by Midhun HP News | Jul 19, 2026 | Latest News, ദേശീയ വാർത്ത
നഗ്നയായി ക്ഷേത്രത്തിൽ പ്രവേശിച്ചു, വിഗ്രഹമെടുത്ത് കുളത്തിൽ ചാടി ഐടി ജീവനക്കാരി ജീവനൊടുക്കി. യുവതി താമസിച്ചിരുന്ന വാടക ഫ്ലാറ്റുമായി ബന്ധപ്പെട്ട് ചില അസ്വാഭാവിക വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിൽ നഗ്നയായി പ്രവേശിച്ച് വിഗ്രഹം എടുത്ത ശേഷം യുവതി ക്ഷേത്രക്കുളത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. സോഫ്റ്റ്‌വെയർ എൻജീനയറായ തേജസ്വിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. വസ്ത്രങ്ങൾ ക്ഷേത്രക്കുളത്തിന് സമീപം അഴിച്ചുവെച്ച ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ വിഗ്രഹം എടുത്ത് കുളത്തിൽ ചാടുകയുമായിരുന്നു.
പരിശോധനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. എന്നാൽ വിഗ്രഹം കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് ശേഷം ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സ് (ഡിആർഎഫ്) സംഘം സ്ഥലത്തെത്തുകയും കുളത്തിൽ പരിശോധന നടത്തുകയുമായിരുന്നു. അപ്പോഴും വിഗ്രഹം കണ്ടെത്താൻ സാധിച്ചില്ല.
തേജസ്വിയുടെ മാതാവ് അരുണയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. ഒരു ലക്ഷം രൂപ വാടക നൽകി ഫ്ളാറ്റിലായിരുന്നു യുവതി താമസിച്ചിരുന്നത്. ഫ്ളാറ്റിൻ്റെ മുകളിലെ രണ്ട് നിലകൾ ലോഡ്‌ജ് പോലെയാണ് പ്രവർത്തിച്ചിരുന്നത്. തേജസ്വി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യക്ക് തിരഞ്ഞെടുത്ത രീതിയും അതിന് പിന്നിലെ കാരണങ്ങളും ദുരൂഹമാണ്. സിസിടിവി ദൃശ്യങ്ങളും ദൃക്സക്‌സാക്ഷികളുടെ മൊഴികളും ഫോറൻസിക് തെളിവുകളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.


by Midhun HP News | Jul 19, 2026 | Latest News, ജില്ലാ വാർത്ത, മരണം
കൊടുവഴന്നൂർ: തോട്ടവാരം നെടിയവിളവീട്ടിൽ ഡി വിജയൻ (63) (അഹമ്മദാബാദ്)(സി.പി.ഐ.എം കൊട്ടിയോട് ബ്രാഞ്ച് അംഗം രാജുവിന്റെ അളിയൻ) അന്തരിച്ചു.
ഭാര്യ: പരേതയായ ആർ ജയശ്രീ.
മകൻ വരുൺ വിജയ്.
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്
by Midhun HP News | Jul 19, 2026 | Latest News, ജില്ലാ വാർത്ത
വേങ്ങോട്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി വേങ്ങോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും ആർദ്രം അന്നം പുണ്യം എന്ന പേരിൽ പൊതിച്ചോറ് വിതരണ പരിപാടിയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനകർമ്മം ഡി സി സി ജനറൽ സെക്രട്ടറി കൊയ്ത്തൂർക്കോണം സുന്ദരൻ നിർവ്വഹിച്ചു. ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസ് അദ്ധ്യക്ഷനായിരുന്നു. INTUC ജില്ലാ സെക്രട്ടറി ആർ.എസ്. വിനോദ് മണി ആമുഖ പ്രഭാഷണം നടത്തി. ആർ എസ പി നേതാവ് സന്തോഷ് ഭദ്രൻ, മുൻ മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി മഞ്ഞമല ബാബു തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം, ബൂത്ത് ഭാരവാഹികളായ സജിത് കല്ലുവെട്ടി, രാജേഷ് ശ്രീനാരായണപുരം, രാജൻ പാറയിൽ, സജി, കല്ലുവെട്ടി മുജീബ്, ഹരീന്ദ്രൻ, ഷാക്കിർ, സലിം, ദേവരാജൻ, തുളസീധരൻ, കമലൻ തുടങ്ങിയവർ നേതൃത്വം നൽകി.
വൈകുന്നേരം നടന്ന അനുസ്‌മരണ പരിപാടി മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസിൻ്റെ അദ്ധ്യക്ഷതയിൽ DCC ഉപാധ്യക്ഷൻ അഡ്വ. എം. മുനീർ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പുരുഷോത്തമൻ നായർ വേങ്ങോട് മാർക്കറ്റ് വോളിബോൾ ക്ലബ്ബ് അംഗങ്ങൾക്ക് കായികോപകരണങ്ങൾ വിതരണം ചെയ്തു. MTech പരീക്ഷയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിയേയും, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്‌ഥമാക്കിയ വരേയും അനുമോദിച്ചു.
സ്‌കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.കെ. അഭിജിത്ത്, സേവാദൾ വയനാട് ജില്ലാ ചെയർമാൻ ഷാജി, INTUC ജില്ലാ സെക്രട്ടറി ആർ. എസ്. വിനോദ് മണി, മുൻ മണ്ഡലം പ്രസിഡൻ്റ് സാഗർ ഖാൻ, സീനിയർ കോൺഗ്രസ് നേതാവ് ഖബറടി അബൂബക്കർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് അഖിൽ ചന്ദ്രൻ, മണ്ഡലം സെക്രട്ടറി കല്ലുവെട്ടി സജിത്, വൈസ് പ്രസിഡൻ്റ് ഷംനാദ്, IT സെൽ കൺവീനർ ഹരീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് ഭാരവാഹികളായ ബൈജു, മുംതാസ് ബീഗം, മണ്ഡലം ഭാരവാഹികളായ വേങ്ങോട് ഷറഫുദ്ദീൻ, പ്രേമരാജു, പാറയിൽ രാജൻ, നാരായണൻ നായർ, സജി, കല്ലുവെട്ടി മുജീബ്, രവി, സലിം, ചന്ദ്രൻ, സൈയ്ൻലാ തുടങ്ങിയവർ നേതൃത്വം നൽകി.


