by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
വക്കം: അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യം പോലീസ് പിടികൂടി. വക്കം മാർത്താണ്ടൻ കുട്ടി സ്മാരകത്തിന് സമീപം വലിയ വീട്ടിൽ സതീഷ് (28) ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടിവെച്ച് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 25 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ മദ്യക്കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് അടുക്കള ഭാഗത്ത് ചാക്കിൽ കെട്ടിവെച്ച നിലയിൽ വിവിധയിനം മദ്യം കണ്ടത്തിയത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചതടക്കം നിരവധി അടിപിടി, മോഷണക്കേസിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവുർ എസ്.എച്ച്. ഒ അജേഷ് വി , എസ് ഐ മാരായ ദീപു, മാഹിൻ , എ.എസ് .ഐ മാരായ ശ്രീകുമാർ, ജയകുമാർ രാജീവ് എസ്.പി.സി. ഒ മാരയ ജോതിഷ് കുമാർ , അജിത് കൃഷ്ണ, മേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കായ പ്രതിയെ റിമാന്റ് ചെയ്തു.
by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആലപ്പുഴ കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസും മുസ്ലിം ലീഗും യോഗം ബഹിഷ്‌കരിക്കും. ഇന്ന് വൈകീട്ട് നാലിന് ആലപ്പുഴ കലക്ടറേറ്റിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ യോഗമാണ് ബഹിഷ്‌കരിക്കുന്നത്.

ജില്ലാ കലക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി ചെയര്‍മാന്‍. ശ്രീറാം ചുമതലയേറ്റശേഷം ആദ്യം നടക്കുന്ന യോഗമാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ബഹിഷ്‌കരിക്കുന്നത്. ജനവികാരം മാനിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചാണ് ബോട്ട് റേസ് കമ്മിറ്റി യോഗം ബഹിഷ്‌കരിക്കുന്നതെന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും വ്യക്തമാക്കി.
ശ്രീറാമിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഗമം നടത്തും. കെ എം ബഷീറിന്‍റെ സഹപാഠികളുടെ സത്യഗ്രഹവും ഇന്ന് ഉണ്ടാകും. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കളക്ടർ പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തലത്തിൽ എസ് ഡി പി ഐയും നാളെ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.
ബഷീർ കൊലപാതകക്കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ പത്ര പ്രവര്‍ത്തക യൂണിയന്‍, കേരള മുസ്ലിം ജമാഅത്ത് ഉള്‍പ്പെടെയുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ നടപടി നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ആരോപിച്ചു. 2019 ലാണ് മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ മദ്യലഹരിയിൽ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയത്.
by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മഹാകവി കുമാരനാശാൻ ശതോത്തര കനകജൂബിലി ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് സെമിനാർ ജൂലൈ 31 ഞായറാഴ്ച 4 മണിക്ക് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനിലെ ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ നടക്കും. സെമിനാറിൽ ദുരവസ്ഥ ശ്രീബുദ്ധ ദർശനം ചണ്ഡാലഭിക്ഷുകിയിൽ എന്ന വിഷയത്തിൽ സുധാകരൻ ചന്തവിള പ്രബന്ധമവതരിപ്പിക്കും. ഡോ. പ്രിയാ സുനിൽ, തുളസി വെൺകുളം എന്നിവർ അനുബന്ധ പ്രഭാഷണങ്ങൾ നടത്തും.

by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐഎച്ച്ആർഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-2223243, 8547005025), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂർ (0483-2963218, 8547005070, 7736913218), വടക്കാഞ്ചേരി (0492-2255061, 8547005042), അഗളി (04924-254699, 9447159505), നാട്ടിക (0487-2395177, 8547005057), ചേലക്കര (0488-4227181, 295181, 8547005064), കൊടുങ്ങലൂർ (0480-2816270, 8547005078) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ജൂലൈ 28ന് രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്:
www.ihrd.ac.in.
by Midhun HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ജയ്പുർ: രാജസ്ഥാനിലെ ബാര്‍മറിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണു. മിഗ്-21 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ മരിച്ചതായി വ്യോമസേന സ്ഥിരീകരിച്ചു. വിമാനത്തിന്റെ ഭാഗങ്ങളിലും പ്രദേശത്തും തീപടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. പുറത്തുവിട്ടിട്ടുണ്ട്.
സംഭവത്തെ കുറിച്ച് വായുസേന മേധാവി വി.ആര്‍. ചൗധരി, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി ആശയവിനിമയം നടത്തി. അപകടകാരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

by liji HP News | Jul 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. സിബിഐ നല്‍കിയ കുറ്റപത്രം തള്ളി, തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കലാഭവന്‍ സോബിയും നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാൽ അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്കറിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്. നിർണായക സാക്ഷികളെ ബോധപൂർവ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നാണ് ബന്ധുക്കളുടെ വാദം.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയതെന്നാണ് സിബിഐ നൽകുന്ന മറുപടി. സിബിഐ സമർപ്പിച്ച രേഖകൾ വിശദമായി പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.
കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐ കുറ്റപത്രത്തിൽ പറഞ്ഞത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ, 2019 സെപ്തംബർ 25ന് പുലർച്ചെയാണ് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം വെച്ച് വാഹനാപകടത്തിൽ ബാലഭാസ്ക്കറും മകളും മരിക്കുന്നത്.
Recent Comments