by Midhun HP News | Jul 18, 2022 | Latest News, ജില്ലാ വാർത്ത
മലപ്പുറം: പ്രായമായ സ്ത്രീകളെ സമീപിച്ച് പെൻഷനും മറ്റും ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുന്ന പ്രതി പിടിയിൽ. തൃശൂർ ചാവക്കാട് സ്വദേശിയായ പട്ടാട്ട് യൂസഫ് ആണ് പിടിയിലായത്. തിരൂർ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പരാതിക്കാരിക്ക് പെൻഷൻ വാഗ്ദാനം ചെയ്ത് മൂന്നര പവൻ സ്വർണാഭരണം കൈക്കലാക്കി മുങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ ചാവക്കാട്ടുള്ള വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയിലാണ് ഇയാൾ തിരൂരിൽ വെച്ച് പെൻഷൻ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മധ്യവയസ്‌കയായ സ്ത്രീയെ സമീപിച്ച് പ്രീമിയം അടക്കാനുള്ള തുകയുടെ പേര് പറഞ്ഞ് സ്വർണാഭരണം കൈക്കലാക്കി മുങ്ങിയത്.
അന്വേഷണത്തിൽ സ്വർണാഭരണങ്ങൾ കോഴിക്കോട് മിഠായി തെരുവിലെ ജ്വല്ലറിയിൽ നിന്ന് ഉരുക്കിയ നിലയിൽ കണ്ടെടുത്തിട്ടുണ്ട്.
തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ള പ്രതി കഴിഞ്ഞവർഷം സമാനമായ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. നിലവിൽ ഇത്തരത്തിലുള്ള പല കേസുകൾ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്നും അന്വേഷണത്തിൽ ഇയാൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും പൊലീസ് പറഞ്ഞു.
by liji HP News | Jul 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുട്ടപ്പലം: എസ് എഫ് ഐ മുട്ടപ്പലം ലോക്കൽ കമ്മിറ്റി വിദ്യാർഥികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അവകാശപത്രിക അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അനിലിന് സമർപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാമെന് പ്രസിഡന്റ് ഉറപ്പ് നൽകി. എസ് എഫ് ഐ മുട്ടപ്പലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജീഷ്, ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ജിതിൻ, സി പി ഐ (എം) ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ ഷിബു, അനീഷ് എന്നിവർ പങ്കെടുത്തു.

by liji HP News | Jul 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വായന മാസാചരണത്തോടനുബന്ധിച്ച് വായനയുടെ പുതിയ ലോകങ്ങൾ തേടി ഡയറ്റ് സ്കൂളിലെ കുട്ടികൾ ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി സന്ദർശിച്ചു. പുസ്തകങ്ങളോട് കൂട്ടുകൂടിയും പുസ്തകങ്ങൾ പരിചയപ്പെട്ടും അധ്യാപകരോടൊപ്പം ലൈബ്രറിയിൽ ചെലവഴിച്ച നിമിഷങ്ങൾ കുട്ടികളിൽ പുത്തനുണർവ് നൽകി.
വായനാ മാസാചരണം സമാപനത്തോടനുബന്ധിച്ച് കവിയും അധ്യാപകനും പാഠപുസ്തക കമ്മറ്റി അംഗവുമായ മനോജ് പുളിമാത്ത് ഡയറ്റ് സ്കൂളിലെ കുട്ടികളോടൊപ്പം കവിതകളിലൂടെയും പാട്ടുകളിലൂടെയും സംവദിച്ചത് വ്യത്യസ്ത അനുഭവമായി. ഒരുമാസം നീണ്ടുനിന്ന വിവിധ വായന മാസാചരണ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു ഈ കാവ്യ സല്ലാപം.

