by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ശിവഗിരി തീര്ഥാടനം പ്രമാണിച്ച് 31ന് ചിറയിന്കീഴ്, വര്ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്ക്കാര് സ്ഥാപനങ്ങള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി. മുന്നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്ക്ക് അവധി ബാധകമല്ല.

by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പോത്തന്കോട് വൃദ്ധയുടെ സ്വര്ണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തില് പ്രതികള് പിടിയില്. ഭരതന്നൂര് ലെനിന്കുന്ന് ഷീജാഭവനില് നിന്നും മാറനാട് ഷൈന് ഭവനില് താമസിക്കുന്ന വി ഷിബിന് (32), ചോഴിയക്കോട് അഭയവിലാസത്തില് വി വിഷ്ണു (30) എന്നിവരെയാണ് പോത്തന്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

കോലിയക്കോട് സൊസൈറ്റി ജംഗ്ഷനു സമീപം വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികള് 76 വയസ്സുള്ള വൃദ്ധയുടെ കഴുത്തില് കിടന്ന ഒന്നര പവന് സ്വര്ണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
പിടിച്ചുപറിയുള്പ്പെടെ ഏഴോളം മോഷണ കേസുകളില് ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തന്കോട് പ്രിന്സിപ്പല് എസ് ഐ രാജീവ് അറിയിച്ചു. കോടതിയില് ഹാജരാക്കിയ പ്രതികളെ റിമാന്ഡ് ചെയ്തു.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന്റെ കീഴിൽ കുളമുട്ടത്ത് പ്രവർത്തിക്കുന്ന ‘അൽ ഹിക്മ സലഫി മദ്രസ്സ’ യിലെ വിദ്യാർത്ഥികളുടെ ‘സർഗ്ഗസംഗമം’ നടന്നു.
കുളമുട്ടം സലഫി സെന്ററിൽ നടന്ന പരിപാടി വിസ്ഡം മദ്രസ്സാ ബോർഡ് ആറ്റിങ്ങൽ മണ്ഡലം കൺവീനർ മനാഫ് പാലാംകോണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സഫീർ കുളമുട്ടം അധ്യക്ഷനായി. കൺവീനർ നിസാർ സ്വാഗതം പറഞ്ഞു.

കോൺഗ്രസ് മൈനോറിറ്റി വിഭാഗം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാലാംകോണം ജമാൽ, ലീഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൽ അനസ് കുളമുട്ടം, പി.റ്റി.എ പ്രസിഡന്റ് സബ്ന എന്നിവർ സംസാരിച്ചു.
കിഡ്സ്, ചിൽഡ്രൻസ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായ വിവിധ ഇനങ്ങളിൽ നടന്ന മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ മാറ്റുരച്ചു.
ഷാൻ സലഫി തൊളിക്കോട്, നൗഫി ആലപ്പുഴ എന്നിവർ വിധികർത്താക്കളായിരുന്നു.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡല്ഹി: ഭാരത് ജോഡോ യാത്രയുടെയും രാഹുല് ഗാന്ധിയുടെയും സുരക്ഷയില് വീഴ്ചയുണ്ടായെന്ന കോണ്ഗ്രസിന്റെ പരാതിക്ക് മറുപടിയുമായി സി.ആര്.പി.എഫ്. ഭാരത് ജോഡോ യാത്രയുടെ ഡല്ഹി പര്യടനത്തിനിടെ രാഹുല് പലതവണ സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ചുവെന്ന് സി.ആര്.പി.എഫ്. പറഞ്ഞു.

ഡിസംബര് 24-ന് നടന്ന യാത്രയില് രാഹുല് ഗാന്ധിക്ക് സുരക്ഷ ഉറപ്പാക്കുന്നതില് ഡല്ഹി പോലീസ് പൂര്ണമായും പരാജയപ്പെട്ടെന്ന് ആരോപിച്ച് കോണ്ഗ്രസ് ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല്, ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.ആര്.പി.എഫിന്റെ പ്രതികരണം.
സംസ്ഥാന പോലീസുമായും മറ്റ് ഏജന്സികളുമായും ചേര്ന്നാണ് രാഹുലിന് സുരക്ഷാക്രമീകരണങ്ങള് ഒരുക്കുന്നതെന്ന് സി.ആര്.പി.എഫ്. വ്യക്തമാക്കി. ഡിസംബര് 24-ന്റെ പരിപാടിക്ക് മുന്നോടിയായി രണ്ടുദിവസം മുന്പേ സുരക്ഷാ ഏജന്സികള് യോഗം ചേര്ന്നിരുന്നു. ഭാരത് ജോഡോ യാത്ര നടന്ന ദിവസം എല്ലാ സുരക്ഷാമാര്ഗനിര്ദേശങ്ങളും കൃത്യമായി പാലിച്ചിരുന്നതായും ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നതായും ഡല്ഹി പോലീസ് അറിയിച്ചിരുന്നതായി സി.ആര്.പി.എഫ്. പറഞ്ഞു. 2020-ന് ശേഷം 113 തവണ രാഹുല് ഗാന്ധി സുരക്ഷാനിര്ദേശങ്ങള് ലംഘിച്ചിട്ടുണ്ടെന്നും സി.ആര്.പി.എഫ്. ചൂണ്ടിക്കാട്ടി.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ചൈനയടക്കം 6 വിദേശ രാജ്യങ്ങളില് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്ക്ക് കൊവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി കേന്ദ്ര സര്ക്കാര് ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്,ജപ്പാന്, ദക്ഷിണ കൊറിയ, തായ്ലന്റ് എന്നിവടങ്ങളില് നിന്ന് വരുന്നവര് ആര്ടിപിസിആര് പരിശോധനഫലം എയര് സുവിധ പോര്ട്ടലില് അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല് ഇത് കര്ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില് വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റീന് നിബന്ധനയും പിൻവലിച്ച് ചൈന.
ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റീന് ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ 5 ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്റീന്. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു.
അതേസമയം ചൈനയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞിട്ടുണ്ട്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസം അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം.
by Midhun HP News | Dec 29, 2022 | Latest News, കേരളം, ജില്ലാ വാർത്ത
പാമ്പിന്റെ ഇഷ്ട ഭക്ഷണമാണ് തവള. തവളയെ ഇരയാക്കുന്ന പാമ്പിന്റെ നിരവധി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തവളയെ പാമ്പ് വിഴുങ്ങി എന്നത് ഒരു പുതുമ ഉള്ള കാര്യമല്ല. എന്നാല് പാമ്പിനെ തവള വിഴുങ്ങി എന്ന് കേട്ടാലോ? അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇപ്പോള് പാമ്പിനെ വിഴുങ്ങിയിരിക്കുന്ന തവളയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.വയേർഡ് ആൻഡ് ടെറിഫയിങ് എന്ന ട്വിറ്റര് അക്കൗണ്ടില് നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം തവള പാതി വിഴുങ്ങിയ പാമ്പിനെ ആക്രമിക്കാന് പൂച്ച ശ്രമിക്കുന്നതാണ്.
കാലുകൊണ്ട് പാമ്പിന്റെ പത്തിയില് ചവിട്ടാന് ശ്രമിക്കുകയാണ് പൂച്ച. എന്നാല് ജീവന് വേണ്ടി തവളയുമായി പൊരുതുന്ന പാമ്പ്, പൂച്ചയോട് പ്രത്യാക്രമണം നടത്താന് ശ്രമിക്കുന്നതും വീഡിയോയെ വ്യത്യസ്തമാക്കുന്നു. എവിടെയാണ് ഇത് നടന്നത് എന്ന കാര്യം വ്യക്തമല്ല.
Recent Comments