by Midhun HP News | Feb 15, 2022 | Entertainment, Latest News, ജില്ലാ വാർത്ത, സിനിമ
കിരൺസ് പ്രോഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമിച്ച് സുജിത് എസ് നായർ തിരക്കഥയും സംവിധാനം നിർവഹിക്കുന്ന “രാഘവേട്ടന്റെ 16 ഉം രാമേശ്വരയാത്രയും ” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ സുരാജ് വെഞ്ഞാറമൂട്ന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടു.
ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന ഈ മുഴുനീള ഹാസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ചിൽ തുടങ്ങും. മലയാളത്തിലെ പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഗോപു കിരൺ സദാശിവൻ, ഛായാഗ്രഹണം- ഗൗതം ലെനിൻ, സംഗീതം- റോണി റാഫേൽ , സംഭാഷണം- സിനു സാഗർ, കല- മനോജ് ഗ്രീൻവുഡ്, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ- ഷാജി തിരുമല, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുകൻ, സാങ്കേതിക സഹായം- അജു തോമസ്, ഡിസൈൻസ്- എസ് കെ ഡി ഡിസൈൻ ഫാക്ടറി ,പിആർഒ- അജയ് തുണ്ടത്തിൽ .
by Midhun HP News | Jan 12, 2022 | Entertainment, Latest News, സിനിമ
പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തില്‍ ഒരു സിനിമ ഒരുങ്ങുന്നു. ചാനല്‍ ഫൈവിന്റെ ‘ഹെഡ്മാസ്റ്റര്‍’. ഇതിനോടകം കഴിവ് തെളിയിച്ച ആറ് സംവിധായകര്‍ ഹെഡ്മാസ്റ്ററിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സംവിധാനത്തിന് സംസ്ഥാന ദേശിയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള രാജീവ് നാഥിന്റെ 27ാം സിനിമയാണ് ഹെഡ്മാസ്റ്റര്‍. 2007ല്‍ ഏറ്റവും നല്ല ആദ്യ ചിത്രത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയ സുഭദ്രത്തിന്റെ സംവിധായകന്‍ ശ്രീലാല്‍ ദേവരാജ് ആണ് ഹെഡ്മാസ്റ്ററിന്റെ നിര്‍മാതാവ്.
ചാനല്‍ അവതാരകാനും എഴുത്തുകാരനും ആഗസ്റ്റ് ക്ലബ് എന്ന സിനിമയുടെ സംവിധായകനുമായ കെ.ബി. വേണുവും രാജീവ് നാഥും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ദേശിയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയ തലപ്പാവ്, ഒഴിമുറി എന്നീ സിനിമകളുടെ സംവിധായകന്‍ മധുപാലും, പതിനെട്ടാം പടിയുടെ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനും ഹെഡ്മാസ്റ്ററില്‍ ശ്രദ്ധേയമായ രണ്ട് വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ഇവരോടൊപ്പം, പ്രെയ്‌സ് ദ ലോര്‍ഡ്, രുദ്രസിംഹസം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ഷിബു ഗംഗാധരന്‍ ഹെഡ്മാസ്റ്ററിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. സംവിധാന പ്രതിഭകള്‍ ഒത്തുചേരുന്ന ചാനല്‍ ഫൈവിന്റെ ഹെഡ്മാസ്റ്റര്‍ ഇപ്പോഴേ ചലച്ചിത്ര രംഗത്ത് സംസാരവിഷയമായി കഴിഞ്ഞു. പ്രസിദ്ധ എഴുത്തുകാരന്‍ കാരൂര്‍ നീലകണ്ഠ പിള്ളയുടെ പൊതിച്ചോര്‍ എന്ന ചെറുകഥയുടെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് ഹെഡ്മാസ്റ്റര്‍. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആര്‍ഒ.
by Midhun HP News | Dec 22, 2021 | Entertainment, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങല്‍: പടുകൂറ്റന്‍ നക്ഷത്രമൊരുക്കി ക്രിസ്മസിനെ വരവേല്ക്കുകയാണ് ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി. എഞ്ചിനീയറിങ് കോളേജ്. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ നാല്പതോളം പേര്‍ ചേര്‍ന്നാണ് 30 അടി ഉയരമുള്ള നക്ഷത്രം ഒരുക്കിയത്.
തടി, തുണി, നൂല്, റിബണ്‍ എന്നിവ ഉപയോഗിച്ചാണ് നക്ഷത്രം നിര്‍മ്മിച്ചിട്ടുള്ളത്. കോളേജ് മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള നക്ഷത്രം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയാണ്
by liji HP News | Dec 6, 2021 | Entertainment, Latest News
കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ പി.കെ ബിജു രചനയും സംവിധാനവും നിർവഹിച്ച ‘കണ്ണാളൻ’ ഈ വരുന്ന 17 ന് ആറു ഒടിടി പ്ളാറ്റുഫോമിലൂടെ പ്രേക്ഷകരിലെത്തും. നീസ്ട്രീം, സൈന, ഫസ്റ്റ്ഷോസ്, ഹൈഹോപ്സ്, തീയേറ്റർ പ്ലേ, ലൈയിം ലൈറ്റ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്യുന്നത്.
