by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഓഫീസുകളില്‍ എത്തിയത്. പരിശോധനയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്തു. അടുത്ത ഷിഫ്റ്റിലുള്ള ജോലിക്കാര്‍ ഓഫീസില്‍ എത്തേണ്ടതില്ലെന്നും നിര്‍ദേശം നല്‍കി. നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെതിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നാവായിക്കുളത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെള്ളൂര്‍ക്കോണം എസ്.ജെ.നിവാസില്‍ ജാസ്മിനെ(39) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മാതൃസഹോദരനായ മുഹമ്മദ് ഇസ്മയിലാണ് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. നാവായിക്കുളം വെള്ളൂര്‍ക്കോണം പള്ളിക്ക് സമീപം ജാസ്മിന്റെ പിതാവ് നടത്തുന്ന കടയില്‍ പെട്രോളുമായി എത്തിയാണ് ഇസ്മയില്‍ ആക്രമണം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം.
കടയിലും ജാസ്മിന്റെ ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തീ പടര്‍ന്നതോടെ പുറത്തേക്കിറങ്ങി ഓടിയ യുവതി നിലത്ത് കിടന്ന് ഉരുണ്ടു. നാട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. എന്നാല്‍ ഇയാള്‍ വിഷം കഴിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി തുടരുന്ന വഴിത്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: കന്നഡ ചിത്രമായ ‘കാന്താര‘യിലെ ‘വരാഹരൂപം‘ പാട്ടുമായി ബന്ധപ്പെട്ട കേസിൽ നടൻ പൃഥ്വിരാജിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ്. പകർപ്പവകാശ ലംഘന പരാതിയുമായി ബന്ധപ്പെട്ടു കോഴിക്കോട് ടൗൺ പൊലീസാണ് പൃഥ്വിരാജ് ഉൾപ്പെടെ ഏഴ് പേരിൽ നിന്നു കൂടി മൊഴിയെടുക്കാൻ ഒരുങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. പാട്ട് ഒറിജിനലാണെന്നും, പകർപ്പാവകാശം ലംഘിച്ചിട്ടില്ലെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.

പകർപ്പാവകാശം ലംഘിച്ചാണ് സിനിമയിൽ വരാഹരൂപം എന്ന പാട്ട് ഉപയോഗിച്ചതെന്ന കേസിൽ പ്രതികളായ സിനിമയുടെ നിർമാതാവ് വിജയ് കിർഗന്ദൂർ, ഋഷഭ് ഷെട്ടി എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി സ്റ്റേഷനിലെത്തിയത്.
by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. അതേ സമയം ഇന്ന് രാജ്യാന്തര വിപണിയിൽ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളെ തുടർന്ന് അമേരിക്കൻ ബോണ്ട് യീൽഡിനുണ്ടായേക്കാവുന്ന ചലനങ്ങൾ സ്വർണത്തിന് പ്രധാനമാണ്.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ചുതെങ്ങിൽ പത്താംക്ലാസ്സ് വിദ്യാർത്ഥി ജീവനൊടുക്കി. അഞ്ചുതെങ്ങ് പുത്തൻനട ആറാം വാർഡിലാണ് സംഭവം. പത്താംക്ലാസ്സ് വിദ്യാർത്ഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി തന്റെ, മരണ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയതായി പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഋതുൽ മനോജാണ് ജീവനൊടുക്കിയത്. കുട്ടിയുടെ അച്ഛൻ വിദേശത്തു നിന്നും മൂന്നു ദിവസത്തെ അവധിക്ക് വന്നിരുന്നു. ശേഷം ഇന്നലെയാണ് ഇദ്ദേഹം തിരികെ വിദേശത്തേക്ക് പോയത്. ഉച്ചയ്ക്ക് രണ്ടരയോടെ വീട്ടിലെത്തിയ ഋതുൽ മനോജ് ഉച്ച ഭക്ഷണം കഴിച്ചു. അതിനു ശേഷമാണ് സംഭവം. ശുചിമുറി അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.


by Midhun HP News | Feb 14, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ‘ജനകീയ പ്രതിരോധ ജാഥ’ പരിപാടിയുടെ വിജയത്തിനായി ചെറുന്നിയൂർ ലോക്കലിൽ സംഘാടക സമിതിക്ക് രൂപം നൽകി. പലച്ചിറ സി പി ഐ എം ലോക്കൽ കമ്മറ്റി ഹാളിൽ കൂടിയ യോഗം സി പി ഐ എം ജില്ലാ കമ്മറ്റി അംഗം അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ സലീം ഇസ്മയിൽ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വിശ്വനാഥൻ, ഏര്യാ കമ്മറ്റി അംഗം വി.സുധീർ, ഷിബു തങ്കൻ തുടങ്ങിയവർ പങ്കെടുത്തു. ഷിബു തങ്കൻ ചെയർമാനും, വിശ്വനാഥൻ സെക്രട്ടറിയുമായ സംഘാടക സമിതിക്ക് രൂപം നൽകി.


Recent Comments