ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുവരുമ്പോള്‍ സന്ദീപ് പിച്ചും പേയും പറയുന്നുണ്ടായിരുന്നു എന്ന് ആശുപത്രി ജീവനക്കാര്‍. എന്നാല്‍ അടിപിടി കേസില്‍ കസ്റ്റഡിലെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന സമയത്ത് പ്രതി അക്രമാസക്തനായിരുന്നില്ല. മുറിവ് തുന്നിക്കെട്ടുന്നതിന് ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ സമയത്താണ് യുവാവ് അക്രമാസക്തനായതെന്നും ജീവനക്കാര്‍ പറയുന്നു.

ഡ്രസിങ്ങിനിടെ ഇറങ്ങിയോടിയ സന്ദീപ്, മുറിക്ക് പുറത്ത് നിന്നിരുന്ന പൊലീസുകാര്‍ അടക്കമുള്ളവരെയാണ് ആദ്യം ആക്രമിച്ചത്. ഡ്രസിങ് റൂമില്‍ നിന്ന് എടുത്തതെന്ന് കരുതുന്ന കത്രിക ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് തൊട്ടടുത്ത മുറിയില്‍ നിന്നിരുന്ന ഡോക്ടര്‍ വന്ദനാ ദാസിനെ ആക്രമിക്കുകയായിരുന്നു. രോഗികളെ നിരീക്ഷിക്കുന്നതിനുള്ള മുറിയിലായിരുന്നു വന്ദനാ ദാസ്. തലയ്ക്കും നെഞ്ചിലും കഴുത്തിലും കുത്തുന്നതാണ് കണ്ടതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികളായ ആശുപത്രി ജീവനക്കാര്‍ മാധ്യമങ്ങളോട് പറയുന്നു. യുവാവിന്റെ അതിക്രമം കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവറും പൊലീസുകാരും ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്.

വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി ആറുതവണയാണ് കുത്തിയത്. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളാണ് കുത്തേറ്റ് മരിച്ച വന്ദന. പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിക്ക് അടിമയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുമോ?; നിര്‍ണായക തീരുമാനം ഇന്ന്

കുട്ടികള്‍ക്ക് പിഴ ഒഴിവാക്കുമോ?; നിര്‍ണായക തീരുമാനം ഇന്ന്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാന്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഇന്ന്. സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനമൊട്ടാകെ എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേരും. ഇതില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിന് ഇളവ് അനുവദിക്കുന്ന കാര്യം ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം 20നാണ് പുതിയ റോഡ് സുരക്ഷാപദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഈ മാസം 19 വരെ പിഴയീടാക്കാതെ ബോധവല്‍ക്കരണമാണ് ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ക്യാമറ സ്ഥാപിക്കലില്‍ അഴിമതി ആരോപണവും തുടര്‍ വിവാദവുമുണ്ടായത്.

ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന 12 വയസ്സില്‍ താഴെയുള്ള കുട്ടിക്ക് 3 പേര്‍ യാത്ര ചെയ്യുമ്പോള്‍ ചുമത്തുന്ന പിഴയീടാക്കുമെന്ന വ്യവസ്ഥയില്‍ ഇളവു വേണമെന്ന് വ്യാപകമായാണ് ആവശ്യം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ കേന്ദ്രനിയമത്തിലെ വ്യവസ്ഥയില്‍ ഇളവുവരുത്തണമെന്നായിരുന്നു ആദ്യം ഗതാഗതവകുപ്പ് വിശദീകരിച്ചതെങ്കിലും സംസ്ഥാന സര്‍ക്കാര്‍ തന്നെ ഈ ഇളവ് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കുമെന്നാണ് വിവരം.