സമൂഹത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ നിസ്സഹായതയും വെല്ലുവിളികളും ഒരു പത്ര പ്രവർത്തകന്റെ ജീവിതത്തിലൂടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് കണ്ണാളൻ. വാർത്തമാനകാല യഥാർഥ്യങ്ങളോട് പടപൊരുതുന്ന ഒരു പത്രപ്രവർത്തകന്റെ സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ സോഷ്യൽ പൊളിറ്റിക്‌സും കൂടി ചിത്രം വരച്ചു കാട്ടുന്നുണ്ട്.

സ്വന്തം ജീവിതംകൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥകൂടി ചിത്രം പറയുന്നുണ്ടെന്നു സംവിധായകൻ കൂട്ടി ചേർത്തു. വലിയ താരനിരയില്ലെങ്കിലും കരുത്തുറ്റ കഥയിലൂടയും കഥാപാത്രങ്ങളിലൂടെയും പ്രേഷകമനസ്സിൽ എന്നും നിൽക്കുന്ന ചിത്രമാണ് കണ്ണാളൻ. പാലക്കാട്, കുന്നത്തൂർ, ആലത്തൂർ എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.
by liji HP News | Nov 20, 2021 | Entertainment, Latest News, ജില്ലാ വാർത്ത
പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ നിർമ്മാണ സംരംഭമായ ‘സമാന്തരപക്ഷികൾ’ എന്ന ചിത്രം ജഹാംഗീർ ഉമ്മർ ആണ് സംവിധാനം ചെയ്യുന്നത്. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിദ്യാഭ്യാസ ബോധവത്കരണ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത നടൻ കൊല്ലം തുളസിയാണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് ‘സമാന്തര പക്ഷികൾ’ . ചില തെറ്റായ പ്രവണതകളിലേക്ക് വഴുതി വീഴുന്ന കൗമാരമനസ്സുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച് നേർവഴിക്ക് നടത്താൻ ഉതകുന്ന പരിഹാര മാർഗ്ഗങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. ഈ കാലഘട്ടത്തിന് എന്തുകൊണ്ടും അനിവാര്യമായ ചിത്രമെന്ന സവിശേഷതയും സമാന്തര പക്ഷികൾ അവകാശപ്പെടുന്നുണ്ട്.
കൊല്ലം തുളസി, ചിറ്റയം ഗോപകുമാർ, എം ആർ ഗോപകുമാർ, വഞ്ചിയൂർ പ്രവീൺകുമാർ, റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ, രാജമൗലി, വെങ്കി, ആരോമൽ, ആദിൽ, ഫബീബ്, ജെറിൻ, ജിഫ്രി, അജയഘോഷ് പരവൂർ, ശ്രീപത്മ, കാലടി ഓമന, ശുഭ തലശ്ശേരി, സൂര്യ കിരൺ, മഞ്ജു, റുക്സാന എന്നിവർ അഭിനയിക്കുന്നു. നിർമ്മാണം – പ്രേംനസീർ സുഹൃത് സമിതി, സംവിധാനം – ജഹാംഗീർ ഉമ്മർ , കഥ, തിരക്കഥ, സംഭാഷണം – കൊല്ലം തുളസി, ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, ഗാനരചന – പ്രഭാവർമ്മ, സംഗീതം – ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു, ആലാപനം – കല്ലറ ഗോപൻ , ക്രിയേറ്റീവ് ഹെഡ് – തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ – ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും – അബി കൃഷ്ണ, ചമയം – സുധീഷ് ഇരുവയി , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം – നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം – പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് – മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് – കണ്ണൻ പള്ളിപ്പുറം, പി ആർ ഓ – അജയ് തുണ്ടത്തിൽ . തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ. .
by Midhun HP News | Nov 5, 2021 | Entertainment, Latest News, സിനിമ
ആദിത്യ ഫിലിംസ് നിർമ്മിക്കുന്ന ‘രുദ്ര താണ്ഡവം’ എന്ന ഷോർട്ട് ഫിലിം ഞായറാഴ്ച യൂടൂബിൽ റീലീസ് ചെയ്യും. ഇതിനോടനുബന്ധിച്ച് അന്നേ ദിവസം വൈകുന്നേരം തൊടുപുഴ ഉപാസനയിൽ ചേരുന്ന യോഗത്തിൽ പ്രമുഖർ പങ്കെടുക്കും. കുമ്മം കല്ല് ബിടിഎം സ്കൂൾ അദ്ധ്യാപിക അനിത, നടനും ഫോട്ടോഗ്രാഫറുമായ റസാക് കേച്ചേരി, റനീഷ് മട്ടാഞ്ചേരി എന്നിവരാണ് ഈ ഹ്രസ്വ സിനിമയിലെ മുഖ്യ അഭിനേതാക്കൾ. സംവിധാനം മുരുകൻ.

Recent Comments