by Midhun HP News | Sep 29, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നവരാത്രി കഴിയുന്നത്തോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കേരളത്തില്‍ എത്തുന്നതാണ് പതിവ്. നിലവില്‍ കാലവര്‍ഷം അവസാന ലാപ്പിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്തിനും കാബെ കടലിടുക്കിനും മുകളിലുള്ള ശക്തി കൂടിയ ന്യൂനമര്‍ദ്ദം സൗരാഷ്ട്ര വഴി ബുധനാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ഒമാന്‍ ഭാഗത്തേക്ക് നീങ്ങിയേക്കും.തെക്കന്‍ ചൈനക്കടലിലെ ചുഴലിക്കാറ്റ്, ചക്രവാത ചുഴിയായി ദുര്‍ബലമായി നാളെയോടെ ആന്‍ഡമാന്‍ കടലില്‍ എത്തി ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

by Midhun HP News | Sep 29, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BR 669175 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BU 114884 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. BV 239790 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

BN 669175
BO 669175
BP 669175
BS 669175
BT 669175
BU 669175
BV 669175
BW 669175
BX 669175
BY 669175
BZ 669175
4th Prize: ₹5,000/-
1825 2356 3499 3750 3947 4236 4312 4625 4730 5054 5209 5863 6178 6845 8236 8669 8843 9036 9488
5th Prize ₹2,000/-
1368 3230 3563 8168 8229 8831
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.

Consolation Prize ₹5,000/-
by Midhun HP News | Sep 29, 2025 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്ത് ചൈന. ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ് പാലമാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പാലം. ഗുയിഷോ പ്രവിശ്യയിലെ മലയിടുക്കില്‍ നിന്ന് 625 മീറ്റര്‍ ഉയരത്തിലാണ് ഈ എന്‍ജിനിയറിങ് അത്ഭുതം. ചൈനയിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രകൃതികളിലൊന്നിലാണ് ചൈന കണക്ടിവിറ്റി സാധ്യമാക്കിയത്.
ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാന്‍ ഈ പാലം സഹായകമായി. നേരത്തെ ഒരു വശത്ത് നിന്ന് അപ്പുറത്തേയ്ക്ക് പോകാന്‍ യാത്രാസമയമായി രണ്ടുമണിക്കൂര്‍ എടുത്തിരുന്നു. പുതിയ പാലം വന്നതോടെ ഇത് രണ്ട് മിനിറ്റ് ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മേഘങ്ങളാല്‍ മൂടപ്പെട്ട നീല സപ്പോര്‍ട്ട് ടവറുകളുള്ള കൂറ്റന്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലത്തിന് പുറമേ പര്‍വതപ്രദേശത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സ്പാന്‍ പാലവും കൂടിയാണ് ഹുവാജിയാങ് ഗ്രാന്‍ഡ് കാന്യണ് പാലം. ഗതാഗതത്തിന് മാത്രമല്ല, വിനോദ സഞ്ചാര കേന്ദ്രമായി മാറ്റാന്‍ കൂടി ലക്ഷ്യമിട്ടാണ് പാലം നിര്‍മ്മിച്ചത്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തോടു ചേര്‍ന്ന് റെയില്‍വെ സ്റ്റേഷന് എന്ന കേരളത്തിന്റെ സ്വപ്നം ട്രാക്കിലേക്ക്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രദേശത്തിന്റെ പരിശോധന ഒക്ടോബറില്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചാലക്കുടി എംപി ബെന്നി ബെഹന്നാന് നല്കിയ മറുപടിയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയം റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി ബെന്നി ബെഹന്നാന് മദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന്റെ ഡിസൈനില്‍ അന്തിമ തീരുമാനം ഉണ്ടാകും മുന്‍പ് സ്ഥല പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കുമെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. ഇതിന് മുന്നോടിയായി സ്ഥല പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്, അതിനായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും എംപി കൂട്ടിച്ചേര്‍ത്തു.
2010 ല്‍ ഇ അഹമ്മദ് റെയില്‍വെ സഹമന്ത്രിയായിരിക്കെയാണ് നെടുമ്പാശ്ശേരി റെയില്‍വെ സ്റ്റേഷന് പദ്ധതി സജീവമായത്. പദ്ധതിയുടെ തറക്കല്ലിടലും ഇ അഹമ്മദ് നിര്‍വഹിച്ചിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി നിശ്ചലമായി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 19 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.
സിയാലിന്റെ സോളാര്‍ പാടം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്താണ് റെയില്‍വെ സ്റ്റേഷന് വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിന് ചേര്‍ന്ന് റെയില്‍വെ ട്രാക്ക് കടന്നു പോകുന്ന ഏറ്റവും അടുത്ത പ്രദേശമാണിത്. റെയില്‍വെ ഭൂമിയും ആവശ്യത്തിനുള്ളതിനാല്‍ ഭൂമിയേറ്റടുക്കലും പ്രതിസന്ധിയാകില്ല.

