യുജിസി നെറ്റ് : അപേക്ഷ ജനുവരി 23 ന് വൈകുന്നേരം 5 മണി വരെ

യുജിസി നെറ്റ് : അപേക്ഷ ജനുവരി 23 ന് വൈകുന്നേരം 5 മണി വരെ

ഇന്ത്യൻ സർവ്വകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസർ’, ‘ജെആർഎഫ്, എന്നിവയ്ക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിനുള്ള പരീക്ഷയായ യുജിസി നെറ്റ് നടത്തുന്നതിന് യുജിസി എൻടിഎയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) യുജിസി നെറ്റ് – ജെആർഎഫ് 83 വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിൽ നടത്തും.

യുജിസി നെറ്റ് ഡിസംബർ 2022-ന്റെ ഷെഡ്യൂൾ ഇപ്രകാരമാണ്.

♦️ഓൺലൈൻ അപേക്ഷയുടെ സമർപ്പണം ഫോം: 2022 ഡിസംബർ 29 മുതൽ 2023 ജനുവരി 23 വരെ (വൈകിട്ട് 05:00 മണി വരെ)

പരീക്ഷാ തീയതികൾ:

♦️2023 ഫെബ്രുവരി 21 മുതൽ 2023 മാർച്ച് 10 വരെ.

കഥാപ്രസംഗ ഉത്ഘാടനം നടന്നു

കഥാപ്രസംഗ ഉത്ഘാടനം നടന്നു

കാഥികൻ കിളിമാനൂർ സലീംകുമാറിന്റെ പുതിയ കഥ ” ശകുനി” 21-01-2023 ൽ കിളിമാനൂർ ആറ്റൂർ ശിവവിഷ്ണു ക്ഷേത്രസന്നിധിയിൽ ഗുരുവായൂർ ദേവസ്വം ഓഡിറ്റ് ഓഫീസിലെ ഓഡിറ്റ് ഓഫീസർ ജി എസ് .അജിത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസ്തുതപരിപാടി ക്ഷേത്രോത്സവ കമ്മിറ്റി സെക്രട്ടറി ചെമ്പകശ്ശേരി ബിനുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട്, കഥാപ്രസംഗകരായ പുളിമാത്ത് ശ്രീകുമാർ, കാരേറ്റ് ജയകുമാർ, കായിക്കര വിപിൻ ചന്ദ്രപാൽ, പിരപ്പൻ കോട് മധു, കഥാപ്രസംഗകലാ പരിപോഷകനും, സാംസ്കാരികപ്രവർത്തകനുമായ മുത്താന സുധാകരൻ എന്നിവർ സംസാരിച്ചു. കാഥികൻ കിളിമാനൂർ സലീം കുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കഥാപ്രസംഗ അവതരണവും നടന്നു

മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം വരുന്നു

മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം വരുന്നു

മൂന്നാർ: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ൽ രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണം ഏർപ്പെടുത്താൻ പോകുന്നു. രാ​ത്രി സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും രാ​ത്രി എ​ട്ട്​ മു​ത​ൽ രാ​വി​ലെ ആ​റ്​ വ​രെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മൂന്നാറിൽ ചേർന്ന സ​ർ​വ​ക​ക്ഷി യോ​ഗം നിർദേശിച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർക്ക് ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് എ ​രാ​ജ എംഎ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലി​റ​ങ്ങു​ന്ന ആ​​ക്ര​മ​ണ​കാ​രി​ക​ളാ​യ ആ​ന​ക​ളെ നാ​ടു​ക​ട​ത്ത​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ലെ സ​ഫാ​രി​ക്കും ട്ര​ക്കി​ങി​നും നി​യന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

മൂ​ന്നാ​ർ, ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻപാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ അ​ഞ്ച് ആ​ന​ക​ളാ​ണ്​ സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ന്ന​ത്. പൊ​തു​വെ ശാ​ന്ത​നാ​യി​രു​ന്ന പ​ട​യ​പ്പ​യും ആ​ക്ര​മ​ണ​കാ​രി​യാ​യി. നി​ര​വ​ധി പേ​രു​ടെ ജീ​വ​നെ​ടു​ത്ത ച​ക്ക​ക്കൊ​മ്പ​നും മൊ​ട്ട​വാ​ല​നും അ​രി​ക്കൊ​മ്പ​നും ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ആ​ന​ക​ളെ നാ​ടു​ക​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​യ​ത്​. വ​ന്യ​മൃ​ഗ​ങ്ങ​ളെ ശ​ല്യ​പ്പെ​ടു​ത്തും വി​ധം ജീ​പ്പ് ഡ്രൈ​വ​ർ​മാ​രും റി​സോ​ർ​ട്ടു​ക​ളും ന​ട​ത്തു​ന്ന നൈ​റ്റ് സ​ഫാ​രി​ക്കും ട്ര​ക്കി​ങ്ങി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ എ. ​രാ​ജ എംഎ​ൽഎ പ​റ​ഞ്ഞു.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി ന​ഷ്ട​പ​രി​ഹാരം ല​ഭ്യ​മാ​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തും. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ലാ​യെ​ത്തു​ന്ന ആ​ന​ച്ചാ​ൽ, ചെ​ങ്കു​ളം, പോ​ത​മേ​ട്, ല​ക്ഷ്മി, മൂ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ത്താ​ൻ പൊ​ലീ​സി​നും വ​നം വ​കു​പ്പി​നും ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ർ രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ നി​ർ​ദേ​ശം ന​ൽകി​യി​ട്ടു​ണ്ട്.

