by Midhun HP News | Aug 14, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തീക രിക്കുന്നതിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പേരൂർ എം എം യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ വേറിട്ട പ്രവർത്തനവുമായി സീമന്തപുരം YMA ലൈബ്രറി ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകന്മാരെ പുനരാവിഷ്കരിച്ചത് നാട്ടുകാരിൽവിസ്മയം ഉണ്ടാക്കി. ക്വിറ്റ്ഇന്ത്യ സമര ചരിത്രം ദൃശ്യവത്കരിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നെടുംതൂണുകളായ സമര നേതാക്കളുടെ വേഷപകർച്ചയോടൊപ്പം അവരുടെ സംഭാവനകളും കുട്ടികൾ കോർത്തിണക്കി അവതരിപ്പിച്ചപ്പോൾ പ്രദേശവാസികൾക്ക് ഇതൊരു പുത്തൻ അനുഭവമായി തീർന്നു. കൂടാതെ മതേതരത്വം വിളിച്ചോതുന്ന ചെറു സ്കിറ്റുകളും ഡാൻസും സ്വാതന്ത്ര്യ ഗീതങ്ങൾ, ദേശഭക്തിഗാനങ്ങൾ തുടങ്ങി വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു
നാലാം ക്ലാസിലെ അഭിനവ് 1900 മുതൽ 1947 കാലഘട്ടത്തിലെ പത്രത്താളുകൾ ഉപയോഗിച്ച് തയ്യാറാക്കിയ സ്വാതന്ത്ര്യ സമര ചരിത്രം ഒരു എത്തിനോട്ടം എന്ന
ആൽബത്തിന്റെ പ്രകാശനവും നടന്നു. കൂടാതെ സ്വാതന്ത്ര്യസമര ചരിത്രത്തിലൂടെ എന്ന വീഡിയോ പ്രദർശനവും നടത്തി.
പി ടി എ പ്രസിഡന്റ് ശ്രീ എം എം താഹയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എം ഐ അജികുമാർ സ്വാഗതം ആശംസിക്കുകയും സീമന്തപുരം പത്താം വാർഡ് മെമ്പർ ശ്രീമതി സിമി പരിപാടി ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ജനിച്ചതും സൈനിക ജീവിതത്തിൽ നിന്നും വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന ശ്രീമാൻ ശ്രീരാജൻ അവർകളെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു
എം പി ടി എ പ്രസിഡന്റ് ശ്രീമതി അമ്മു വിനോദ് എം പി ടി എ വൈസ് പ്രസിഡന്റ് ശ്രീമതി ശ്രീജ അധ്യാപകരായ സുജിത്ത് , ശ്രീദേവി OK ദീപ.S, ശ്രീദേവി G എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വലിയകടയ്ക്കാൽ ചെറുകോട്ടുകോണം സ്വദേശി ഉഷാന്ത്( 35)നെയാണ് വൈകുന്നേരം അഞ്ചുമണിയോടെ വേളാവൂർ ആളുമാനൂർ മഠത്തിന് സമീപത്തുള്ള ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് മേലാറ്റിങ്ങൽ പേരാണം ജവഹർ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ യു പി & എച്ച് എസ്സ് ക്ലാസിലെ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നൽകി.

by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
സീനിയർ സി.പി.ഒ.വനിതാ സെൽ എസ്.എസ് ഷിനിലാൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായി. ഷിനിലാൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്നു.

by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു സന്തോഷവാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മമ്മൂട്ടിയും മോഹൻലാലും ഉണ്ടാകുമെന്നാണ് വിനയൻ അറിയിച്ചത്. മലയാള സിനിമാ മേഖലയിലെ തൻെറ നിലപാടുകൾക്കോ അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും തൻെറ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദിയെന്നും വിനയന്റെ കുറിപ്പിൽ പറയുന്നു.

by Midhun HP News | Aug 14, 2022 | Latest News, ജില്ലാ വാർത്ത
ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന്, ലോക ബാഡ്മിന്റണ്‍ താരം പി വി സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ഇടത്തേ കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സിന്ധുവിനെ ലോക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കായി സ്വര്‍ണം നേടാനായി, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഞാന്‍ പിന്മാറുകയാണെന്നും കോമണ്‍വെല്‍ത്ത് ഗെയിംസിലെ ക്വാര്‍ട്ടര്‍ മത്സരത്തിനിടയിൽ കാലില്‍ വേദന അനുഭവപ്പെട്ടെന്നും, സിന്ധു സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഫിസിയോയുടേയും ട്രെയിനറുടേയും പരിശീലകന്റേയും സഹായത്തോടെയാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഫൈനലിന് ശേഷം വേദന സഹിക്കാനാവാതെയായി. ഇടത്തേ കാലിന് പരിക്കുണ്ട്. ഏതാനും ആഴ്ച്ചത്തെ വിശ്രമം വേണം എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കോര്‍ട്ടിലേക്ക് ഉടന്‍ മടങ്ങി എത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്ധു കുറിച്ചു.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രധാന പ്രതീക്ഷ ആയിരുന്നു സിന്ധു. രണ്ട് വട്ടം വീതം വെള്ളിയും വെങ്കലവും നേടിയ സിന്ധു 2019ല്‍ സ്വര്‍ണവും സ്വന്തമാക്കി. ഓഗസ്റ്റ് 21നാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.
Recent Comments