by liji HP News | Jun 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
മുതലപ്പൊഴി: ഹാർബർ വാർഫിൽ പ്രവേശിക്കുന്നതിന് വള്ളങ്ങൾക്ക് നിയന്ത്രണം. അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ മത്സ്യവുമായി വരുന്ന വലുതും, ചെറുതുമായ വള്ളങ്ങൾ മത്സ്യം ഇറക്കിയ ശേഷം വാർഫിനു മുന്നിൽ നിന്നും സൗകര്യപ്രദമായ മറ്റു പ്രദേശങ്ങളിലേക്ക് മാറ്റേണ്ടതാണെന്ന അറിയിപ്പ് നൽകി ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ.
മത്സ്യം ഇറക്കിയ ശേഷം വലിയ വള്ളങ്ങൾ വാർഫിനു മുന്നിൽ നിന്നും മാറ്റാത്തത് വള്ളങ്ങൾ വാർഫിലേക്ക് ചെറിയ വള്ളങ്ങൾ അടുക്കാൻ പ്രയാസമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

കൂടാതെ ഇനിമുതൽ വള്ളങ്ങളിൽ വച്ച് മത്സ്യം വേർതിരിച്ച ശേഷം മാത്രം ചരക്കുമായി ഹാർബറിൽ പ്രവേശിക്കണമെന്നും ലേല ഹാളിലും വാർഫിലും വല , ബോക്സ് എന്നിവ സൂക്ഷിക്കാൻ പാടുള്ളതല്ലെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറിന്റെ അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞദിവസം ഹാർബറിൽ മത്സ്യവുമായി എത്തിയ ഏതാനും വള്ളങ്ങൾ അധികസമയം വാർഫിൽ കെട്ടിയത് മറ്റുവള്ളങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്നു, ഇതിനെ ചോദ്യം ചെയ്ത് തൊഴിലാളികൾ രംഗത്ത് വന്നത് വാക്കേറ്റത്തിനും സംഘർഷത്തിനും കാരണമായിരുന്നു.
by liji HP News | Jun 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
നാദാപുരം: കോഴിക്കോട് നാദാപുരത്ത് യുവാവ് ഷോക്കേറ്റു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസ് (33) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. നാദാപുരത്തെ ഒരു കടയില്‍ ജോലി ചെയ്യുന്ന നവാസ് രാത്രി കടയിൽ നിന്ന് ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നവാസിന്‍റെ കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.