by Midhun HP News | Jul 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ‘കക്ഷി രാഷ്ട്രീയത്തിനതീതമായി കേരളീയ സമൂഹം ഏറ്റെടുത്ത ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതിയെ ഇല്ലാതാക്കാൻ കെ മുരളീധരനാകില്ല’… തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ അഭിപ്രായപ്പെട്ടു. 2019 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കോടി കണക്കിന് ഭകവണപൊതികൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. തുടർന്ന് കേരളത്തിലെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ച ഈ പദ്ധതി വഴി ഇന്ന് ദിവസേന കേരളത്തിലെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ശരാശരി 3000 മുതൽ 5000 ഭക്ഷണ പൊതികൾ വരെ ഡിവൈഎഫ്ഐ മേഖല കമ്മിറ്റികൾ ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് കൊടി തോരണങ്ങൾ കെട്ടുന്നതും ബോർഡ് വയ്ക്കുന്നതുമെല്ലാം കെ പി സി സി ഓഫീസിലോ, മുരളീധരൻ്റെ വീട്ടുമുറ്റത്തോ അല്ലെന്നും പൊതു ഇടങ്ങളിലാണെന്നും അത് തടയാൻ മുരളീധരനെ കൊണ്ടോ, യു ഡി എഫ് സർക്കാരിനെ കൊണ്ടോ കഴിയില്ലെന്നും. അതിനായി ശ്രമിച്ചാൽ ഡി വൈ എഫ് ഐ യുടെ സമരചൂട് മുരളീധരൻ അറിയുമെന്നും ഷിജുഖാൻ കൂട്ടി ചേർത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആറ്റിങ്ങലിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


by Midhun HP News | Jul 19, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികനെ കാണാതായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 430 ലധികം സൈനികര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. പങ്കാളിത്ത രാജ്യങ്ങളുടെ സൈന്യവുമായി ചേര്‍ന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.
പരുക്കേറ്റ നാല് സൈനികരെ ജോര്‍ദാനിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് നിസാര പരുക്കുകളേറ്റ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
by Midhun HP News | Jul 19, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ മുന്നറിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. നാളെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ പകല്‍ 8.30 മുതല്‍ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (കചഇഛകട) അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരങ്ങളില്‍ നാളെ (20/07/2026) പകല്‍ 5.30 മുതല്‍ വൈകുന്നേരം 05.30 വരെ 1.2 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
Recent Comments