കള്ളന്‍, കരയിച്ചുകളഞ്ഞു; ‘എന്നെ പരിചയപ്പെടുത്താന്‍ താത്പര്യമില്ല, വേദനിപ്പിച്ചതിന് മാപ്പ്’; നഷ്ടപ്പെട്ട നാലരപ്പവന്റെ താലി വരാന്തയില്‍

കള്ളന്‍, കരയിച്ചുകളഞ്ഞു; ‘എന്നെ പരിചയപ്പെടുത്താന്‍ താത്പര്യമില്ല, വേദനിപ്പിച്ചതിന് മാപ്പ്’; നഷ്ടപ്പെട്ട നാലരപ്പവന്റെ താലി വരാന്തയില്‍

കാസര്‍കോട്: മോഷ്ടിച്ച മാലയാണോ എന്നറിയില്ല; കാണാതായ താലിമാല തിരികെ എത്തിച്ചയാളുടെ നല്ല മനസ്സിനെക്കുറിച്ചാണ് പൊയ്‌നാച്ചി പറമ്പ ലക്ഷ്മി നിവാസില്‍ എം ഗീത ചിന്തിച്ചത്. ഇന്നലെ വീടിന്റെ വരാന്തയില്‍ പ്രത്യക്ഷപ്പെട്ട മാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങന.’ഈ മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുംതോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍. ഒരുവിറയല്‍. കുറെ ആലോചിച്ചു. എന്തുചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്‌സ് ആപ്പില്‍ കണ്ടു. പിന്നെ തീരുമാനിച്ചു. ആരാന്റെ മുതല്‍ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്’.

ഈ മാസം നാലിന് വൈകീട്ട് പൊയ്‌നാച്ചിയില്‍ നിന്ന് പറമ്പയിലേക്ക് ഭര്‍ത്താവ്, റിട്ട. ററവന്യൂ ഉദ്യോഗസ്ഥനൊപ്പം ബസില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോഴാണ് 36ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ പൊതുജന കൂട്ടായ്മ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം ഷെയര്‍ ചെയ്തു.

ഇന്നലെ രാവിലെ പത്തരയ്ക്ക് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ കുറിപ്പും സ്വര്‍ണവും കണ്ടത്. കത്തിന് താഴെ സമീപത്തെ സ്ഥലനാമമായ കുണ്ടം കുഴി എന്നെഴുതിയിട്ടുണ്ട്.

അഞ്ചുതെങ്ങില്‍ കൊലക്കേസ് പ്രതി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍

അഞ്ചുതെങ്ങില്‍ കൊലക്കേസ് പ്രതി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍

അഞ്ചുതെങ്ങില്‍ കൊലക്കേസ് പ്രതി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍. നെടുങ്ങണ്ട അരിവാളം കാക്കക്കുഴി റംസീന മന്‍സിലില്‍ 28 വയസ്സുള്ള റിയാസ് ആണ് അറസ്റ്റിലായത്. അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിനീഷ് ലാല്‍ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കുനേരെ കാപ്പ ചുമത്തിയത്. അഞ്ചുതെങ്ങ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ മഹീനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം വെക്കുന്നത് ഇന്ത്യന്‍ പൗരനാണെന്നതിന്റെ തെളിവല്ല: ബോംബെ ഹൈക്കോടതി

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം വെക്കുന്നത് ഇന്ത്യന്‍ പൗരനാണെന്നതിന്റെ തെളിവല്ല: ബോംബെ ഹൈക്കോടതി

ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു.
ഒരു സുപ്രധാന ഉത്തരവില്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു. ബംഗ്ലാദേശ് പൗരനാണെന്നും ഇന്ത്യന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആദായ നികുതി രേഖകള്‍, ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ എന്നിവ തട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം താനെ പൊലീസ് കേസെടുത്ത ഹരജിക്കാരന് സിംഗിള്‍ ജഡ്ജി ജാമ്യം നിഷേധിച്ചു.

ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പ് ഇന്ത്യ ‘ചരിത്രപരമായി’ രൂപാന്തരപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ജഡ്ജി, അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ ഇന്ത്യയിലെ പൗരന്മാരെ തിരിച്ചറിയുന്നതിന് തുടക്കത്തില്‍ ഒരു ‘താല്‍ക്കാലിക’ ക്രമീകരണം നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു. എന്നിരുന്നാലും, 1955 ല്‍ പാര്‍ലമെന്റ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമമാണ് ഇന്നും ഇന്ത്യക്കാരുടെ ദേശീയത തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രണ നിയമവുമാണെന്ന് ജഡ്ജി പറഞ്ഞു.

നിയമാനുസൃത പൗരന്മാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമിടയില്‍ നിയമം വ്യക്തമായ രേഖ വരയ്ക്കുന്നുവെന്നും ജഡ്ജി പറഞ്ഞു. ‘അനധികൃത കുടിയേറ്റക്കാരുടെ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് നിയമത്തില്‍ പറഞ്ഞിരിക്കുന്ന മിക്ക നിയമ വഴികളിലൂടെയും പൗരത്വം നേടുന്നതില്‍ നിന്ന് വിലക്കുണ്ട്. ഈ വ്യത്യാസം പ്രധാനമാണ്, കാരണം ഇത് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയും പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഇന്ത്യയില്‍ തുടരാന്‍ നിയമപരമായ പദവിയില്ലാത്തവര്‍ തെറ്റായി എടുക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു,’ ജഡ്ജി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ ഐഡന്റിറ്റി വ്യാജമാണെന്നോ വിദേശത്തുനിന്നുള്ളയാളാണെന്നോ ആരോപണമുണ്ടായാല്‍, ചില തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് വിഷയം തീരുമാനിക്കാന്‍ കഴിയില്ലെന്നും പൗരത്വ അവകാശവാദം പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് കര്‍ശനമായി പരിശോധിക്കണമെന്നും ജഡ്ജി തന്റെ 12 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ല; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; വോട്ട് വിവാദത്തില്‍ രാജീവ് ചന്ദ്രശേഖര്‍

മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ല; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; വോട്ട് വിവാദത്തില്‍ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പത്തുകൊല്ലമായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് വ്യാജ വോട്ട് ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെ വിഡ്ഡികളാക്കാനാണ് ഇവരുടെ ശ്രമമെന്നും പരാതിയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഇക്കാര്യത്തില്‍ മെറിറ്റ് പരിശോധിക്കേണ്ടത് ഞങ്ങളല്ല. സുരേഷ് ഗോപി പ്രതികരിക്കാത്തത് അദ്ദേഹത്തോട് ചോദിക്കണം. മാധ്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ കെണിയില്‍ വീഴരുത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞ് രംഗത്തുവരുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്’ – രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം: 10 പേർ മരിച്ചു, നിരവധിപ്പേർക്ക് കാഴ്ച നഷ്ടമായി; ഇരയായവരിൽ മലയാളികളും?

കുവൈത്തില്‍ വ്യാജ മദ്യ ദുരന്തം: 10 പേർ മരിച്ചു, നിരവധിപ്പേർക്ക് കാഴ്ച നഷ്ടമായി; ഇരയായവരിൽ മലയാളികളും?

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ മദ്യ ദുരന്തത്തില്‍ പത്തു പേര്‍ മരിച്ചു. പ്രവാസികളായ 10 പേരാണ് മരിച്ചതെന്നും നിരവധി പേർക്ക് കാഴ്ച നഷപെട്ടു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിഷ മദ്യം കഴിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

പ്രാഥമിക പരിശോധനയില്‍ മദ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് അധികൃതർ കണ്ടെത്തി. ചികിത്സയിൽ തുടരുന്നതിനിടെയാണ് പത്ത് പേരും മരിച്ചത്. ഇതിൽ മലയാളികളുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ആണെന്നാണ് അധികൃതർ പറയുന്നത്. നിരവധി ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടതായതും, കിഡ്‌നി തകരാറിൽ ആയതായും റിപ്പോർട്ടുകളുണ്ട്. അഹമ്മദി ഗവര്‍ണറേറ്റിലെ വിവിധ ആശുപത്രികളിലും പ്രവാസികൾ ചികിത്സയിൽ തുടരുന്നുണ്ട് എന്നാണ് വിവരം.

20 ലക്ഷം രൂപയും വിമാന ടിക്കറ്റും കമ്പനി നൽകണം; യുഎഇയിൽ വനിതാ ഡോക്ടറുടെ നിയമ പോരാട്ടം വിജയിച്ചു

20 ലക്ഷം രൂപയും വിമാന ടിക്കറ്റും കമ്പനി നൽകണം; യുഎഇയിൽ വനിതാ ഡോക്ടറുടെ നിയമ പോരാട്ടം വിജയിച്ചു

അബുദാബി: ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞു വെച്ച കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തിയ വനിതാ ഡോക്ടർക്ക് അനുകൂലമായി കോടതി വിധി.

ശമ്പളവും നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റും എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും നൽകണമെന്ന് ലേബർ കോടതി ഉത്തരവിട്ടു. തെളിവുകൾ പരിശോധിച്ച കോടതി ശമ്പളം നൽകുന്നതിൽ കമ്പനിക്ക് വീഴ്ച്ച പറ്റി എന്ന് കണ്ടെത്തിയിരുന്നു.

ശ​മ്പ​ള കു​ടി​ശ്ശി​ക​യി​ന​ത്തി​ല്‍ 84,542 ദിർഹവും 1,500 ദി​ര്‍ഹ​മി​ല്‍ കൂ​ടാ​ത്ത വി​മാ​ന​ടി​ക്ക​റ്റും ഡോക്ടർക്ക് നൽകണം. ഇതിന് പുറമെ ജോ​ലി ചെ​യ്ത കാ​ല​ത്തെ എ​ക്‌​സ്പീ​രി​യ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റും കോ​ട​തി​ച്ചെ​ല​വും ന​ല്‍ക​ണ​മെന്നും ഉ​ത്ത​ര​വി​ൽ പറയുന്നു. കരാർ പ്രകാരം ഡോ​ക്ട​ര്‍ക്ക് 14,000 ദി​ര്‍ഹം അ​ടി​സ്ഥാ​ന ശ​മ്പ​ള​മ​ട​ക്കം 35,000 ദി​ര്‍ഹ​മാ​യി​രു​ന്നു മാ​സ​ശ​മ്പ​ള​മായി നൽകാമെന്ന് കമ്പനി പറഞ്ഞിരുന്നത്. രണ്ട് വർഷത്തെ കരാർ ആയിരുന്നു ഇരുവരും തമ്മിൽ ഒപ്പ് വെച്ചത്.

എന്നാൽ ഡോക്ടർ ആ​റു​മാ​സ​ത്തി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്തത് എന്നും ഡോ​ക്ട​ര്‍ ജോ​ലി സ​മ​യ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യതായും കൃത്യ സമയത്ത് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല എന്നും കമ്പനി കോടതിയിൽ വാദിച്ചു. പക്ഷെ,ഇത് സംബന്ധിക്കുന്ന തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് സാധിച്ചില്ല. ഇതോടെയാണ് ഡോക്ടർക്ക് അനുകൂലമായി കോടതി വിധി പറഞ്ഞത്.