ആശുപത്രിയിൽ വന്നപ്പോള്‍ മുതല്‍ പിച്ചും പേയും; ഡ്രസിങ് റൂമിലെത്തിയതോടെ അക്രമം തുടങ്ങിയെന്നും ആശുപത്രി ജീവനക്കാര്‍

വന്ദനാ ദാസിനെ കുത്തിയത് ആറുതവണ, സന്ദീപ് സ്‌കൂള്‍ അധ്യാപകന്‍; ലഹരിക്കടിമയായതോടെ സസ്‌പെന്‍ഷന്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ വന്ദനാ ദാസിനെ പ്രതി കുത്തിയത് ആറുതവണ. കോട്ടയം കടുത്തുരുത്തിയിലെ വ്യാപാരിയായ മോഹന്‍ദാസിന്റെ ഏകമകളായ വന്ദനയുടെ നെഞ്ചിനും നട്ടെല്ലിനും കഴുത്തിലുമാണ് കത്രിക ഉപയോഗിച്ച് പ്രതി സന്ദീപ് കുത്തിയതെന്ന് പൊലീസ് പറയുന്നു. ഡോക്ടറെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ക്ക് കുത്തേറ്റത്.

പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് സ്‌കൂള്‍ അധ്യാപകനാണ്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. ലഹരിയ്ക്ക് അടിമയായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത സന്ദീപിനെ മുറിവ് തുന്നിക്കെട്ടുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഡ്രസിങ് റൂമില്‍ വച്ച് അവിടെ ഉണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്‍ജന്‍ ആയി പ്രാക്ടീസ് ചെയ്യുന്ന വന്ദനാ ദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഡോക്ടറെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമായതിനാല്‍ വെന്റിലേറ്റിലേക്ക് മാറ്റിയ വന്ദനാ ദാസ് മണിക്കൂറുകള്‍ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് സന്ദീപ് വീടിന് സമീപമുള്ളവരുമായി അടിപിടി കൂടിയത്. യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. കാലിന് പരിക്കേറ്റ സന്ദീപിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതിതീവ്ര ന്യുന മര്‍ദ്ദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ മിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു.

വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം നാളെ രാവിലെയോടെ തീവ്രചുഴലിക്കാറ്റായും മെയ് 12 ന് അതി തീവ്രചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനുശേഷം വടക്ക് വടക്ക് കിഴക്ക് ദിശ മാറി മെയ് 13 ഓടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 14 ന് ഉച്ചയോടെ ബംഗ്ലാദേശിനും മ്യാന്‍മറിനും ഇടയില്‍ പരമാവധി 130 കിമീ വേഗത്തില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എം. സുരേഷ്ബാബു പ്രേം നസീർ മാധ്യമ പുരസ്‌കാരം ഏറ്റു വാങ്ങി

എം. സുരേഷ്ബാബു പ്രേം നസീർ മാധ്യമ പുരസ്‌കാരം ഏറ്റു വാങ്ങി

തിരുവനന്തപുരം: നിത്യ ഹരിത നായകൻ പദ്മ വിഭൂഷൻ പ്രേംനസീറിന്റെ സ്മരണാർത്ഥം പ്രേംനസീർ സുഹൃത് സമിതി ഏർപെടുത്തിയ പ്രേം നസീർ മാധ്യമ പുരസ്‌കാരം രാഷ്ട്രദീപിക തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ എം. സുരേഷ് ബാബുവിന് ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള സമ്മാനിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സോനാറ്റ ഹാളിൽ നടന്ന ചടങ്ങിൽ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു അദ്യക്ഷത വഹിച്ചു. വി. കെ. പ്രശാന്ത് എം എൽ എ പ്രശസ്തി പത്രം സമ്മാനിച്ചു. യോഗത്തിൽ ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, കലാപ്രേമി ബഷീർ, ഉദയ സമുദ്രഗ്രൂപ്പ് ചെയർമാൻ രാജശേഖരൻ നായർ, ജൂറി ചെയർമാൻ ഡോ. എം. ആർ. തമ്പാൻ, ജമീൽ യൂസഫ്, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പനച്ച മൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു.

