സ്പെയിനിലെ വിശിഷ്ട കവയിത്രി ട്രിനിഡാഡ് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫലവൃക്ഷത്തൈകൾ സംഭാവന നല്കി

സ്പെയിനിലെ വിശിഷ്ട കവയിത്രി ട്രിനിഡാഡ് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫലവൃക്ഷത്തൈകൾ സംഭാവന നല്കി

ദി ഹാവൻ ഇന്റർനാഷണൽ പൊയട്രി ഗ്രൂപ്പിന്റെ സ്പെയിനിലെ വിശിഷ്ട കവയിത്രി ട്രിനിഡാഡ് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഫലവൃക്ഷത്തൈകൾ സംഭാവന നല്കി. അടുത്ത അധ്യയന വർഷം ഈ മരം കാണാൻ വിവിധരാജ്യങ്ങളിലെ (ഫീലിപ്പീൻസ്, സ്പെയിൻ , നൈജീരിയ) വിശിഷ്ട കവികൾ എത്തുന്നതാണ്. കുട്ടികളിൽ രചനാ താത്പര്യം വളർത്തുന്നതിനായി ഹാവൻ ഇന്റർനാഷണൽ ഗ്രൂപ്പ് നടത്തിയ റെന്റവൂ പരിപാടിയിൽ ആറ്റിങ്ങൽ ഗേൾസിന്റെ മികച്ച പ്രകടനം ശ്രദ്ധേയമായി. ഹാവൻ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായ ബാലചന്ദ്രൻ നായരാണ് പ്രതിനിധിയായി എത്തിയത്. സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളാണ് വൃക്ഷസംരക്ഷണം ഏറ്റെടുത്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് കവിതാ ജോൺ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സഫീനാ ബീഗം ടീച്ചർ നന്ദിയും പറഞ്ഞു.

പ്രണയദിനത്തില്‍ കാമുകിയ്ക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ച വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍

പ്രണയദിനത്തില്‍ കാമുകിയ്ക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ച വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍

തമിഴ്‌നാട്ടിൽ കാമുകിയ്ക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളേജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു. സമാനമായ ആട് മോഷണത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജി.എസ്.ജെ.കെയുടെ രണ്ടാമതു വോളിബോള്‍ ടൂര്‍ണമെന്റിന് സമാപനം

ജി.എസ്.ജെ.കെയുടെ രണ്ടാമതു വോളിബോള്‍ ടൂര്‍ണമെന്റിന് സമാപനം

അഴൂര്‍ ഗാന്ധിസ്മാരകം ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മാരകം വോളിബോള്‍ ഗ്രൗണ്ടില്‍ നടന്ന രണ്ടാമത് വോളിബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു. ജി.എസ്.ജെ.കെ രക്ഷാധികാരി എ.ആര്‍ നിസാര്‍ അധ്യക്ഷനായി. കേരളത്തിലെ പതിനാറ്‌ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റീല്‍ ജി.എസ്.ജെ.കെ വിജയികളായി.

പാടിക്കവിളാകം കെ.ബി.എ.എസ്.സി രണ്ടാം സ്ഥാനം നേടി. വിജയികള്‍ക്ക് ചിറയിന്‍കീഴ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ബി മുകേഷ്, ബി. മനോഹരന്‍ എന്നിവര്‍ ട്രോഫികളും, കാഷ് അവാര്‍ഡും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് അജിത് കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എസ്.വി അനിലാല്‍, കെ.ഓമന, ജയകുമാര്‍, മാടന്‍വിള നൗഷാദ്, ആര്‍.സുകു, എസ്. മഹേശ്വരന്‍, അബ്ദുള്‍ റഷീദ്, വോളിബോള്‍ ക്ലബ് ഭാരവാഹികളായ എസ്.സുജിത്, എ. മുജീബ്, എ.അഷ്റഫ്, രാജേഷ്, ഷാഫി തുടങ്ങിയവര്‍ സംസാരിച്ചു.

