by Midhun HP News | Aug 16, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികം തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ അങ്കണത്തില്‍ പ്രധാന അധ്യാപകന്‍ സുജിത്ത്.എസ് ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന വര്‍ണാഭമായ ഘോഷയാത്രയില്‍ NCC, SPC, NSS, JRC വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന നൃത്തവും പരിപാടികളും നടന്നു. അക്ഷരാര്‍ത്ഥത്തില്‍ നാടിനെ ഇളക്കിമറിച്ച ഒന്നായിരുന്നു ഘോഷയാത്ര. ഘോഷയാത്ര വേങ്ങോട് ജംഗ്ഷനിലെത്തി തിരികെ സ്കൂളില്‍ പ്രവേശിക്കുകയായിരുന്നു. വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി, സ്കൂള്‍ എച്ച്.എം സുജിത്ത്. എസ്, മുദാക്കല്‍ പഞ്ചായത്ത് മെമ്പര്‍ സുചേതകുമാര്‍, സീനിയര്‍ അസിസ്റ്റന്‍റ്റ് തങ്കമണി ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍ ഘോഷയാത്ര കണ്‍വീനര്‍ ഷഫീക്ക് സാര്‍, എസ്.ആര്‍.ജി.കണ്‍വീനര്‍ ജ്യോതിലാല്‍, ഷാജി.എ, ജാസ്മിന്‍.എച്ച്.എ, ജിതേന്ദ്രനാഥ് സാര്‍ എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് സ്കൂളില്‍ കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.


by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കടുവയിൽ ഇരിക്കുംകുടി മാരിയമ്മൻ ക്ഷേത്രത്തിൽ 2022ആഗസ്റ്റ് മാസം 14ആം തീയതി ഞായറാഴ്ച രാവിലെ8.45ന് വെങ്ങാനൂർ പൗർണ്ണമി കാവിൽ നടന്ന മഹാ കാളികാ യാഗത്തിന്റെ മുഖ്യ ആചാര്യനും യാഗ ബ്രപ്മനും ആഗസ്റ്റ് മാസം 16ആം തീയതി മുതൽ 23ആം തീയതി വരെ തോളൂർ ആര്യനാട് ചെമ്പക മംഗലം ശ്രീ ഭദ്രകാളി മഹാ ക്ഷേത്രത്തിൽ നടക്കുന്ന മഹാരുദ്ര ഭൈരവി യാഗത്തിന്റെ മുഖ്യ ആചാര്യനും യോഗ ബ്രന്മൻ ചീഫ് ജനറൽ സൂര്യ വംശി ഇന്റർനാഷണൽ ശനീശ്വര അഖാഡ മുഖ്യ സംയോജകനും യാഗ ബ്രന്മനുമായ ആനന്ദ് നായർക്കും മഹാ കാളികാ യാഗത്തിന്റെയും മഹാ രുദ്രാഭൈരവി യാഗത്തിന്റെയും ആചാര്യനുമായ ബ്രപ്മ ശ്രീ ഈശ്വര കൈതെലം നമ്പുതിരിക്കും ക്ഷേത്രം കാര്യദർശി ഗോപാലകൃഷ്ണൻ ക്ഷേത്രം മേൽശാന്തി രജീഷ് ദേവനാരായണൻ പൊറ്റിയും ചേർന്ന് പൂർണ്ണ കുംഭം കൊടുത്ത് സ്വീകരിച്ച് ആദരിക്കൽ ചടങ്ങ് നടത്തുന്നു.
ഈ ധന്യമുഹൂർത്തം നേരിൽ കാണുവാനും ആചാര്യൻമാരുടെ അനുഗ്രഹങ്ങൾ നേടുവാനും ഈ നാട്ടിലെ എല്ലാ ഭക്ത ജനങ്ങളെയും ക്ഷേത്രസന്നിതിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആചാര്യൻമാർക്ക് വസ്ത്രം ദക്ഷിണ പഴ വർഗ്ഗങ്ങൾ എന്നിവ കൊടുക്കാൻ താല്പര്യം ഉള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണെന്നുംക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
കൊളംമ്പോ: ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്തെത്തി. ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പലിന് തീരത്തടുക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് ശ്രീലങ്ക. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച യുവാൻ വാങ്–5 കപ്പൽ ലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് അടുപ്പിക്കാൻ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പൽ അടുക്കാൻ അനുമതി നൽകരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയുടെ പ്രതിഷേധം മനസിലായ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കപ്പലിന്‍റെ വരവ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊളംബോയിലെ ചൈനീസ് എംബസിക്കു കത്ത് നൽകി. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ എതിര്‍പ്പ് തള്ളി കപ്പല്‍ തുറമുഖത്ത് എത്തിയിരിക്കുന്നത്.

ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പലാണ് യുവാന്‍ വാങ് 5. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കും എന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം യുവാന്‍ വാങ് 5 ലക്ഷ്യമിടുന്നു. ഹംബൻതോട്ട തുറമുഖം വികസിപ്പിച്ചത് ചൈനയാണ്. അവർക്കാണ് 99 വർഷത്തേക്ക് തുറമുഖത്തിന്‍റെ പ്രവർത്തനാനുമതി. ചരക്കുകപ്പലുകൾ അടുപ്പിക്കാൻ ചൈനയ്ക്ക് ആരുടെയും അനുമതി വേണ്ട. എന്നാൽ, സൈനിക കപ്പലുകൾ തുറമുഖത്ത് എത്തണമെങ്കിൽ ലങ്കയുടെ അനുമതി വേണം. 1987 ൽ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനിക കപ്പലുകളെ പ്രവേശിപ്പിക്കരുതെന്നാണ്.

by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
എം കെ ബി ചാരിറ്റബിൾ സൊസൈറ്റി, മുള്ളിയൻ കാവ് കീഴാറ്റിങ്ങൽ 76-ആം സ്വാതന്ത്ര ദിനാഘോഷവും അതിനോട് ചേർന്ന് മെറിറ്റ് അവാർഡു ദാനവും നടത്തി. കീഴാറ്റിങ്ങൽ മുള്ളിയൻ കാവ് ക്ഷേത്രത്തിന് സമീപം നിലകൊള്ളുന്ന സൊസൈറ്റിയുടെ ഓഫീസ് അങ്കണത്തിൽ നടന്ന ആഘോഷ പരിപാടിയിൽ പ്രസിഡന്റ് ഗോപകുമാർ ദേശീയപാതക ഉയർത്തി, തുടർന്ന് നടന്ന മെറിറ്റ് അവാർഡ് ദാന ചടങ്ങിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി, സി ബി എസ് സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മെമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

ഇലക്ട്രോ പ്ളേറ്റിങ്ങ് ട്രേഡിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നിഥുനെയും ചടങ്ങിൽ ക്യാഷ് അവാർഡും മെമെന്റോയും നല്കി അനുമോദിച്ചു. വാർഡ് മെമ്പർ യമുന, റിട്ടയേർഡ് അദ്ധ്യാപിക ലീല എന്നിവർ ചടങ്ങിൽ സന്നിഹിതയായി കുട്ടികളെ അഭിസംബോധന ചെയ്തു. വൈസ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, സെക്രട്ടറി മനോജ്, ഖജാൻജി ജയകുമാർ, ഭരണ സമിതി അംഗങ്ങളായ, അരുൺ കുമാർ, മണിക്കുട്ടൻ, ബാബു ഡി കെ, വനിതാ പ്രതിനിധി ശ്രീവിദ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 17 മുതൽ 23 വരെ സൗജന്യമായി ബ്ലഡ് ഷുഗർ, ബി പി, സൗജന്യ ഡെന്റൽ കൺസൾട്ടേഷൻ, ഫിസിയോതെറാപ്പി കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഡോക്ടർ കൺസൾട്ടേഷൻസിന് നിരക്കിൽ ഇളവുകളും ലഭിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക്: 8129764466

by Midhun HP News | Aug 16, 2022 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ചലഞ്ചേഴ്‌സ് ക്ലബ് അംഗങ്ങളെ അണി നിരത്തി നടത്തിയ ചലഞ്ചേഴ്‌സ് പ്രീമിയർ ലീഗ് – സീ സൺ 2 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനം ക്ലബ് മുഖ്യ രക്ഷാധികാരിയും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായ അഡ്വ.സി.ജെ. രാജേഷ് കുമാറും, സമാപന യോഗo ഉദ്ഘാടനവും സമ്മാനദാനവും കേരള രഞ്ജി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യ A ടീം പ്ലയറും പോണ്ടിച്ചേരി രഞ്ജി ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടറുമായ വി.എ.ജഗദീഷും നിർവഹിച്ചു. ക്ലബ് കോ- ഓർഡിനേറ്റർ വിഷ്ണു ചന്ദ്രൻ, ഉപദേശകൻ വി. ഷാജി, പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു, സെക്രട്ടറി അനൂജ്, ട്രെഷറർ ശ്രീജിത്ത്, അജാസ്, രാഹിത് തുടങ്ങിയവർ സംസാരിച്ചു. ടൂർണമെന്റിൽ ശ്രേയസ് ഫ്രണ്ട്‌സ് ഒന്നാം സമ്മാനവും, റൈസിംഗ് സ്റ്റാർസ് രണ്ടാം സമ്മാനവും നേടി. വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിച്ചു.

Recent Comments