by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവർത്തി പരിചയമേള തുടങ്ങിയവ ഒക്ടോബർ 8, 9, 10 തീയതികളിൽ ആയി ഗവൺമെന്റ് എച്ച്എസ് അവനവഞ്ചേരിയിൽ നടത്തും.
ഒക്ടോബർ എട്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ചിറയിൻകീഴ് എംഎൽഎ ശശി നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വക്കേറ്റ് കുമാരി അധ്യക്ഷയാകും. ഒക്ടോബർ 10 നടക്കുന്ന സമാപന സമ്മേളനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസീധരൻ പിള്ള അധ്യക്ഷനാകും. ചടങ്ങിൽ മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.



by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ട്രംപിന്റെയും നെതന്യാഹുവിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഗാസയിലെ വംശഹത്യയ്ക്കെതിരെ ട്രംപിന്റെയും നേതാന്യാഹു വിന്റെയും കോലങ്ങൾ കത്തിച്ചുകൊണ്ട് മംഗലപുരം ജംഗ്ഷനിൽ പ്രകടനം നടത്തി.
യുദ്ധത്തിൽ 17922 കുഞ്ഞുങ്ങൾ മരിച്ചതിൽ 937 കുഞ്ഞുങ്ങൾ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ളവരാണ്. ഇത്രയും ക്രൂരമായ നരഹത്യ നടത്തുന്ന നേതന്യാഹുവിനെതിരെയും ട്രമ്പിനെതിരെയും ലോകരാജ്യങ്ങൾഒന്നിക്കണമെന്ന് പറഞ്ഞുകൊണ്ട് പ്രതിഷേധ പ്രകടനം വേദി ചെയർമാൻ എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ അജയരാജ് ബി.സി, ശ്രീചന്ദ്. എസ്, സഞ്ജു, മോനിഷ്, രാഹുൽ,നസീർ തോന്നയ്ക്കൽ, ഷാനി തോന്നയ്ക്കൽ, ഷംനാദ്,ഫാറൂഖ്, ഹുസൈൻ. എ,സജാദ്, തൗഫീഖ്, അക്രം, ഭരത്ത് കൃഷ്ണ, ആബിദ്, ശാക്കിർ ഇടവിളാകം തുടങ്ങിയവർ പ്രസംഗിച്ചു.



by Midhun HP News | Oct 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.

രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഇനി പ്രവർത്തിക്കുക. വൈകീട്ട് നാലുമുതൽ ഏഴു വരെയും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. 2023 മാർച്ച് ഒന്നിന് പരിഷ്കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതൽ ഏഴുവരെയുമാണ് റേഷൻകടകൾ പ്രവർത്തിച്ചിരുന്നത്. മൂന്നുമാസം മുമ്പ് ഭക്ഷ്യമന്ത്രി ജി ആർ അനിൽ സമയമാറ്റം സംബന്ധിച്ച് നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷൻ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


by Midhun HP News | Oct 5, 2025 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ കഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 11 ആയി ഉയര്‍ന്നു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്. കോള്‍ഡ്രിഫ് എന്ന മരുന്ന് കഴിച്ച കുട്ടികളാണ് മരിച്ചത്.
ഈ കഫ് സിറപ്പില്‍ വിഷാംശം നിറഞ്ഞ വ്യാവസായിക രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് കോള്‍ഡ്രിഫ് എന്ന കഫ് സിറപ്പ് നിരോധിച്ചിട്ടുണ്ട്. മരുന്നില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം മധ്യപ്രദേശ് സര്‍ക്കാരിനെ അറിയിച്ചു.
ഈ രാസവസ്തു ഗുരുതരമായ വൃക്ക തകരാറിനും മരണത്തിനും കാരണമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. വിവാദ കഫ് സിറപ്പ് കുട്ടികള്‍ക്ക് കുറിച്ചു കൊടുത്ത ഡോക്ടറെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്ദ്‌വാരയിലെ പരാസിയയില്‍ പ്രൈവറ്റ് ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്.


സര്‍ക്കാര്‍ ഡോക്ടറായ പ്രവീണ്‍ സോണി തന്റെ പ്രൈവറ്റ് ക്ലിനിക്കിലെത്തിയ കുട്ടികള്‍ക്കാണ് ചുമ മരുന്ന് കുറിച്ചു കൊടുത്തതെന്നാണ് റിപ്പോര്‍ട്ട്. ചുമയ്ക്കുള്ള മരുന്നായ കോള്‍ഡ്രിഫിന്റെ നിര്‍മ്മാതാക്കളായ തമിഴ്‌നാട് കാഞ്ചീപുരത്തെ സ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയും മധ്യപ്രദേശ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

by Midhun HP News | Oct 5, 2025 | Latest News, കേരളം
കൊച്ചി: ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ നേടിയത് എറണാകുളം നെട്ടൂര്‍ സ്വദേശി തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ലോട്ടറി വിറ്റ ഏജന്‍സി ഉടമയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ സമ്മാന ജേതാവ് ഇപ്പോള്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ലോട്ടറി വിറ്റ ഏജന്റ് ലതീഷ് പറയുന്നു.
സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന വ്യക്തിയല്ല, ഓണം ബംപര്‍ സ്‌പെഷ്യല്‍ ആയി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അദ്ദേഹം നെട്ടൂര്‍ സ്വദേശി തന്നെയാണ്. താന്‍ ടിക്കറ്റ് കണ്ടിട്ടില്ല, തന്റെ ഒരു സുഹൃത്തിനെയാണ് ടിക്കറ്റ് കാണിച്ചത് എന്നും ലതീഷ് പറയുന്നു.
ഭഗവതി ലോട്ടറി ഏജന്‍സിയുടെ വൈറ്റിലയിലെ ഏജന്‍സിയില്‍ നിന്നും ഏജന്റ് ലെതീഷ് എടുത്ത് വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. പാലക്കാട് ലോട്ടറി ഓഫിസില്‍ നിന്നാണ് ഏജന്‍സി ലോട്ടറിയെടുത്തത്. നെട്ടൂരില്‍ ടിക്കറ്റ് വില്‍പ്പന നടത്തുന്ന ആളാണ് ലെതീഷ്. ഏജന്‍സിക്ക് രണ്ട് കോടി രൂപ കമ്മീഷനായി ലഭിക്കും.

വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബംപര്‍ നെട്ടൂരുകാര്‍ക്കു തന്നെ അടിക്കണമെന്നാണ് ആഗ്രഹം എന്ന് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരു മാസം മുന്‍പായിരുന്നു ലതീഷ് ലോട്ടറി കച്ചവടം ആരംഭിച്ചുത്. പിന്നീടുള്ള ദിവസങ്ങളില്‍ ടിക്കറ്റ് തീരാതെയിരിക്കുമ്പോള്‍ തന്നെ സഹായിക്കാനായി ടിക്കറ്റ് എടുക്കുന്നവരാണ് നെട്ടൂരുകാര്‍. സമ്മാനം തന്റെ മാത്രമല്ല, ടിക്കറ്റ് എടുക്കുന്നവരുടെ കൂടി ഭാഗ്യമാണെന്നും ലതീഷ് പറഞ്ഞിരുന്നു.


by Midhun HP News | Oct 4, 2025 | Latest News, ജില്ലാ വാർത്ത
2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്‌സ് പ്രവേശനത്തിനുളള പുതുക്കിയ താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലിസ്റ്റ് പരിശോധിക്കാം.
തിരുത്തിയ അന്തിമ ഉത്തരസൂചികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2332120, 2338487.



Recent Comments