എന്നാല്‍, റെയില്‍വെ സ്റ്റേഷന്റെ ഡിസൈന്‍ അന്തിമമായിട്ടില്ലെന്നാണ് റെയില്‍വെ അധികൃതര്‍ നല്കുന്ന വിവരം. നാലില്‍ അധികം ഡിസൈനുകള്‍ നിലവില്‍ റെയില്‍വെ ബോര്‍ഡിന് മുന്നിലുണ്ടെന്നും റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. അത്താണി ജംഗ്ഷന് – എയര്‍പോര്‍ട്ട് റോഡിലെ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് നിന്നും പ്ലാറ്റ്ഫോം ആരംഭിക്കുന്നതാണ് ഇതില്‍ ഒന്ന്. 24 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന വിധത്തില്‍ രണ്ട് പ്ലാറ്റ് ഫോമുകളും ഡിസൈനില്‍ ഉള്‍പ്പെടുന്നു. റെയില്‍വെ സ്റ്റേഷന് യാഥാര്‍ഥ്യമായാല്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന്റെ ഒന്നര കിലോമീറ്റര്‍ അടുത്ത് ട്രെയിന്‍ ഇറങ്ങാന്‍ സാധിക്കും. സ്റ്റേഷനെയും വിമാനത്താവള ടെര്‍മിനലുകളെയും ബന്ധിപ്പിച്ച് ഇലക്ട്രിക് ബസ് സര്‍വീസുള്‍പ്പെടെ സിയാലും പദ്ധതിയിടുന്നുണ്ട്.

by Midhun HP News | Sep 29, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
സമാനതകളില്ലാത്ത വിജയമായി മാറിയിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1: ചന്ദ്ര. കല്യാണി പ്രിയദര്ശന് നായികയായ ചിത്രം മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റേയും ഫഹദ് ഫാസിലിന്റേയും സിനിമകള്‍ക്കൊപ്പം ഓണത്തിന് റിലീസ് ചെയ്താണ് ലോക വന്‍ വിജയം നേടിയതെന്നത് ശ്രദ്ധേയമാണ്.
ഇതിനോടകം തന്നെ 275 കോടി പിന്നിട്ട ലോക മലയാളത്തിലെ ആദ്യത്തെ 300 കോടി ചിത്രമെന്ന നേട്ടത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം കൂടിയാണ് ലോക. നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത് മോഹന്‍ലാലിന്റെ തുടരും മാത്രമാണ്. കേരളത്തിന് പുറത്തും ലോകയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കവെയാണ് രണ്‍ബീര്‍ കപൂര്‍ താന്‍ ലോക കണ്ടുവെന്നും സിനിമ ഇഷ്ടമായെന്നും അറിയിച്ചത്. ‘ലോകയുടെ സംഗീതം ഇഷ്ടമായി. ഈയടുത്താണ് സിനിമ കണ്ടത്, ഗംഭീരമാണ്’ എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. ഈ വിഡിയോ വൈറലായി മാറുകയാണ്. ഇതാണ് യഥാര്‍ത്ഥ പാന്‍ ഇന്ത്യന്‍ ഹിറ്റ് എന്നാണ് ലോകയെക്കുറിച്ച് ആരാധകര്‍ പറയുന്നത്.