കാട്ടാക്കട ബസ് അക്ടീവയുമായി ഇടിച്ച് അപകടം; ഒരാൾക്ക് മരണം

കാട്ടാക്കട ബസ് അക്ടീവയുമായി ഇടിച്ച് അപകടം; ഒരാൾക്ക് മരണം

കാട്ടാക്കട ബാലരാമപുരം റോഡിൽ തൂങ്ങാമ്പാറക്ക് സമീപം ബസ് അക്ടീവയുമായി ഇടിച്ച് അപകടം. സ്കൂട്ടർ യാത്രികൻ മരണപെട്ടു. തൂങ്ങാമ്പാറ സ്വദേശി ഷാജിയാണ് (50) മരിച്ചത്. വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. സ്കൂട്ടർ യാത്രികൻ മറ്റൊരു വാഹനത്തെ മറികടന്ന് വരവെയാണ് ബാലരാമപുരം ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ബസിൽ ഇടിച്ചത്. വീഴ്ചയിൽ ഹെൽമെറ്റ് തെറിച്ചു പോകുകയും റോഡിൽ തലയിടിച്ച് വീഴുകയുമായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു.

വൈ ഐ പി ശാസ്ത്ര പഥത്തിന് അരങ്ങൊരുക്കി കിളിമാനൂർ ബി ആർ സി

വൈ ഐ പി ശാസ്ത്ര പഥത്തിന് അരങ്ങൊരുക്കി കിളിമാനൂർ ബി ആർ സി

കിളിമാനൂർ :സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ ആഭിമുഖ്യത്തിൽ
വൈ ഐ പി ശാസ്ത്രപഥം ഉപജില്ലാതല ദ്വിദിന റസിഡൻഷ്യൽ ക്യാമ്പിന് തുടക്കമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ജി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. നിത്യ ജീവിതത്തിലെ പ്രശ്നങ്ങളെ കണ്ടെത്തുക, ഗവേഷണപരമായി അവയെ സമീപിക്കുക, ശാസ്ത്രീയ പരിഹാരങ്ങളിൽ എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് വൈ.ഐ.പി യുടെ ലക്ഷ്യം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും എസ് എസ് കെയും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിയിൽ കിളിമാനൂർ സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.

ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ വി ആർ സാബു, എ ഇ ഒ.പ്രദീപ് വി എസ്സ്, ബി.ആർ സി ട്രെയിനർ ഷാനവാസ് ബി, ബിആർസി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പരിശീലകരായ ബിജു വി, ദീപ റാണി ആർ, പ്രദീപ് എസ്, ധന്യ ടി എസ് എന്നിവർ ക്ലാസ് നയിച്ചു. ട്രെയിനർ വൈശാഖ് കെ എസ് നന്ദി പറഞ്ഞു.

“ദൈവത്തിന്റെ കാൽപ്പാട്”; അശോകൻ കായിക്കരയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

“ദൈവത്തിന്റെ കാൽപ്പാട്”; അശോകൻ കായിക്കരയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

അശോകൻ കായിക്കരയുടെ “ദൈവത്തിന്റെ കാൽപ്പാട്” കവിതാ സമാഹാര പുസ്തകം പ്രകാശനം ചെയ്തു. അശോകൻ കായിക്കര രചിച്ച കാവ്യപഥം പ്രസാധനം ചെയ്ത “ദൈവത്തിന്റെ കാൽപ്പാട് എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനമാണ് നടന്നത്. ഫെബ്രുവരി 11 ശനിയാഴ്ച്ച രാവിലെ 9 ന് നിലയ്ക്കാമുക്ക് വക്കം ഖാദർ ഹാളിൽ കാളിദാസ സാഹിത്യ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനകർമ്മം ഓരനെല്ലൂർ ബാബു നിർവ്വഹിച്ചു. സംഗീത സംവിധായകൻ പാർത്ഥസാരഥിയ്ക്ക് കവിതാ സമാഹാര പുസ്തകം നൽകിക്കൊണ്ട് പ്രശ്‌സ്ത സംഗീത സംവിധായിക, പിന്നണി ഗായിക ലൗലി ജനാർദ്ദന പുസ്തക പ്രകാശനം നിർവ്വഹിച്ചു.

ചടങ്ങിൽ വക്കം സുകുമാരൻ (കാളിദാസ്) അദ്ധ്യക്ഷത വഹിച്ചു. വർക്കല ഗോപാലകൃഷ്ണൻ,
സുജകമല, എ.വി. ബാഹുലേയൻ, വിജയൻ പാലാഴി, വക്കം രാധാകൃഷ്ണൻ, പ്രദീപ് വക്കം, ജയിൻ വക്കം, തുടങ്ങിയവർ പങ്കെടുത്തു.