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവല്ല ചാത്തൻകേരി ആര്യമുണ്ടകത്തിൽ വീട്ടിൽ രാജേഷ് (23) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് രാജീവിന് പരിക്കേറ്റു. തിരുവല്ല – മാവേലിക്കര റോഡിലെ അമ്പിളി ജംഗ്ഷനിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രാജേഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാലിന് പരിക്കേറ്റ രാജീവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ദൗത്യം വിജയം; ധോണിയെ വിറപ്പിച്ച ‘പി.ടി 7’ന് മയക്കുവെടിയേറ്റു

ദൗത്യം വിജയം; ധോണിയെ വിറപ്പിച്ച ‘പി.ടി 7’ന് മയക്കുവെടിയേറ്റു

പാലക്കാട്: ധോണിയെ വിറപ്പിച്ച പി.ടി. സെവനെ പിടികൂടി. കൊമ്പനെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല. ഞായറാഴ്ച രാവിലെ പി.ടി. സെവനെ പിന്തുടരാന്‍ ഒരു സംഘം കാട്ടിലേക്കു കയറിയിരുന്നു. ഇന്നലെ പി.ടി. സെവനെ മയക്കുവെടി വയ്ക്കാനുളള ശ്രമം നടന്നെങ്കിലും ദൗത്യം വിജയകരമായിരുന്നില്ല

ശനിയാഴ്ച പുലര്‍ച്ചെ ധോണി വനമേഖലയിലെ അരിമണിഭാഗത്ത് ആനയെ കണ്ടെത്താന്‍ ട്രാക്കര്‍മാര്‍ക്ക് കഴിഞ്ഞു. സാധാരണ ഉള്‍ക്കാട്ടിലേക്ക് അധികം പോകാത്ത ആനയാണെങ്കിലും, മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞ ‘പി.ടി. 7’ ചെങ്കുത്തായ മലയോരത്തെ ഇടതൂര്‍ന്ന കാട്ടിലേക്ക് മാറി നിലയുറപ്പിച്ചു

വിസ്‌ഡം ആറ്റിങ്ങൽ സബ് ജില്ലാ മദ്രസ്സാ സർഗസംഗമം ആരംഭിച്ചു

വിസ്‌ഡം ആറ്റിങ്ങൽ സബ് ജില്ലാ മദ്രസ്സാ സർഗസംഗമം ആരംഭിച്ചു

ആറ്റിങ്ങൽ: വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ വിദ്യാർത്ഥികളുടെ സബ്ജില്ലാതല സർഗസംഗമം പാലാംകോണം അൽ-ഫിത്ര സ്കൂളിൽ ആരംഭിച്ചു. ആറ്റിങ്ങൽ സബ് ജില്ലയിലെ വിവിധ മദ്രസ്സകളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികളുടെ സബ്ജില്ലാതല മത്സരങ്ങളാണ് മൂന്ന് വേദികളിലായി ഇവിടെ നടക്കുന്നത്.

സർഗസംഗമം വിസ്‌ഡം ജില്ലാ മദ്രസ്സാ കൺവീനർ സഫീർ കുളമുട്ടം ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ മണ്ഡലം മദ്രസ്സാ കൺവീനർ മനാഫ് പാലാംകോണം അധ്യക്ഷനായി. വിസ്‌ഡം യൂത്ത് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ്‌ സലിംകുട്ടി ഓടയം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, ജില്ലാ ടീച്ചേർസ് കൺവീനർ ഹൻസീർ മണനാക്ക്, പാലാംകോണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ, മഹല്ല് സെക്രട്ടറി നിഹാസ് അറഫ എന്നിവർ സംസാരിച്ചു.

സബ്ജില്ലാതലത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥികൾ 29ന് തിരുവനന്തപുരത്ത് നടക്കുന്ന റവന്യു ജില്ലാ മത്സരത്തിൽ പങ്കെടുക്കും.