഹസന്‍ ഐഎസ്‌ആർഒയുടെ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ടാം പ്രതിയായിരുന്നു. ഒന്നാംപ്രതി മാലെ സ്വദേശിയായ മറിയം റഷീദയും ഫൗസിയ ഹസനും ഐഎസ്ആർഒ ചാരക്കേസില്‍ 1994 നവംബര്‍ മുതല്‍ 1994 ഡിസംബര്‍ വരെ കേരളത്തിൽ ജയില്‍വാസം അനുവഭിച്ചു. പിന്നീട് ഇരുവരും കുറ്റവിമുക്തരായി.

Recent Comments