ഇരുവരും താമസിച്ചിരുന്ന നാദാപുരത്ത് വാടക വീട്ടിലാണ് അപകടം ഉണ്ടായത്. ലൈറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പൊലീസിനോട് പറഞ്ഞു. മുറിയിൽ ഷോക്കേറ്റു വീണ ഇരുവരെയും ഉടൻ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. അൻഷാദിനു കാര്യമായ പരിക്കുകളില്ല.
by liji HP News | Jun 4, 2022 | Latest News, കേരളം, ജില്ലാ വാർത്ത
സേവന വികാസ് കേന്ദ്രയും പൂവാർ റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘എന്റെ കളിപ്പാട്ടം’. 2009 മുതൽ സാമൂഹിക ക്ഷേമ രംഗത്ത് സംസ്ഥാനതലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ പ്രസ്ഥാനമാണ് സേവന വികാസ് കേന്ദ്ര വനിതാശാക്തീകരണം, ലഹരിവിരുദ്ധ ക്യാമ്പയിനുകൾ, വയോജന സംരക്ഷണം, യോഗ, മെഡിറ്റേഷൻ, പാലിയേറ്റീവ് കെയർ തുടങ്ങി വിവിധ പദ്ധതികൾ സേവന വികാസ് കേന്ദ്ര സർക്കാർ, അർദ്ധ സർക്കാർ, മറ്റ് സന്നദ്ധ പ്രസ്ഥാനങ്ങളുമായി ചേർന്ന് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. സാമ്പത്തികമായും, സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികളുടെ ക്ഷേമത്തിനു വേണ്ടി സേവന വികാസ് കേന്ദ്ര പൂവാർ റോട്ടറി ക്ലബ്ബുമായി ചേർന്ന് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘എന്റെ കളിപ്പാട്ടം’.
സ്പോൺസർഷിപ്പുകളിലൂടെ കണ്ടെത്തുന്നവ കൂടാതെ നമ്മുടെ വീടുകളിൽ ഉപയോഗപ്രദമായതും എന്നാൽ ഉപയോഗിക്കാതെ വച്ചിട്ടുള്ളതുമായ കളിപ്പാട്ടങ്ങൾ ഒട്ടനവധി ഉണ്ട്. ഇവ കൂടി കണ്ടെത്തി അർഹതപ്പെട്ട കരങ്ങളിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന്റെ പ്രധാനഘട്ടം ബാല്യകാലമാണെന്ന് വിലയിരുത്തപ്പെടുന്നു. ബാല്യകാലത്ത് ഏറ്റവും കൂടുതൽ മാനസിക ഉല്ലാസത്തിന് ആശ്രയിക്കുന്നത് കളിപ്പാട്ടങ്ങളെയാണ്.
by liji HP News | Jun 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പുതിയ അധ്യയനവര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പും പോലീസും. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പരാതികള്‍ മുന്‍വര്‍ഷങ്ങളില്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കിയത്.
സ്റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഇവര്‍ ഡബിള്‍ ബെല്ലടിക്കുക, ബസില്‍ കയറ്റാതിരിക്കുക, ബസില്‍ കയറിപ്പറ്റിയാല്‍ മോശമായ പെരുമാറ്റം, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോള്‍ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നീ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ മോട്ടോര്‍ വാഹനവകുപ്പിലോ പോലീസിലോ പരാതി നല്‍കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഒട്ടേറെ ബസുകള്‍ക്ക് പിഴയും താക്കീതും നല്‍കി. ബസുകളുടെ ഫിറ്റ്‌നെസും ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചതില്‍ മിക്ക ജീവനക്കാരും കൃത്യമായ രേഖകളില്ലാതെയാണ് സര്‍വീസ് നടത്തുന്നതെന്ന് കണ്ടെത്തി. കൃത്യമായ രേഖകളില്ലാത്ത 25ഓളം ബസുകള്‍ക്ക് പിഴ ചുമത്തി. മാസ്‌ക് ധരിക്കാതെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തി. ചിന്നക്കട ബസ് ബേ, ക്ലോക്ക് ടവര്‍, ഹൈസ്‌കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
by liji HP News | Jun 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവിന്റെ കാലാവധി ഹൈക്കോടതി ഏഴുവരെ നീട്ടി. വിജയ് ബാബു ഇന്ത്യയിലേക്കു മടങ്ങിയെത്തി ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായെന്നു സർക്കാർ അറിയിച്ചു. പരാതിക്കു മറുപടി പറയാൻ ഹർജിക്കാരൻ അന്വേഷണ ഉദ്യോഗസ്ഥൻ അവസരം നൽകുന്നുണ്ടെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് അറിയിച്ചതിനെ തുടർന്നാണു കോടതി ഏഴുവരെ സമയം അനുവദിച്ചത്.
ഹർജി ഏഴിനു വീണ്ടും പരിഗണിക്കും. അന്വേഷണവുമായി ഹർജിക്കാരൻ സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ പരാതിക്കാരിയുമായി സമൂഹമാധ്യമങ്ങൾ വഴി ഉൾപ്പെടെ ആശയവിനിമയം നടത്താനോ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. പ്രതിയുടെ രണ്ടു ഫോണുകൾ സൈബർ ഫൊറൻസിക് പരിശോധനകൾക്കു വേണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ പരാതി വ്യാജമാണെന്ന നിലപാടാണു വിജയ് ബാബു ഇന്നലെയും തുടർന്നത്. എന്നാൽ രണ്ടു ദിവസത്തെ മൊഴികളിൽ പൊരുത്തക്കേട് ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി. നടിയുമായുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം ഉള്ളതാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഉപദ്രവിച്ചതിനുള്ള തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിൽ വിജയ് ബാബു പതറി. വ്യാജ വാഗ്ദാനങ്ങൾ നൽകിയാണു നടിയെ വിജയ് ബാബു കബളിപ്പിച്ചു കൂടെ നിർത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

by Midhun HP News | Jun 3, 2022 | Latest News, കേരളം, ജില്ലാ വാർത്ത
തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞടെുപ്പ് വോട്ടണ്ണല്‍ അവസാനിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസിന് ഉജ്ജ്വല വിജയം.തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിന് ഇത്തവണ ലഭിച്ചിരിക്കുന്നത്. മറ്റൊരു പ്രത്യേകത രണ്ടു തവണ തന്റെ ഭർത്താവ് പി.ടി തോമസ് നേടിയ ഭൂരിപക്ഷവും ഉമ ഇത്തവണ മറികടന്നു എന്നതാണ്. 2011–ൽ ബെന്നി ബഹനാന് ലഭിച്ച 22,406 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷം. മണ്ഡലത്തിലെ ഏറ്റവും കുറവ് വോട്ടിങ് ശതമാനവും ഇത്തവണയായിരുന്നു– 68.77.
Recent Comments