by Midhun HP News | Sep 5, 2023 | Latest News, കേരളം
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തിപ്രാപിച്ചു ന്യൂനമര്‍ദ്ദമായി മാറി. നിലവില്‍ ന്യൂനമര്‍ദം പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ഒഡീഷക്കും വടക്കന്‍ ആന്ധ്ര പ്രദേശ് തീരത്തിനും സമീപം സ്ഥിതിചെയ്യുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 5 മുതല്‍ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.
by Midhun HP News | Sep 5, 2023 | Latest News, കേരളം
കോട്ടയം: പുതുപ്പള്ളി ഇന്നു പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മത്സര രംഗത്തുണ്ട്. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ മുഖ്യ പ്രചാരണം. വികസന വിഷയങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്.
ചാണ്ടി ഉമ്മനും ജെയ്ക് സി തോമസിനും മണ്ഡലത്തില്‍ തന്നെയാണ് വോട്ട്.
പുതുപ്പള്ളി നിയമസഭ
ഉപതെരഞ്ഞെടുപ്പ്
ശതമാനം: 20.34%
പോൾ ചെയ്ത വോട്ട് : 35889
പുരുഷന്മാർ: 19157
സ്ത്രീകൾ: 16732
ട്രാൻസ്ജെൻഡർ: 0
by Midhun HP News | Sep 4, 2023 | Latest News, കേരളം
തിരുവനന്തപുരം: ഓണക്കാലം കഴിഞ്ഞുള്ള അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങി സര്‍ക്കാര്‍ . അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഓണം കൂടിയപ്പോൾ ഖജനാവിൽ നിന്ന് ഇറങ്ങിയത് 18000 കോടി രൂപയാണ്. അധിക ചെലവുകൾക്കെല്ലാം മുന്നിൽ പിടിച്ച് നിൽക്കാനായെന്ന് വിശദീകരിക്കുമ്പോഴും ഇനി വരുന്ന മാസങ്ങൾ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയാണ് ബാക്കി.
വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നുള്ള ധനസമാഹരണമാണ് പരിഗണനയിൽ. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത്.ട്രഷറിയിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക തടസങ്ങൾ പരിഹരിച്ച ശേഷം ബിവറേജസ് കോര്‍പറേഷനും സര്‍ക്കാരിന് പണം നൽകും.
വായ്പയായി എടുക്കുന്ന ഈ തുക മാർച്ച് 31ന് മുമ്പ് അടച്ചാൽ വായ്പയായി കേന്ദ്രം കണക്കാക്കില്ല. നികുതി വരുമാനത്തിൽ അടക്കം വരവു ചെലവുകളെല്ലാം വിലയിരുത്തിയായിരിക്കും തുടര്‍ തീരുമാനങ്ങൾ. നിലവിൽ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാനാണ് ട്രഷറിയിൽ നിയന്ത്രണം. അത് പത്ത് ക്ഷമെങ്കിലും ആക്കി ഉയര്‍ത്താൻ ഇനിയും കാത്തിരിക്കണം
by Midhun HP News | Sep 4, 2023 | Latest News, കേരളം
മുടപുരം: മുടപുരം പ്രേംനസീർ സ്മാരക ശാന്തി വായനശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പുതിയ പ്രേംനസീർ സ്മാരക ലൈബ്രറി സാഹിത്യകാരൻ ഉണ്ണി ആറ്റിങ്ങൽ ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ.തുളസീധരൻ അധ്യക്ഷത വഹിച്ചു. പുസ്തക വിതരണം സാഹിത്യകാരൻ രാമചന്ദ്രൻ കരവാരം നിർവഹിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ മത്സര വിജയികൾക്ക്
കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത, സിനിമ-സീരിയൽ നടൻ എ.കെ.ഫൈസൽ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു. വാർഡ് മെമ്പർ സൈജനാസർ, കിഴുവിലം രാധാകൃഷ്ണൻ, സി.എസ്.ചന്ദ്രബാബു, അജിത്.സി.കിഴുവിലം,
എൻ.ശശിധരൻ നായർ, ആർ.കെ.ബാബു എന്നിവർ പങ്കെടുത്തു. വായനശാല സെക്രട്ടറി വി.ബങ്കിൻ ചന്ദ്രൻ സ്വാഗതവും പ്രോഗ്രാം കൺവീനർ എൻ.എസ്.അനിൽ നന്ദിയും പറഞ്ഞു .
by Midhun HP News | Sep 4, 2023 | Latest News, കേരളം
മൂവാറ്റുപുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ ബെവ്‌കോ ജീവനക്കാര്‍ക്കെതിരെ കേസ്. മൂവാറ്റുപുഴ പൊലീസ് അബ്കാരി നിയമപ്രകാരമാണ് കേസ് എടുത്തത്. നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് ലക്കുകെട്ട് പുഴയോരത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് പുഴയോരത്ത് നാലുകുട്ടികള്‍ മദ്യപിച്ച് ലക്കുകെട്ട് കഴിഞ്ഞ 25ാം തീയതി കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരിലൊരാള്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.സഹപാഠികള്‍ മദ്യം നല്‍കിയെന്നായിരുന്നു കുട്ടികള്‍ പറഞ്ഞതെങ്കിലും, മൂവാറ്റുപുഴയിലെ ബെവ്‌കോ ഔട്ട് ലെറ്റില്‍നിന്നും വാങ്ങിയതാണെന്ന വിവരം പൊലീസിന് ലഭിച്ചു.
തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. പതിനെട്ടുവയസ് പൂര്‍ത്തിയാകത്തവര്‍ക്ക് മദ്യം നല്‍കരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് പോലും മദ്യം നല്‍കിയിട്ടില്ലെന്നാണ് ബെവ്‌കോ ജീവനക്കാര്‍ പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
by Midhun HP News | Sep 4, 2023 | Latest News, കേരളം
ഏഷ്യൻ കരാട്ടെ ജഡ്ജ് എന്ന പദവി നേടി എറണാകുളം കാക്കനാട് സ്വദേശി. അമാൻ ഏഷ്യൻ കരാട്ടെ ഫെഡറേഷൻ നടത്തിയ KATE, KUMITE പരീക്ഷയിൽ രണ്ടിനത്തിലും ഒരുപോലെ വിജയം കരസ്ഥമാക്കി അപൂർവ്വ നേട്ടം കൈവരിച്ച ഇന്ത്യയിൽ നിന്നുള്ള വനിതയെന്ന ബഹുമതി നേടിയിരിയ്ക്കുകയാണ് എറണാകുളം കാക്കനാട് സ്വദേശി സുമ എ എസ്. 28 വർഷമായുള്ള പരിശീലനത്തിൽ 7th ബ്ലാക്ക് ബെൽറ്റ്, തുടർച്ചയായി 10 വർഷം സംസ്ഥാന ചാമ്പ്യൻ, രണ്ട് വർഷം ദേശീയ ചാമ്പ്യൻ എന്നീ നേട്ടങ്ങൾക്കും അർഹയായിട്ടുണ്ട്.
Recent Comments