കോവിഡ് കാലത്ത് ദുരിതത്തിലായ സംസ്ഥാനത്തെ രണ്ട് ലക്ഷത്തിൽ പരം വരുന്ന സ്റ്റേജ് കലാകാരന്മാരുടെ ജീവിത ദുരിതങ്ങൾ രാഷ്ട്ര ദീപികയിൽ ആധി പൂക്കുന്ന വേദികൾ എന്ന പേരിൽ പരമ്പരയായി പ്രസീദ്ധീകരിച്ചിരുന്നു. ഈ പരമ്പരയ്ക്കാണ് ഏറ്റവും മികച്ച ഫീച്ചർ റിപ്പോർട്ടർക്കുള്ള സംസ്ഥാന മാധ്യമ പുരസ്‌കാരത്തിനു സുരേഷ് ബാബുവിനെ അർഹനാക്കിയത്. ഡോ. എം. ആർ. തമ്പാൻ ജൂറി ചെയർമാനും ഡോ. സുലേഖ കുറുപ്പ്, ഡോ. കായം കുളം യൂനസ്, റിട്ട. ജയിൽ ഡിഐ ജി. സന്തോഷ്‌, പനച്ച മൂട് ഷാജഹാൻ എന്നിവർ അംഗങ്ങൾ ആയിട്ടുള്ള ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ആധി പൂക്കുന്ന വേദികൾ എന്ന പരമ്പരയ്ക്ക് സുരേഷ്ബാബുവിന് ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന പുരസ്കാരമാണിത്. ഇന്ത്യൻ ഫെഡറേഷൻ ഓഫ്‌ സ്മാൾ ആന്റ് മീഡിയം ന്യൂസ്‌ പേപ്പേഴ്സ്ന്റെ പൂവച്ചൽ സദാശിവൻ സ്മാരക മാധ്യമ പുരസ്കാരവും ഭാരത രത്നം ഡോ. കെ. കാമരാജ് സാംസ്‌കാരിക സമിതി ഏർപെടുത്തിയ കാമരാജ് സ്മാരക മാധ്യമ പുരസ്കാരവും നേരത്തെ ലഭിച്ചിരുന്നു. അനശ്വര നടൻ പ്രേം നസീറിന്റെ ജന്മനാടായ ചിറയിൻകീഴ് പെരുങ്ങുഴി സ്വദേശിയാണ്.

ഭർത്താവ് മറ്റൊരു സ്‌ത്രീയ്ക്കൊപ്പം ഭാര്യയുടെ സ്കൂട്ടറിൽ; കുടുംബ കലഹവും അറസ്റ്റും

തിരുവനന്തപുരം: ഭാര്യയുടെ സ്കൂട്ടറിൽ യുവാവ് മറ്റൊരു സ്ത്രീയുമായി പോകുന്നതു റോഡ് കാമറയിൽ പതിഞ്ഞതിന് പിന്നാലെ കുടുംബ കലഹം.
ഹെൽമെറ്റ് വെക്കാതെ യാത്ര ചെയ്‌തതിന് ആർസി ഓണറായ ഭാര്യയ്‌ക്ക് മോട്ടോർ വാഹന വകുപ്പ് കാമറയിൽ പതിഞ്ഞ ചിത്രം അയച്ചു നൽകിയതാണ് പൊല്ലാപ്പായത്.

സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവതി ആരാണെന്ന് ചോദിച്ച് ഭാര്യ ഭർത്താവുമായി വഴക്കിട്ടു. വഴിയാത്രക്കാരിയാണെന്ന് പറഞ്ഞിട്ടും ഭാര്യ അം​ഗീകരിച്ചില്ല. ഒടുവിൽ തന്നെയും മൂന്നു വയസുള്ള കുഞ്ഞിനെയും ഭർത്താവ് മർ​ദിച്ചെന്ന് കാട്ടി ഭാര്യ കരമന പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്‌തു. ഇടുക്കി സ്വദേശിയായ യുവാവിനെ കോടതിയിൽ ഹാജരാക്കി.