ആൾ ഇന്ത്യ ലോയേഴ്‌സ്; ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര രക്തസാക്ഷികൾക്ക് ആദരവ്

ആൾ ഇന്ത്യ ലോയേഴ്‌സ്; ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര രക്തസാക്ഷികൾക്ക് ആദരവ്

ആറ്റിങ്ങൽ: ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ആറ്റിങ്ങൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കോടതി പരിസരത്തു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു സ്വാതന്ത്ര്യ സമര രക്തസാക്ഷികൾക്ക് ആദരവ് അർപ്പിച്ചു. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. മടവൂർ അനിൽ ഉൽഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. സി ജെ രാജേഷ് അധ്യക്ഷനായി. അഡ്വ. കല്ലമ്പലം ഷാജഹാൻ, അഡ്വ.എസ് ലെനിൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അഡ്വ. ജിനി സ്വാഗതവും, അഡ്വ. ഗീത നന്ദിയും പറഞ്ഞു.

നെഞ്ചുവേദനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു

നെഞ്ചുവേദനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു

കോഴിക്കോട്: നെഞ്ചുവേദനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണു മരിച്ചു. താമരശ്ശേരി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ് ഐ സനൂജാണ് (37) മരിച്ചത്. രാവിലെ ജോലിക്ക് എത്തിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റേഷനില്‍ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മുംബൈ ടീമില്‍ അവസരമില്ല; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്ക് മാറുന്നു

മുംബൈ ടീമില്‍ അവസരമില്ല; അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് മാറി ഗോവയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. മുംബൈ ടീമില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാവുന്നതിനെ തുടര്‍ന്നാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത സീസണ്‍ മുതല്‍ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാന്‍ അനുവിക്കണം എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അര്‍ജുന്‍ ആവശ്യപ്പെട്ടു. ഇതോടെ
ഗോവ ടീമിലേക്ക് അര്‍ജുന്‍ എത്തുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു.

2020-21 സീസണില്‍ മുംബൈക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ട് മത്സരം മാത്രമാണ് അര്‍ജുന് കളിക്കാനായത്. അര്‍ജുന്റെ കരിയറില്‍ ഈ ഘട്ടത്തില്‍ കൂടുതല്‍ മത്സര സമയം ലഭിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് എസ്ആര്‍ടി സ്‌പോര്‍ട്ട് മാനേജ്‌മെന്റ് പ്രതികരിച്ചു.

ഇന്ത്യ അണ്ടര്‍ 19 ടീമിനൊപ്പം രണ്ട് അനൗദ്യോഗിക മത്സരങ്ങള്‍ അര്‍ജുന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ ഒരു അവസരം പോലും നല്‍കാതെ മുംബൈ ടീം ഒഴിവാക്കിയത് അര്‍ജുനെ നിരാശപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഗോവയുടെ പ്രീ സീസണ്‍ സാധ്യതാ ടീമില്‍ അര്‍ജുനെ ഉള്‍പ്പെടുത്തിയേക്കുമെന്ന് ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സുരജ് ലോതിലകര്‍ പ്രതികരിച്ചു.

കടം കയറി ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടി, ജപ്തി നടപടികൾക്കിടെ 80 ലക്ഷത്തിന്റെ ഭാ​ഗ്യം തേടിയെത്തി

കടം കയറി ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടി, ജപ്തി നടപടികൾക്കിടെ 80 ലക്ഷത്തിന്റെ ഭാ​ഗ്യം തേടിയെത്തി

കടബാധ്യതയെ തുടർന്ന് നട്ടം തിരിയുന്നതിനിടെ അനൂപിനെ തേടി ആ ഭാ​ഗ്യം എത്തി. കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് തൊടുപുഴ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിനെ തേടിയെത്തിയത്.

വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ്. സാമ്പത്തിക ബാധ്യത മൂലം ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. രണ്ടാഴ്ച മുൻപാണു പുതിയതു തുടങ്ങിയത്. വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണു ഭാ​ഗ്യ സമ്മാനം അനൂപിനെ തേടിയെത്തിയത്. അനു ആണ് അനൂപിന്റെ ഭാര്യ. അനയയാണ് മകൾ.

നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

നവജാതശിശുവിന്റെ മരണം കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു.

കഴിഞ്ഞദിവസം തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയി

സ്വര്‍ണവിലയിൽ വർധന

സ്വര്‍ണവിലയിൽ വർധന

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. ഗ്രാമിന് 40 രൂപ ഉയര്‍ന്നു. 4775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച രണ്ടുതവണയായി 480 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒന്‍പതിന് ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഇടിവ് നേരിടുന്നതാണ് ദൃശ്യമായത്. ചൊവ്വാഴ്ച 38,360 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.