പട്ട്ള കുഴിവിള ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മകം മഹോത്സവം മെയ് 6- ന്

പട്ട്ള കുഴിവിള ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മകം മഹോത്സവം മെയ് 6- ന്

പട്ട്ള കുഴിവിള ശ്രീ ദുർഗ്ഗ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മകം മഹോത്സവം മെയ് 6- ന്. മെയ് 6 രാവിലെ 5 മണിക്ക് നിർമ്മാല്യം, അഭിഷേകം, 5:30ന് മഹാഗണപതി ഹോമം തുടർന്ന് കലശപൂജകൾ, 9 മണിക്ക് സമൂഹ പൊങ്കാല, 9: 30ന് നാഗരൂട്ട്, പൊങ്കാല നിവേദ്യം, 12 മണിമുതൽ സമൂഹസദ്യ, വൈകുന്നേരം 5 മണിക്ക് നടതുറപ്പ്, ആറുമണിക്ക് ഭഗവതിസേവ, 6:45ന് ദീപാരാധന, 7:30ന് അത്താഴപൂജ തുടർന്ന് ആകാശദീപകാഴ്ചയും ഉണ്ടാകും.

മുതലപ്പൊഴിയിലെ മണൽനീക്കം അനിശ്ചിതത്വത്തിൽ

മുതലപ്പൊഴിയിലെ മണൽനീക്കം അനിശ്ചിതത്വത്തിൽ

ചിറയിൻകീഴ്: മണൽനീക്കത്തിനായി പൊഴിയിലെത്തിച്ച ചന്ദ്രഗിരി െഡ്രജ്ജറിനു തകരാറുണ്ടായതോടെ മുതലപ്പൊഴിയിലെ മണൽനീക്കം അനിശ്ചിതത്വത്തിലായി.
െഡ്രജ്ജിങ്ങിനു സഹായിക്കുന്ന യന്ത്രഭാഗത്തെ റബ്ബർ ബെൽറ്റ് പൊട്ടിയതാണ് പണി ഇനിയും നീളുമെന്ന സൂചന നൽകിയത്. െഡ്രജ്ജിങ് ആരംഭിക്കാൻ ആവശ്യമായ പൈപ്പുകളുടെ എണ്ണക്കുറവാണ് ആദ്യം ആശങ്കയിലാഴ്ത്തിയത്.അതു പരിഹരിക്കാൻ കൂടുതൽ പൈപ്പുകൾ ബുധനാഴ്ച വൈകീട്ടോടെ മുതലപ്പൊഴിയിലെത്തിക്കാൻ ഉദ്യോഗസ്ഥർക്കായി. പിന്നീടാണ് പമ്പിന്റെ ബെൽറ്റ് പൊട്ടിയത്.

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിൻ്റെ അച്ഛനും അമ്മയും കസ്റ്റഡിയിൽ

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിൻ്റെ അച്ഛനും അമ്മയും കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനും അമ്മയും പൊലീസ് കസ്റ്റഡിയിൽ. അതേസമയം സുകാന്തിനെ ഇനിയും കണ്ടെത്താൻ പൊലീസിനായിട്ടില്ല. സുകാന്തിനൊപ്പം ഒളിവിലായിരുന്ന ഇരുവരും ഇന്ന് ചാവക്കാട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

അപകടക്കെണിയായി മീരാൻകടവ് റോഡ്

അപകടക്കെണിയായി മീരാൻകടവ് റോഡ്

കടയ്ക്കാവൂർ: ഏറെ നാളത്തെ പ്രതിഷേധത്തിനും സമരങ്ങൾക്കുമൊടുവിലാണ് മീരാൻകടവ് പാലത്തിൽ നിന്ന് വക്കം മാടൻനടയിലേയ്ക്ക് പോകുന്ന 200 മീറ്റർ ദൈർഘ്യം വരുന്ന അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ചത്. വർഷങ്ങളായി ആലംകോട് മീരാൻകടവ് റോഡ് പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് മീരാൻകടവിലേക്ക് പ്രവേശിക്കുന്ന അപ്രോച്ച് റോഡ് ഉയരം കൂട്ടി ആദ്യഘട്ട ടാറിംഗ് പണികൾ പൂർത്തീകരിച്ചത്.

