by Midhun HP News | Aug 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എറണാകുളം-ഷൊര്‍ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്.66325, 66326 എന്നീ നമ്പറുകളിലാണ് മെമു ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നാണ് മന്ത്രിയുടെ കുറിപ്പിലുള്ളത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയ തീരുമാനം പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിറവേറ്റുന്നതാണെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
by Midhun HP News | Aug 13, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. DA 807900 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DL 144187 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DG 229599 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
DB 807900
DC 807900
DD 807900
DE 807900
DF 807900
DG 807900
DH 807900
DJ 807900
DK 807900
DL 807900
DM 807900
4th Prize Rs.5,000/-
0572 1383 1937 2514 3484 3759 5131 5649 6453 6472 6751 6932 7947 8022 8054 8239 9133 9762 9799 9967
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: സൈനബ് – യഹ്യ അൽ യാസ്സി ദമ്പതികളുടെ അഞ്ചാമത്തെ മകനാണ് അഹമ്മദ് യഹ്യ. കരളിനെയും മറ്റ് സുപ്രധാന അവയവങ്ങളെയും ബാധിക്കുന്ന അപൂർവ ജനിതക രോഗവുമായി ആണ് അഹമ്മദ് യഹ്യ എന്ന കുഞ്ഞ് ജനിച്ചത്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ക്രമേണ അത് ശരിയാകും എന്ന് ഡോക്ടർമാരും വിലയിരുത്തി. പക്ഷെ ആ കുടുംബത്തിന് വിശ്വാസം തീരെ ഇല്ലായിരുന്നു.
കാരണം, 2010 ൽ ഈ ദമ്പതികളുടെ നാലാമത്തെ മകൻ സമാനമായ അസുഖത്തെത്തുടർന്ന് മരിച്ചിരുന്നു. അഹമ്മദിനും ഇതേ അവസ്ഥ വരുമോയെന്ന് കുടുംബം വല്ലാതെ പേടിച്ചിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും കുഞ്ഞിന് അസ്വസ്ഥതകൾ കൂടി വന്നു. ഒടുവിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അടിയന്തരമായി കരൾ മാറ്റി വെയ്ക്കണം എന്ന് ഡോക്ടർമാർ പറഞ്ഞു. 4.4 കിലോ ഗ്രാം ഭാരവും അഞ്ച് മാസവും പ്രായവുമുള്ള കുഞ്ഞിൽ ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർമാർക്ക് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു. ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കാതെ മറ്റു മാർഗവുമില്ല.കാരണം, 2010 ൽ ഈ ദമ്പതികളുടെ നാലാമത്തെ മകൻ സമാനമായ അസുഖത്തെത്തുടർന്ന് മരിച്ചിരുന്നു. അഹമ്മദിനും ഇതേ അവസ്ഥ വരുമോയെന്ന് കുടുംബം വല്ലാതെ പേടിച്ചിരുന്നു.
ദിവസങ്ങൾ കഴിയുന്തോറും കുഞ്ഞിന് അസ്വസ്ഥതകൾ കൂടി വന്നു. ഒടുവിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അടിയന്തരമായി കരൾ മാറ്റി വെയ്ക്കണം എന്ന് ഡോക്ടർമാർ പറഞ്ഞു. 4.4 കിലോ ഗ്രാം ഭാരവും അഞ്ച് മാസവും പ്രായവുമുള്ള കുഞ്ഞിൽ ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർമാർക്ക് മുന്നിൽ വലിയ വെല്ലുവിളി ആയിരുന്നു. ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കാതെ മറ്റു മാർഗവുമില്ല.
” സർജറിയുമായി ബന്ധപ്പെട്ട് കുറച്ചധികം കാര്യങ്ങൾ ഞാൻ വായിച്ചു. അതിൽ നിന്ന് എന്റെ കരളിന്റെ ഒരു ഭാഗം നൽകുന്നത് വഴി കുഞ്ഞിന് ജീവിക്കാൻ സാധിക്കും എന്ന് മനസിലായി. ഇതിലൂടെ ലോകത്തിലെ ഒന്നിനും തകർക്കാൻ കഴിയാത്ത ഒരു ബന്ധമാണ് ഉണ്ടാകുന്നത്’ ഹൈഫ പറഞ്ഞു.
12 മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് കരൾ മാറ്റി വെക്കുന്നതിന് നടന്നത്. ഹൈഫയുടെ കരളിന്റെ ചെറിയ ഒരു ഭാഗം പകുത്തെടുത്ത് അഹമ്മദിന്റെ ശരീരത്തിൽ കൃത്യസ്ഥാനത്ത് വെച്ച് പിടിപ്പിച്ചു. ഒരു തരത്തിലുമുള്ള വീഴ്ച വരുത്താതെ ശസ്ത്രക്രിയ പൂർത്തിയാക്കി. ഹൈഫയും അഹമ്മദും സുരക്ഷതരായി പുറത്തിറങ്ങി.
ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നും ഡോക്ടർമാർ പറഞ്ഞതോടെയാണ് അഹമ്മദിന്റെ അമ്മ സൈനബിന് സമാധാനമായത്. ഒരുപക്ഷെ ഹൈഫ ഇതിനു തയ്യാറായില്ലെങ്കിൽ തന്റെ അഞ്ചാമത്തെ കുഞ്ഞിനെ നഷ്ടമായേനെ എന്നും ഹൈഫയോട് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നതായും അമ്മ പറഞ്ഞു.
by Midhun HP News | Aug 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം:ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്‌റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനം വര്‍ധിപ്പിക്കും. യഥാക്രമം 87,500 രൂപയില്‍ നിന്നും 1,10,000 രൂപയായും 75,000 രൂപയില്‍ നിന്നും 95,000 രൂപയായും 20,000 രൂപയില്‍ നിന്നും 25,000 രൂപയുമായാണ് വര്‍ദ്ധിപ്പിക്കുക. 01.01.2022 മുതല്‍ പ്രാബല്യം ഉണ്ടാകും.
ടിറ്റോ തോമസിന് 17 ലക്ഷം രൂപ ധനസഹായം
2023 ല്‍ നിപ എന്‍സെഫലൈറ്റിസ് രോഗബാധയേറ്റ് ഒന്നര വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആരോഗ്യപ്രവര്‍ത്തകന്‍ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ ധനസഹായം നല്‍കും.
വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് പാട്ടത്തിന് അനുവദിക്കും
തലശ്ശേരി താലൂക്കിലെ വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയം തലശ്ശേരി നഗരസഭയ്ക്ക് നിബന്ധനകളോടെ 10 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. സര്‍ക്കാര്‍ അനുമതിയോടു കൂടി മാത്രമെ വാണിജ്യ സ്ഥാപനങ്ങള്‍ വരാന്‍ പാടുള്ളു. ഭൂമി കായിക ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ അധ്യക്ഷനായും കായിക വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും പ്രതിനിധികളെ അംഗങ്ങളായും ഉള്‍പ്പെടുത്തി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണം. കായിക വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഭൂമി സൗജന്യ നിരക്കില്‍ ലഭ്യമാക്കണം. മറ്റ് വകുപ്പുകള്‍/ സംഘടനകള്‍ കായിക ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന സാഹചര്യത്തില്‍ ഉചിതമായ നിരക്കില്‍ സ്റ്റേഡിയം വിട്ടുനല്‍കുന്നതിനുള്ള തീരുമാനം സ്റ്റേഡിയം മാനേജെന്റ്‌റ് കമ്മിറ്റി സംയുക്തമായി എടുക്കേണ്ടതാണ്.
by Midhun HP News | Aug 13, 2025 | Latest News, കേരളം
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതി തള്ളുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അവസാന അവസരമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ദുരിതബാധിതരുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേരീതിയിൽ എന്തുകൊണ്ട് കേന്ദ്ര സർക്കാരിന് വായ്പ എഴുതിത്തള്ളിക്കൂട എന്നാണ് ഹൈക്കോടതി ആവർത്തിച്ച് ചോദിച്ചിരുന്നു. എന്നാൽ വായ്പ എഴുതിത്തള്ളലിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി അറിയിച്ചിട്ടില്ലെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയത്. തുടർന്ന് കേസ് സെപ്റ്റംബർ 10 ലേക്ക് മാറ്റി. അതിനകം തീരുമാനം അറിയിക്കണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു.
by Midhun HP News | Aug 13, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: തെലങ്കാനയില്‍ യുവതി ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്‌സില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി. സംഭവത്തില്‍ ബേക്കറിക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.
മഹബൂബ്നഗര്‍ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കറി പഫ്‌സിനുള്ളില്‍ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജാഡ്ചര്‍ല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്ന് യുവതി ഒരു മുട്ട പഫ്‌സും ഒരു കറി പഫ്‌സുമാണ് വാങ്ങിയത്. വീട്ടിലെത്തി കുട്ടികളോടൊപ്പം കഴിക്കാന്‍ കറി പഫ്‌സ് തുറന്നപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത് എന്ന് പരാതിയില്‍ പറയുന്നു.
തിരിച്ചുകൊടുക്കാന്‍ ഉടന്‍ തന്നെ കടയിലേക്ക് പോയി. പക്ഷേ കടയുടമ തണുപ്പന്‍മട്ടിലാണ് പ്രതികരിച്ചത്. കടയുടമയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉടന്‍ തന്നെ യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
Recent Comments