പയ്യാമ്പലം തീരത്ത് കൂട്ടത്തോടെ മത്തി; കൈനിറയെ വാരിയെടുക്കാന്‍ ഓടിയെത്തി ജനക്കൂട്ടം

പയ്യാമ്പലം തീരത്ത് കൂട്ടത്തോടെ മത്തി; കൈനിറയെ വാരിയെടുക്കാന്‍ ഓടിയെത്തി ജനക്കൂട്ടം

കണ്ണൂര്‍: പയ്യാമ്പലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി.

പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്. ഇതോടെ മത്തി ചാകര കൊയ്യാന്‍ ബോട്ടുകളും പുറംകടലില്‍ എത്തി. ഇതോടെ മത്തി കരയ്ക്കടിക്കുന്നത് കുറഞ്ഞു. പിന്നീട് എത്തിയവര്‍ക്ക് വളരെ കുറിച്ചു മാത്രമേ മത്തി കിട്ടിയിരുന്നുള്ളു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധിയാളുകളെത്തിയെങ്കിലും പലര്‍ക്കും വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. കടലില്‍ മത്തി പെറുക്കാനെത്തിയവരെ ലൈഫ് ഗാര്‍ഡുമാര്‍ നിയന്ത്രിച്ചു. കൈനിറയെ മത്തിയുമായാണ് ആദ്യമെത്തിയവരില്‍ ചിലര്‍ മടങ്ങിയത്. കുഞ്ഞി മത്തിക്ക് ഒരു കിലോയ്ക്ക് 60 രൂപയാണ് വില.

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: കുമ്മനം രാജശേഖരന്‍

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: കുമ്മനം രാജശേഖരന്‍

തൃശൂര്‍: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്ും ബോര്‍ഡ് അംഗങ്ങളും രാജിവയ്ക്കണമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

വിദഗ്ദ്ധമായ അന്വേഷണമാണ് ആവശ്യമെന്നും അത് സിബിഐയ്ക്ക് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം സിബിഐയ്ക്ക് തന്നെ വിട്ടുകൊടുക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

രണ്ടു തെറ്റുകളാണ് ദേവസ്വം പ്രസിഡന്റിനു പറ്റിയത്. ക്ഷേത്രം ഉരുപ്പടികള്‍ പുറത്തേക്കു കൊണ്ടുപോകരുത് എന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചു. മറ്റൊന്ന് ഹൈക്കോടതി ഇക്കാര്യം അറിയിച്ചില്ല. ഇത് രണ്ടും നിയമലംഘനമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം ബോര്‍ഡ് രാജിവയ്ക്കുകയാണ് വേണ്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കേരളത്തില്‍ അഞ്ച് ദേശീയ പാതകള്‍ കൂടി, കേന്ദ്രത്തിന് നന്ദി അറിയിച്ച് മന്ത്രി റിയാസ്

കേരളത്തില്‍ അഞ്ച് ദേശീയ പാതകള്‍ കൂടി, കേന്ദ്രത്തിന് നന്ദി അറിയിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നു. രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ), കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. വികസന പദ്ധതിയുടെ പദ്ധതിരേഖ തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചതായും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ഘട്ടത്തിലാണ് കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന ആവശ്യം ഉന്നയിച്ചത്. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാ സഹായവും നല്‍കിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി കുറിപ്പില്‍ അറിയിച്ചു.

ഏകദിനത്തിലും ‘ഗില്‍ യുഗം’; കോഹ് ലിയും രോഹിത്തും തിരിച്ചെത്തി; സഞ്ജു ടി20യില്‍ തുടരും

ഏകദിനത്തിലും ‘ഗില്‍ യുഗം’; കോഹ് ലിയും രോഹിത്തും തിരിച്ചെത്തി; സഞ്ജു ടി20യില്‍ തുടരും

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഏകദിന ടീമില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഉള്‍പ്പെടുന്നു. ശ്രേയസ് അയ്യയര്‍ ഉപനായകനാകും. ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീംത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. യശ്വസി ജയ്‌സ് വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. നിലവിലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിതിനെ മാറ്റിയാണ് ഗില്ലിനെ ക്യാപ്്റ്റനാക്കിയത്. നിലവില്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാണ് ഗില്‍. സൂര്യകുമാര്‍ യാദവ് ആണ് ടി20 ക്യാപ്റ്റന്‍.

ഏകദിന ടീമിലെ ക്യാപ്റ്റന്‍ സ്ഥാനമാറ്റം രോഹിത് ശര്‍മയെ അറിയിച്ചതായി മുഖ്യസെലക്ടര്‍ അഗാര്‍ക്കര്‍ പറഞ്ഞു. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകര്‍ എന്നത് പ്രായോഗികമായി അസാധ്യമാണെന്നും ഇപ്പോള്‍ ടി20 ലോകപ്പാണ് ടീം ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏകദിന ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.

ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അകഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ് വാഷിംഗ്ടണ്‍ സുന്ദര്‍.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. ഈ മാസം 19 മുതല്‍ പെര്‍ത്തിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്.

വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ; ആദ്യ ടെസ്റ്റില്‍ മിന്നും ജയം

വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ; ആദ്യ ടെസ്റ്റില്‍ മിന്നും ജയം

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വന്‍ ജയം. ഒരു ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ആതിഥേയര്‍ വിന്‍ഡീസിനെ തകര്‍ത്തത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 140 റണ്‍സിന് എല്ലാവരും പുറത്തായി. സിറാജും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. സിറാജ് 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും ജഡേജ 54 റണ്‍സിന് നാലും വിക്കറ്റെടുത്തു. സിറാജ് മത്സരത്തില്‍ ഏഴു വിക്കറ്റ് നേടി. സെഞ്ച്വറി നേടി ബാറ്റിങ്ങിലും തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.

മുപ്പത്തിയെട്ട് റണ്‍സെടുത്ത അലിക് അതാന്‍സെയും 25 എടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് വെസ്റ്റ് ഇന്‍ഡ്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 162 ഓള്‍ ഔട്ട്, രണ്ടാം ഇന്നിങ്‌സ് 146

ഇന്ത്യ 448/5 ഡിക്ലയേഡ്.

ആദ്യാക്ഷരം കുറിപ്പിച്ച് എം പി

ആദ്യാക്ഷരം കുറിപ്പിച്ച് എം പി

ആറ്റിങ്ങൽ: യു ഡി എഫ് കൺവീനറും ആറ്റിങ്ങൽ എം പിയുമായ അഡ്വ. അടൂർ പ്രകാശ്, വിദ്യാരംഭ ദിനത്തിൽ യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജ മണ്ഡലം സെക്രട്ടറി റെജിയുടെയും ജോബിതയുടെയും മകൾ അമയയ്ക്ക് ആദ്യാക്ഷരം കുറിച്ചു. അടൂർ പ്രകാശ് എംപിയുടെ വസതിയിൽ വച്ചാണ് ചടങ്ങ് നടന്നത്.