റോഡിന്റെ സംരക്ഷണ തൂണുകൾ കഴിഞ്ഞുള്ള റോഡിന്റെ വശങ്ങളിൽ വൻ താഴ്ചയാണ്. ഈ ഭാഗത്ത് നിരവധി വീടുകളുണ്ട്. അപ്രോച്ച് റോഡ് തുടങ്ങുന്ന ഭാഗം 5 മീറ്ററിൽ തുടങ്ങി പാലമെത്തുന്ന ഭാഗം 12 മീറ്റർ വരെ ഉയരത്തിലാണ് മുമ്പുണ്ടായിരുന്നത്. റോഡിന്റെ ഉയരം വർദ്ധിച്ചതോടെ നിലവിൽ റോഡ് തുടങ്ങുന്ന ഭാഗം 5 സെന്റീമീറ്ററിൽ തുടങ്ങി പാലത്തിലെത്തുമ്പോൾ 8 സെന്റീമീറ്റർ മാത്രമാണ് സംരക്ഷണ തൂണുകളുടെ ഉയരം.അവസാനഘട്ട ടാറിംഗ് പൂർത്തീകരിക്കുന്നതോടെ ഇനിയും സംരക്ഷണ തൂണുകളുടെ ഉയരം കുറയുകയും റോഡിന് സമാനമായി മാറുകയും ചെയ്യും.

അതോടെ ഇതുവഴിയുള്ള യാത്ര അപകടം നിറഞ്ഞതാകും. റോഡിന്റെ നിലവിലുള്ള സംരക്ഷണ തൂണുകളുടെ ഉയരം വർദ്ധിപ്പിച്ച് സംരക്ഷണ കവചം സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്ത്; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്ത്; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാളെ നാടിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകരുമെന്ന് കരുതുന്ന, അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തിനു സമര്‍പ്പിക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് വെള്ളിയാഴ്ച നടക്കുക.

ഇന്നു രാത്രി തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി രാജ്ഭവനില്‍ തങ്ങിയശേഷം നാളെ രാവിലെ 10.15നു ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തെത്തും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി 11നു തുറമുഖം രാജ്യത്തിനു സമര്‍പ്പിക്കും. പന്ത്രണ്ടോടെ മടങ്ങും.

തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തുറമുഖമന്ത്രി വി എന്‍ വാസവന്‍ എന്നിവര്‍ പങ്കെടുക്കും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

ഇന്ത്യന്‍ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്തിരുന്നതെന്നും വലിയ തോതിലുള്ള വിദേശനാണ്യ നഷ്ടവും വരുമാന നഷ്ടവുമാണ് രാജ്യത്തിനുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സജ്ജമാകുന്നതോടെ കൊളംബോ തുറമുഖം കൈകാര്യംചെയ്ത നല്ലൊരുഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്മെന്റ് കാര്‍ഗോയും വിഴിഞ്ഞത്തെത്തും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന് വര്‍ഷം 15 ലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യശേഷിയുണ്ട്. 2024 ജൂലൈ 11 മുതല്‍ ട്രയല്‍ റണ്ണും ഡിസംബര്‍ മൂന്ന് മുതല്‍ കൊമേഴ്സ്യല്‍ ഓപ്പറേഷനും നടക്കുന്നു ഇതിനകം 283 കപ്പലുകളെത്തി. ആറ് ലക്ഷം കണ്ടെയ്നര്‍ കൈകാര്യംചെയ്തു.

മെയ് ഒന്നിന് എംഎസ് എസി സെലസ്റ്റീനോ മറെ സ്‌കാ എന്ന കൂറ്റന്‍ മദര്‍ഷിപ്പാകും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുക. പുറംകടലില്‍ എത്തിയ കപ്പല്‍ വ്യാഴാഴ്ച ബര്‍ത്തിലടുപ്പിക്കും. 24,116 ടിഇയു കണ്ടയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന് 399 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുണ്ട്.

പാകിസ്ഥാന്‍ നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

പാകിസ്ഥാന്‍ നടീനടന്മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഹനിയ അമീര്‍, മഹിറ ഖാന്‍, അലി സഫര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളാണ് വിലക്കിയത്. സനം സയീദ്, ബിലാല്‍ അബ്ബാസ്, ഇഖ്റ അസീസ്, ഇമ്രാന്‍ അബ്ബാസ്, സജല്‍ അലി എന്നിവരുടെ അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി ആളുകള്‍ നടീനടന്മാരുടെ വിലക്കിയ അക്കൗണ്ടുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം, ഫവാദ് ഖാന്‍, വഹാജ് അലി തുടങ്ങിയ പ്രശസ്ത നടന്മാരുടെ അക്കൗണ്ടുകള്‍ ഇതുവരെ വിലക്കിയിട്ടില്ല. ഷാറൂഖ് ഖാനൊപ്പം റായീസ് എന്ന സിനിമയിലൂടെയാണ് മഹിറ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ദുരന്തം എവിടെയായാലും ദുരന്തമാണെന്ന് അഭിപ്രായപ്പെട്ട നടി ഹനിയ അമീര്‍, പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. പ്രകോപനപരവും വര്‍ഗീയമായി സെന്‍സിറ്റീവ് ആയതുമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഭിനേതാക്കളുടെ നവമാധ്യമ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തുകൊണ്ടുള്ള നടപടി.