by Midhun HP News | Jul 18, 2022 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ വികസന സമിതികളുടെ കീഴിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷിതത്വവും വേതനവ്യവസ്ഥയും ഏകീകരിക്കണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് ബി സത്യൻ അധ്യക്ഷൻ ആയി. കെ എ ബിജുരാജ്, പി വി ജിൻരാജ്, ടി സുബ്രഹ്മണ്യൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കെ സുനിൽകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ബി.സത്യൻ (പ്രസിഡന്റ്) വിനീത്,ജോയിലാൽ അരവിന്ദ്,ശ്യാം,ശിവദാസ്,സിന്ധു(വൈസ് പ്രസിഡന്റ്മാർ)എം എസ് സുജിത് കുമാർ(സെക്രട്ടറി) സത്യൻ,ശങ്കർ,ബിജു,ഗിരീഷ്,അജിത് ഭാസ്കർ (ജോയിന്റ് സെക്രട്ടറിമാർ) രാജപ്പൻപിള്ള(ട്രഷറർ) എന്നിവർ ഭാരവാഹികളായി.
by liji HP News | Jul 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്. തിങ്കളാഴ്ച നടന്ന ഫൈനലില്‍ ജമൈക്കന്‍ വനിതകളുടെ ആധിപത്യം കണ്ട മത്സരത്തില്‍ 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷെല്ലി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗ റെക്കോഡും സ്വന്തം പേരിലാക്കി.
യൂജിന്‍ (അമേരിക്ക): ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസ്. തിങ്കളാഴ്ച നടന്ന ഫൈനലില്‍ ജമൈക്കന്‍ വനിതകളുടെ ആധിപത്യം കണ്ട മത്സരത്തില്‍ 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഷെല്ലി അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ വേഗ റെക്കോഡും സ്വന്തം പേരിലാക്കി.

10.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്‌സണ്‍ വെള്ളിയും 10.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഒളിമ്പിക് ജേതാവ് കൂടിയായ എലൈന്‍ തോംസണ്‍ വെങ്കലും നേടി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഇതാദ്യമായാണ് ഒരു രാജ്യം മൂന്ന് മെഡലുകളും സ്വന്തമാക്കുന്നത്.
സ്വര്‍ണം നേടിയ ഷെല്ലി ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ ട്രാക്ക് ഇനത്തില്‍ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കി. നേരത്തെ 2009, 2013, 2015, 2019 വര്‍ഷങ്ങളിലും താരം സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
by liji HP News | Jul 18, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചരക്ക് സേവന നികുതി വർധനവ് പ്രാബല്യത്തിൽ വന്നു. ഇതോടെ രാജ്യത്ത് വിവിധ സാധനങ്ങളുടെ വില ഉയരും. ചണ്ഡീഗഡിൽ നടന്ന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് വീട്ടുപകരണങ്ങൾ, ഹോട്ടലുകൾ, ബാങ്ക് സേവനങ്ങൾ, കാർഷിക ഉത്പന്നങ്ങൾ തുടങ്ങി നിരവധി സാധങ്ങൾക്ക് ചരക്ക് സേവന നികുതി (GST) ഉയർത്തിയത്.
മുൻകൂട്ടി പായ്ക്ക് ചെയ്തതും മുൻകൂട്ടി ലേബൽ ചെയ്തതുമായ കാർഷിക ഉത്‌പന്നങ്ങളുടെ വില വർധിച്ചു. തൈര്, ലസ്സി, വെണ്ണ പാൽ എന്നിവ ഇതിൽ ഉൾപ്പെടും. ഇങ്ങനെ പായ്ക്ക് ചെയ്ത ഉത്പന്നങ്ങൾക്ക് 5 ശതമാനം നിരക്കിലാണ് ജിഎസ്ടി ഏർപ്പെടുത്തിയത്. കൂടാതെ ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിൽ ഇന്ന് മുതൽ 18 ശതമാനം ജിഎസ്ടി ചുമത്തും. ഐസിയു അല്ലാതെ 5,000 രൂപയിൽ കൂടുതലുള്ള ആശുപത്രി മുറി ഉപയോഗിക്കുന്നതിനും നികുതി ഉണ്ടാകും.

Recent Comments