അതേസമയം ലോകയുടെ രണ്ടാം ചാപ്റ്റര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടാം അധ്യായത്തില്‍ നായകന് ടൊവിനോ തോമസിന്റെ ചാത്തനാണ്. വില്ലനായി എത്തുന്നതും ടൊവിനോ തന്നെയായിരിക്കും. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തും. മൂന്നാം ഭാഗത്തിലായിരിക്കും ദുല്‍ഖര്‍ സല്‍മാന്റെ കഥയിലേക്ക് കടക്കുകയെന്നാണ് നേരത്തെ സംവിധായകന് ഡൊമിനിക് അരുണ്‍ പറഞ്ഞത്.

by Midhun HP News | Sep 29, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: ഇന്ത്യാ-പാകിസ്ഥാന് ഏഷ്യാകപ്പ് എല്ലാത്തരത്തിലും നാടകീയരംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. സിനിമാ ഡയലോഗിനെ പോലും വെല്ലുന്ന തരത്തിലായിരുന്നു താരങ്ങളുടെ വാക്കുകളും രീതികളും. അബ്രാറിനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്ന അര്‍ഷ്ദീപിന്റെയും ജിതേഷിന്റെയും ഹര്‍ഷിതിന്റെയും വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ഓര്‍മയില്ലേ, കളിയുടെ പതിമൂന്നാം ഓവര്‍. 24 റണ്‍സെടുത്ത് ടീമിന്റെ രക്ഷനാകും എന്ന പ്രതീക്ഷയില്‍ നില്‍ക്കവേയാണ് സഞ്ജു സാംസണിനെ അബ്രാര്‍ പുറത്താക്കിയത്. ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ഏറ്റ വലിയ തിരിച്ചടിയായിരുന്നു സഞ്ജുവിന്റെ മടക്കം. 62/4 എന്ന നിലയില്‍ ഇന്ത്യ പരുങ്ങി. സഞ്ജു മടങ്ങിയതും തലവെട്ടിച്ചുള്ള ട്രേഡ് മാര്‍ക്ക് പരിഹാസം കലര്‍ന്ന ആഘോഷം അബ്രാര്‍ പുറത്തെടുത്തു. കളി കഴിഞ്ഞപ്പോള്‍ കളി കാര്യമായെന്ന് വേണം പറയാന്‍.
തിലകിനൊപ്പം ശിവം ദുബെ ഉറച്ച് നിന്ന് വിജയം ഉറപ്പിക്കുകയും പിന്നാലെ എത്തിയ റിങ്കു സിങ് വിജയറണ്‍ കണ്ടെത്തുകയും ചെയ്തതോടെ മറുപടിയായുള്ള വൈറല്‍ നിമിഷം പിറന്നു. ഗ്രൗണ്ടിലിറങ്ങി നിന്ന അര്‍ഷ്ദീപും ജിതേഷും ഹര്‍ഷിതും സഞ്ജുവിനെ പിടിച്ച് മുന്നില്‍ നിര്‍ത്തിയ ശേഷം അബ്രാറിന്റെ ‘ ആഘോഷം’ അനുകരിച്ചു. നോ കോണ്ടെക്സ്റ്റ് എന്ന ക്യാപ്ഷനോടെയാണ് അര്‍ഷ്ദീപ് വിഡിയോ പങ്കിട്ടത്. വൈറല്‍ റീല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
എത്ര പെട്ടെന്നാണ് ഇത് വിഡിയോയാക്കി പോസ്റ്റ് ചെയ്തതെന്ന് ഒരാളും ‘ബെസ്റ്റ് ഇന്‍ റോസ്റ്റിങ്’ എന്ന് മറ്റൊരാളും കുറിച്ചു. വിഡിയോ കണ്ട് ചിരിച്ച് മതിയായില്ലെന്നായിരുന്നു കമന്റുകളിലൊന്ന്. ഇന്ത്യപാക് ഫൈനലിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണിതെന്നും ആരാധകര്‍ കുറിക്കുന്നു.

Recent Comments