by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡി ആർ അനില് തിരുവനന്തപുരം കോര്പറേഷന് സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം രാജിവെച്ചു. കരാർ നിയമനത്തിനുള്ള പാര്ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടേയും ഡി ആർ അനിലിനിലിന്റെയും ലെറ്റര് പാഡിൽ കത്ത് പുറത്തായതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള് ഉയര്ന്നിരുന്നു. കത്തെഴുതിയെന്ന് ഡി ആർ അനിൽ സമ്മതിക്കുകയും ചെയ്തിരുന്നു. മേയറുടേത് എന്ന പേരിലുള്ള കത്ത് വ്യാജമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നിലപാട്. ഇതിനിടെ വിജിലൻസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തി. രണ്ട് ഏജൻസികൾക്കും കത്തിന്റെ ശരി പകർപ്പോ ഉറവിടമോ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

മേയറുടെയും കോർപ്പറേഷൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ അഞ്ച് കംമ്പ്യൂട്ടറുകളും ഡി ആർ അനിലിന്റെ മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് ഫലം കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച്. നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമുണ്ടായിട്ടില്ല, അതുകൊണ്ട് കേസ് അന്വേഷണ പരിധിയിൽ വരില്ലെന്നാണ് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. നിലവിലെ അന്വേഷണം പ്രഹസനമാണെന്നാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്ക്കായി വര്ക്കലയിലെത്തിയ ബെംഗളൂരു സ്വദേശി തിരയില്പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗളൂരു സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘമായാണ് ഇവര് പുതുവത്സരാഘോഷങ്ങള്ക്കായി വര്ക്കലയിലെത്തിയത്.

വര്ക്കല ഓടയം ബീച്ചില് പ്രവര്ത്തിക്കുന്ന മിറക്കിള് ബെ റിസോര്ട്ടിലാണ് ഇവര് താമസിച്ചിരുന്നത്. റിസോര്ട്ടിന് സമീപത്തെ ബീച്ചില് സുഹൃത്തുക്കള്ക്കൊപ്പം കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു. കരയില്നിന്ന് 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.
മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും ചേര്ന്ന് കരയ്ക്കെത്തിച്ചിരുന്നെങ്കിലും ശ്വാസതടസ്സമുണ്ടായി. തുടര്ന്ന് വര്ക്കല താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരൂപ് ആസ്ത്മ രോഗിയാണെന്ന് സുഹൃത്തുക്കള് പറഞ്ഞു. അയിരൂര് പോലീസ് സ്ഥലത്തെത്തി തുടര്നടപടികള് സ്വീകരിച്ചു.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
അഞ്ചൽ: ഇന്നലെ അന്തരിച്ച പ്രശസ്ത കാർഡിയോ തൊറാസിക് സർജനായ അഞ്ചൽ, പനച്ചിവിള, രമാ സദനത്തിൽ ഡോ. കൃഷ്ണ മനോഹറിൻ്റെ (65) മൃതദേഹം ഡൽഹിയിൽ നിന്നും ഇന്ന് രാത്രി അഞ്ചലിൽ എത്തിക്കും. നാളെ (ഞായർ) പൊതുദർശനനത്തിന് സൗകര്യമുണ്ടാകും. തുടർന്ന് അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും. കുട്ടികളുടെ ഹൃദയ ശസ്ത്രക്രീയക്ക് പ്രത്യേക വൈദഗ്ദ്യം നേടിയിരുന്ന ഡോ. കൃഷ്ണ മനോഹർ തിരുവനന്തപുരം ശ്രീചിത്ര ഉൾപ്പെടെ പ്രമുഖ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ശ്രീ ചിത്രയിൽ ഡോ.എം.എസ് വല്യത്താൻ്റെ ശിക്ഷണത്തിലും പിന്നീട് ചെന്നൈയിലെ ഫ്രോണ്ടിയർ ലൈഫ് ലൈൻ ആശുപത്രിയിൽ ഡോ.കെ.എം ചെറിയൻ്റെ ശിക്ഷണത്തിലും ഹൃദയശസ്ത്രക്രിയയിൽ പ്രത്യേക പ്രാവീണ്യം നേടി. വിരമിച്ച ശേഷം സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സത്യസായി സഞ്ചീവനി ഹോസ്പിറ്റലിൻ്റെ ഭാഗമായി നിരവധി പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. അടുത്തിടെ ഫിൻലാൻഡിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഡൽഹിയിൽ എത്തിയ ശേഷമായിരുന്നു മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണം
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കോഴിക്കോട്: സംസ്ഥാന സ്കൂള് കലോത്സവം നടക്കുന്ന ജനുവരി മൂന്നു മുതല് ഏഴു വരെ കോഴിക്കോട് കോര്പ്പറേഷന് പരിധിയിലുള്ള മുഴുവന് സ്കൂളുകള്ക്കും അവധിയായിരിക്കുമെന്ന് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു.
കോര്പ്പറേഷന് പരിധിയിലെ മുഴുവന് ഹയര് സെക്കന്ഡറി സ്കൂളുകള്ക്കും വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂളുകള്ക്കും അവധിയായിരിക്കുമെന്ന് ഹയര് സെക്കന്ററി റീജനല് ഡെപ്യൂട്ടി ഡയറക്ടറും വി.എച്ച്.എസ്.സി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു.

by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
13 ഓളം കുട്ടികളെ ഭക്ഷ്യ വിഷബാധയേറ്റ് വലിയകുന്ന് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് ക്യാമ്പിൽ പങ്കെടുത്ത ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 13 കുട്ടികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. 88 ഓളം കുട്ടികൾ എൻ എസ് എസ്, എൻ സി സി ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ 13 കുട്ടികൾക്ക് മാത്രമാണ് ഭക്ഷ്യ വിഷബാധയേറ്റത്. അതിനാൽ തന്നെ ഭക്ഷ്യ വിഷബാധയുടെ കാരണം അന്വേഷിച്ചു വരുന്നു.
by Midhun HP News | Dec 31, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.

പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ ഇതുവരെയും പിടികൂടാൻ ആയില്ല. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Recent Comments