by Midhun HP News | Sep 30, 2026 | Latest News, കേരളം
കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മയക്ക് മരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍. ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസ്(55) ആണ് പിടിയിലായത്. കണ്ണൂര്‍ സിറ്റി പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ ആന്ധ്രയിലെ ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.
കൊറജോഷ് ബാബുവെന്ന വ്യാജ പേരിലാണ് ഇയാള്‍ ആന്ധ്രയില്‍ ജീവിച്ചു വന്നത്. കണ്ണൂര്‍ ടൗണ്‍, തലശേരി, ഉളിക്കല്‍, ഇരിട്ടി, പാലക്കാട് എന്നിവിടങ്ങളിലെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എസിപി എം പി ആസാദിന്റെയും നര്‍ക്കോട്ടിക് എസിപി വി വി മനോജിന്റെയും നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.




by Midhun HP News | Sep 30, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും കാണാതായ 56കാരനെ കണ്ടെത്തി . ഹാഷിം എസ് എന്നയാളെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
by Midhun HP News | Sep 30, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DM 925476 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. DF 987969 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം DE 399932 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
(Remaining all series)
DA 925476
DB 925476
DC 925476
DD 925476
DE 925476
DF 925476
DG 925476
DH 925476
DJ 925476
DK 925476
DL 925476
4th Prize Rs.5,000/-(Last four digits to be drawn 19 times)
0773 1004 1178 1524 2815 3656 3832 4195 4721 6229 6671 6750 6795 7785 7975 8016 8158 9538 9897
5th Prize Rs.2,000/-
(Last four digits to be drawn 6 times)…
6th Prize Rs.1,000/-
(Last four digits to be drawn 25 times)…
7th Prize Rs.500/-(Last four digits to be drawn 76 times)…
8th Prize Rs.200/-(Last four digits to be drawn 96 times)…
9th Prize Rs.100/-(Last four digits to be drawn 138 times).
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Sep 30, 2026 | Latest News, ദേശീയ വാർത്ത
മംഗളൂരു: മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (MRPL) ഹൈഡ്രോ സള്‍ഫര്‍ ട്രീറ്റ്മെന്റ് യൂണിറ്റില്‍ സ്ഫോടനം. ഇതേത്തുടര്‍ന്നുണ്ടായ തീപിടിത്തത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉച്ചയോടെയാണ് റിഫൈനറിയില്‍ പൊട്ടിത്തെറിയുണ്ടായത്. ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം നീണ്ടു. സ്ഫോടനത്തെത്തുടര്‍ന്ന് വീടുകള്‍ കുലുങ്ങുകയും വാതിലുകളും ജനലുകളും വിറച്ചതായും ജോക്കാട്ടെ, സൂറത്കല്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു.

റിഫൈനറി പരിസരത്ത് നിന്ന് കറുത്ത പുക ഉയരുകയും ചെയ്തിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമായതായി സിറ്റി പൊലീസ് കമ്മീഷണര്‍ സുധീര്‍ കുമാര്‍ റെഡ്ഡി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്ഫോടനത്തെത്തുടര്‍ന്ന് എംആര്‍പിഎല്‍ ഡിപിഎസ് സ്കൂളിന് അവധി പ്രഖ്യാപിച്ചു.


by Midhun HP News | Sep 30, 2026 | Latest News, കേരളം
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ വാട്ടർ ടാങ്കിൽ വീണ് രണ്ടു കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിച്ചതായാണ് പൊലീസ് സൂചിപ്പിക്കുന്നത്. കൊലപാതക കാരണം വ്യക്തമല്ല.
കൂരാൻക്കാട്ടിൽ ജോൺ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫർ ജൂലിയറ്റ്, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫർ എന്നിവരാണ് ഇന്നലെ മരിച്ചത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീട്ടുപരിസരത്തെ വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നായിരുന്നു വീട്ടുകാർ പറഞ്ഞത്. അപകടം ഉണ്ടായ സമയത്ത് കുട്ടികളെ കൂടാതെ അമ്മ മാത്രമാണ് വീട്ടുലുണ്ടായിരുന്നത്.
കുട്ടികളെ പെട്ടെന്ന് കാണാതായതിനെത്തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.




by Midhun HP News | Sep 30, 2026 | Latest News, കേരളം
കാസര്‍കോട്: കാസര്‍കോട് കാലിക്കടവ് എംഡിഎംഎ കടത്തു കേസില്‍ മുഖ്യപ്രതിയായ വിദേശപൗരന് അറസ്റ്റിലായി. ഐവറികോസ്റ്റ് സ്വദേശി ജീന്‍ പെരി സ്ലെരി എന്ന സാമുവല്‍ ഒസ്ലേന്‍ ആണ് പിടിയിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

അവരുടെ അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. അന്ന് അറസ്റ്റിലായ മുഹമ്മദ് ഹുസൈന് മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ ടീമിലെ അംഗമാണെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. അന്വേഷണം ശക്തമാക്കിയ പൊലീസ്, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്കിയ അഹമ്മദാബാദ് ലാംബ സ്വദേശിനി റിയ ഖാന്, ഘാന സ്വദേശി വിക്ടര്‍ ദൊസാബെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.



Recent Comments