കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽതല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽതല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കേരള കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ മുനിസിപ്പൽ തല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് സർക്കാർ സാമൂഹ്യ ക്ഷേമ പെൻഷൻ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ആറ്റിങ്ങൽ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും മുനിസിപ്പൽ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാനും സി.ഐ.റ്റി.യു ആറ്റിങ്ങൽ ഏരിയാ പ്രസിഡൻ്റ് എം മുരളീധരൻ അധ്യക്ഷത വഹിച്ചു. കർഷകസംഘം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി സി ദേവരാജൻ, കർഷക തൊഴിലാളി വെസ്റ്റ് വില്ലേജ് സെക്രട്ടറി എസ് സതീഷ് കുമാർ, ഈസ്റ്റ് വില്ലേജ് സെക്രട്ടറി എം സതീഷ് ശർമ്മ, സി.ഐ.ടി.യു നേതാവ് സി.ജെ രാജേഷ് കുമാർ, കർഷക സംഘം ഈസ്റ്റ് വില്ലേജ് സെക്രട്ടറി കെ രാധാകൃഷ്ണകുറുപ്പ് എന്നിവർ സംസാരിച്ചു.

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടന്നു

കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം നടന്നു

ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണദിനം ആചരിച്ചു. അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

രാജീവ്ഗാന്ധിയുടെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത്, എസ് രഘുറാം എന്നിവർ നേതൃത്വം നൽകി. ഡിസിസി മെമ്പർമാർ, ബ്ലോക്ക് ഭാരവാഹികൾ, കൗൺസിലർമാർ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

സി. സുധർമ്മണി അമ്മ (സാറമ്മ) നിര്യാതയായി

സി. സുധർമ്മണി അമ്മ (സാറമ്മ) നിര്യാതയായി

ആലംകോട് മേവർക്കൽ ജെ ആർ ഭവനിൽ സി. സുധർമ്മണി അമ്മ (98) [റിട്ട. അധ്യാപിക ഗവ. എൽ.പി.എസ് മേവർക്കൽ] നിര്യാതയായി.
​ദീർഘകാലം മേവർക്കൽ ഗവ: എൽപിഎസിലെ അധ്യാപികയായിരുന്നു. പരേതനായ എം. ജനാർദ്ദനൻ പിള്ളയുടെ [KSEB] ഭാര്യയാണ്.

മക്കൾ:
​ജെ. എസ്. ലീലാമണിയമ്മ
​എസ്. ജെ. ഇന്ദിരാമണി
​എസ്. ജെ. രമാമണി [റിട്ട. സൂപ്രണ്ട്, KSEB]
​എസ്. ജെ. ജലജാമണി

മരുമക്കൾ:
വി.കെ. കുമാരൻ നായർ,
​പരേതരായ ജി. സുകുമാരപിള്ള,
​ആർ. പ്രഭാകരൻ നായർ,
​എം. രാമചന്ദ്രൻ നായർ

​സഞ്ചയനം: ഞായർ രാവിലെ 8-ന്.

മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു

മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു

ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി പൊങ്ങൻ വിളാകത്ത് രാജു (54) ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ 6:30 ഓടെ കായിക്കരയിൽ മിന്നും മാമ്പള്ളി സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള പരലോക മാതാവ് എന്ന വള്ളത്തിൽ മത്സ്യബന്ധനടത്തിനായ് പോയ 13 അംഗ സംഘത്തിൽ അംഗമായിരുന്നു രാജു.
ഇവർ വർക്കല ഭാഗത്ത് വല ഇട്ട ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു സംഭവം. 1.45 ഓടെ രാജു കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് കൂടെയുള്ളവർ രാജുവിനെ കരയ്ക്കെത്തിച്ച് സ്വകാര്യ വാഹനത്തിൽ വർക്കല മിഷൻ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മേരി. മക്കൾ: മാർട്ടിൻ, മഹേഷ്‌.

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മഹീന്ദ്രാ സൈലോ വാഹനത്തില്‍ ബെംഗളൂരുവില്‍ നിന്നുമായിരുന്നു ഇവര്‍ സിന്തറ്റിക് ഡ്രഗ്ഗുകള്‍ കടത്തിയിരുന്നത്. തുണിക്കച്ചവടമാണ് എന്ന് തോന്നിക്കുന്ന നിലയിൽ കുറച്ചു വസ്ത്രങ്ങൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ച ശേഷമാണ് ലഹരി കടത്തിയിരുന്നത്. സ്റ്റീരിയോ സിസ്റ്റത്തിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്. ഈഞ്ചക്കൽ കേന്ദ്രീകരിച്ച് ‘ഹോം ഗാർമെന്റ്‌സ്’ എന്ന പേരിൽ തുണിക്കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. പൊലീസിന് സംശയം തോന്നാതിരിക്കാനായി എട്ടു വയസ്സുള്ള മകളെയും, വനിതാ സുഹൃത്ത് തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യയെയും കിരൺ കൂടെ കൂട്ടിയിരുന്നു.

ബന്ധുക്കളെ വിളിച്ചു വരുത്തി എക്സൈസ് ഉദ്യോ​ഗസ്ഥർ കുട്ടിയെ എൽപ്പിച്ചു. കിരണിന്റെ ഭാര്യ വേർപിരി‍ഞ്ഞ് താമസിക്കുകയാണ്. കിരണിന്റെ അമ്മ ബീനയുടെ ഫോൺ വഴിയാണ് ലഹരിക്കച്ചവടം നടത്തിയിരുന്നതെന്ന് എക്സൈസ് സൂചിപ്പിച്ചു. ഇവർ സഞ്ചരിച്ച മഹീന്ദ്ര സൈലോ കാർ എക്സൈസ് പിടിച്ചെടുത്തു. പ്രതികൾക്കു ബെംഗളൂരുവിലെ ലഹരിമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി എക്‌സൈസ് അധികൃതർ അറിയിച്ചു.

പൂവനി കൃഷി ഉത്സവമാക്കി ‘സൗഹൃദ’ വനിതാ കൂട്ടായ്മ-പൊതു ജനത്തിന് സൗജന്യ പ്രവേശനം

പൂവനി കൃഷി ഉത്സവമാക്കി ‘സൗഹൃദ’ വനിതാ കൂട്ടായ്മ-പൊതു ജനത്തിന് സൗജന്യ പ്രവേശനം

കല്ലമ്പലം: ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി സർക്കാർ സഹായത്തോടെ മണമ്പൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ഒൻപതു വനിതകൾ പ്രയത്നിച്ചപ്പോൾ അവരുടെ കൃഷി രീതി നാടിന് മാതൃക ആയി വസന്തം വിരിയിച്ചു. ഈ വർഷത്തെ മികച്ച കർഷക കൂട്ടായ്മയായി മണമ്പൂർ ഗ്രാമ പഞ്ചായത്ത് കർഷകദിനത്തിൽ അവരെ ആദരിച്ചു.

ബെന്ദി, വാടാമല്ലി എന്നീ പുഷ്പങ്ങളും: വെണ്ട, വഴുതന, തക്കാളി, മുളക്, മീറ്റർ പയർ, വെള്ളരി, ചോളം, ചീര എന്നീ പച്ചക്കറികളും ഇവർ ശാസ്ത്രീയമായി കൃഷി ചെയ്തു വരുന്നു. പൊതു ജനങ്ങൾക്ക്‌ അവർ വിരിയിച്ച പൂക്കൾ നേരിട്ട് കാണുവാൻ ബുധൻ മുതൽ ഞായർ വരെ വൈകുന്നേരം 4 മുതൽ 6 മണി വരെ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.