തൃക്കാക്കര എംഎൽഎ പി ടി തോമസ് അന്തരിച്ചു

തൃക്കാക്കര എംഎൽഎ പി ടി തോമസ് അന്തരിച്ചു

കൊച്ചി: തൃക്കാക്കര എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായുമായ പി.ടി തോമസ് (70) അന്തരിച്ചു. അര്‍ബുദ ബാധയുമായി ബന്ധപ്പെട്ട് ചികത്സയിലിരിക്കവേ ആണ് മരണം. വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
കെ.പിസിസി വര്‍ക്കിങ് പ്രസിഡന്റ് ആയിരുന്ന ഇദ്ദേഹം തൊടുപുഴ മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു . കൂടാതെ ഇടുക്കി എം.പിയും ആയിരുന്നു ഇദ്ദേഹം.

മരം മുറിയ്ക്കുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ കായിക്കര സ്വദേശിയ്ക്ക് ചികിത്സാ സഹായ ധനവുമായ് കായിക്കര പ്രവാസി കൂട്ടായ്മ

മരം മുറിയ്ക്കുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ കായിക്കര സ്വദേശിയ്ക്ക് ചികിത്സാ സഹായ ധനവുമായ് കായിക്കര പ്രവാസി കൂട്ടായ്മ

മരം മുറിക്കിടെ അതി ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന കായിക്കര വടക്കിടത്ത് മനീഷിന് ചികികിത്സാ ധനസഹായം നൽകി കായിക്കര പ്രവാസി കൂട്ടായ്മ. കായിക്കര പ്രവാസി കൂട്ടായ്മ അംഗങ്ങളായ ആയ സോജയും, പ്രിയ നിർമ്മൽ സേനൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി മനീഷിനുള്ള അടിയന്തിര ചികിത്സാ ധന സഹായം കൈമാറി.

അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാൻ കൂട്ടായ്മയാൽ കഴിയുന്ന എല്ലാ സഹായങ്ങളും തുടർന്നും നൽകുമെന്നും ഭാരവാഹികൾ കുടുംബത്തെ അറിയിച്ചു.

ചായക്കടയിൽ സ്ഫോടനം; രണ്ട്  പേർക്ക് ഗുരുതരമായി  പരിക്കേറ്റു

ചായക്കടയിൽ സ്ഫോടനം; രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു

പത്തനംതിട്ട :ആനിക്കാട് പിടന്നപ്ലാവിൽ ചായക്കടയിൽ സ്ഫോടനം.
കൊച്ചുമാക്കൽ ബഷീറിന്റെ ചായക്കടയിലാണ് ഇന്നു രാവിലെ സ്ഫോടനമുണ്ടായത്. എട്ടുമണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത് .കടയിലുണ്ടായിരുന്ന ആറുപേർക്ക്പരിക്കേറ്റു, ഉടമയായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ വിരലുകൾ അറ്റുതൂങ്ങുകയും കൈയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. വേലൂർ സണ്ണി ചാക്കോ (64), എലിമുള്ളിൽ ബേബിച്ചന്‍ (72) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രി, ആനിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും പ്രവേശിപ്പിച്ചു. കടയിൽ എത്തിയ ഒരു പാറപൊട്ടിക്കൽ തൊഴിലാളിയുടെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെന്നാണ് പോലീസിന്റെ നിഗമനം.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു

മാനസിക രോഗിയായ ഭാര്യയും ഓട്ടിസം ബാധിച്ച മകളുമുള്ള നിർധനനായ സന്തോഷിന് ഒരു കൈത്താങ്ങുമായി വൈസ്മെൻ ക്ലബ്

കിഴുവിലം പഞ്ചായത്തിലെ തെന്നൂർകോണം പതിനൊന്നാം വാർഡിലെ രേവതിയിൽ വ്യത്യസ്തങ്ങളായ
രോഗങ്ങൾ കൊണ്ടും സാമ്പത്തിക പിന്നോക്കാവസ്ഥ യിലും ജീവിതം മുന്നോട്ടു നയിക്കുന്ന കുടുംബഅംഗമായ സന്തോഷ് കുമാർ (51) നാണ് കൈത്താങ്ങായി ആറ്റിങ്ങലിലെ വൈസ്മാൻ ക്ലബ് കൂട്ടായ്മ എത്തിയത്. മാനസിക രോഗിയായ ഭാര്യ മഞ്ജുഷ (43) ഓട്ടിസം ബാധിച്ച മകൾ സുജിഷ (21) എന്നിവരുടെ ആശുപത്രി ചിലവിന് പോലും വകയില്ലാതെ സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഈ കുടുംബം ജീവിതം പുലർത്തുന്നത്. ഇലക്ട്രോണിക്സ് ജീവനക്കാരനായിരുന്ന സന്തോഷിന് ഇപ്പോൾ പണിയും ഇല്ല പണി കിട്ടിയാൽ തന്നെ പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്. കൂടാതെ സന്തോഷിനും ചെറിയ തോതിൽ മാനസിക രോഗമുണ്ട്. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിന് സ്വന്തമായി ഒരു കിണർ പോലും ഇല്ല. വെള്ളം ശേഖരിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്ന സന്തോഷ് പൈപ്പ് വെള്ളം ശേഖരിച്ചു വെക്കുവാനായി ഒരു വാട്ടർ ടാങ്ക് അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായി പഞ്ചായത്തിനെ സമീപിക്കുകയുണ്ടായി. നിലവിൽ അത്തരം സ്കീമുകൾ പഞ്ചായത്തിൽ ലഭ്യമല്ലാത്തതിനാൽ കിഴുവിലം പഞ്ചായത്ത് സെക്രട്ടറിയുടെ ഇടപെടലിലൂടെ ആറ്റിങ്ങലിലുള്ള വൈസ് മാൻ ക്ലബ്ബ് ഗാന്ധിജയന്തി ദിനത്തിൽ കിഴുവിലം പഞ്ചായത്തിൽ വച്ച് ആയിരം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് ക്ലബ് സന്തോഷിന് കൈമാറി.

ചടങ്ങിൽ ക്ലബ് ഭാരവാഹികളായ
വൈസ്മാൻ സജി സതീശൻ, സെക്രട്ടറി ശശിധരൻ നായർ, ട്രഷറർ സുദർശനൻ,മറ്റു ക്ലബ് ഭാരവാഹികൾ കിഴുവിലം പഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി, പതിനൊന്നാം വാർഡ് മെമ്പർ കടയറ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിയമസഭയില്‍

ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിയമസഭയില്‍

പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും പ്രതിപക്ഷം. ഇന്ധന വിലയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ധീനാണ് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല.

എന്നാല്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ആകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ധന വിലയില്‍ നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരില്ല. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി.

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണം സംസ്ഥാനങ്ങളല്ല. ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. മോദി സര്‍ക്കാര്‍ അതു പിന്തുടര്‍ന്നു. ഇടതുപക്ഷം അതിനെ എതിര്‍ത്തപ്പോഴും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.